വ​ഖ​ഫ് കൊ​യ്ത്തി​നു മുനമ്പത്ത് കൂ​ലി

മ​ത​മൗ​ലി​ക​വാ​ദി​ക​ളു​ടെ​യും സാം​സ്കാ​രി​ക വി​ല്ല​ന്മാ​രു​ടെ​യും ക​ച്ച​വ​ട മാ​ധ്യ​മ​ങ്ങ​ളു​ടെ​യും യാ​തൊ​രു പി​ന്തു​ണ​യു​മി​ല്ലാ​തെ വ​ഖ​ഫ് കൈ​യേ​റ്റ​ത്തി​നെ​തി​രേ മു​ന​ന്പ​ത്തെ ജ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന ഐ​തി​ഹാ​സി​ക സ​മ​ര​ത്തി​ന് ഒ​രി​ക്ക​ൽ​കൂ​ടി അ​ഭി​വാ​ദ്യ​ങ്ങ​ൾ! തു​ട​ക്ക​ത്തി​ൽ ഈ ​സ​മ​ര​ത്തി​ൽ​നി​ന്നു മാ​റി​നി​ന്ന​വ​രി​ൽ ഓ​രോ​രു​ത്ത​രാ​യി മാ​റി​ച്ചി​ന്തി​ച്ചു തു​ട​ങ്ങി​യി​ട്ടു​ണ്ട്.

എ​ന്നി​ട്ടും മാ​റ്റ​മി​ല്ലാ​ത്ത മൂ​ന്നു കാ​ഴ്ച​ക​ളു​ണ്ട്. ഒ​ന്ന്, വ​ഖ​ഫ് നി​യ​മം ഉ​പ​യോ​ഗി​ച്ച് ഒ​രു ക​ട​ലോ​ര​ഗ്രാ​മ​ത്തെ അ​പ്പാ​ടെ ത​ട്ടി​യെ​ടു​ക്കാ​ൻ ന​ട​ത്തി​യ ശ്ര​മ​ങ്ങ​ളെ ന്യാ​യീ​ക​രി​ക്കാ​ൻ ആ​രു​മി​ല്ലാ​താ​യി​ട്ടും പ്ര​തി​ക​രി​ക്കാ​തെ പ​തു​ങ്ങി​യി​രി​ക്കു​ന്ന വ​ഖ​ഫ് ബോ​ർ​ഡ്. ര​ണ്ട്, മു​ന​ന്പ​ത്തെ ഭൂ​മി ത​ങ്ങ​ളു​ടേ​താ​ണെ​ന്ന സ​ക​ല രേ​ഖ​ക​ളും ജ​ന​ങ്ങ​ളു​ടെ കൈ​യി​ലു​ണ്ടാ​യി​ട്ടും ആ ​ഭൂ​മി​ക്കു​മേ​ൽ അ​വ​കാ​ശ​മു​ന്ന​യി​ക്കാ​ൻ വ​ഖ​ഫ് ബോ​ർ​ഡി​നെ അ​നു​വ​ദി​ച്ച വ​ഖ​ഫ് നി​യ​മ​ത്തി​ന്, മു​ന​ന്പം വി​ഷ​യ​വു​മാ​യി ബ​ന്ധ​മി​ല്ലെ​ന്നു സ്ഥാ​പി​ക്കാ​നു​ള്ള ചി​ല​രു​ടെ വ്യ​ഗ്ര​ത.

മൂ​ന്ന്, മു​ന​ന്പ​ത്തെ ഇ​ര​ക​ളെ അ​വ​ഗ​ണി​ച്ചും വ​ഖ​ഫ് ബോ​ർ​ഡി​ന്‍റെ അ​പ​രി​ഷ്കൃ​ത നീ​ക്ക​ത്തി​ന്‍റെ പേ​രി​ൽ മു​സ്‌​ലിം സ​മു​ദാ​യ​ത്തെ അ​വ​ഹേ​ള​ന​ത്തി​നു വി​ട്ടു​കൊ​ടു​ത്തും പ്ര​ശ്ന​പ​രി​ഹാ​രം നീ​ട്ടി​ക്കൊ​ണ്ടു​പോ​യി രാ​ഷ്‌​ട്രീ​യം ക​ളി​ക്കു​ന്ന സ​ർ​ക്കാ​ർ. ഈ ​മൂ​ന്നു കൊ​യ്ത്തി​നും മു​ന​ന്പ​ത്തു കൂ​ലി കൊ​ടു​ക്കാ​നു​ള്ള ശേ​ഷി മ​തേ​ത​ര കേ​ര​ള​ത്തി​നു​ണ്ട്.

മു​ന​ന്പ​ത്തേ​തു വ​ഖ​ഫ് ഭൂ​മി​യ​ല്ലെ​ന്നും സ​ർ​ക്കാ​ർ വി​ചാ​രി​ച്ചാ​ൽ 10 മി​നി​റ്റി​ന​കം പ്ര​ശ്നം പ​രി​ഹ​രി​ക്കാ​മെ​ന്നു​മാ​ണ് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ ഞാ​യ​റാ​ഴ്ച ദീ​പി​ക​യോ​ടു പ​റ​ഞ്ഞ​ത്. അ​താ​യ​ത്, ത​ങ്ങ​ളു​ടേ​ത​ല്ലാ​ത്ത ഭൂ​മി​ക്കു​മേ​ലു​ള്ള വ്യാ​ജ അ​വ​കാ​ശ​വാ​ദം വ​ഖ​ഫ് ബോ​ർ​ഡ് പി​ൻ​വ​ലി​ച്ചാ​ൽ മ​തി. പ​ക്ഷേ, ബോ​ർ​ഡ് മി​ണ്ടു​ന്നി​ല്ല. ബോ​ർ​ഡി​നെ​ക്കൊ​ണ്ട് അ​തു പ​റ​യി​ക്കാ​നോ പെ​ട്ടെ​ന്നു പ്ര​ശ്നം പ​രി​ഹ​രി​ക്കാ​നോ സ​ർ​ക്കാ​ർ ത​യാ​റാ​യി​ട്ടി​ല്ല.

മു​ന​മ്പം ഭൂ​മി പ്ര​ശ്‌​നം സ​ർ​ക്കാ​ർ ഇ​ട​പെ​ട്ട് ഉ​ട​ൻ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ വി​ളി​ച്ചു​ചേ​ർ​ത്ത മു​സ്‌​ലിം സം​ഘ​ട​ന​ക​ളു​ടെ യോ​ഗ​വും ആ​വ​ശ്യ​പ്പെ​ട്ടു. പ​ക്ഷേ, ഭൂ​മി​ക്കു​മേ​ലു​ള്ള അ​വ​കാ​ശ​വാ​ദം ഉ​പേ​ക്ഷി​ക്കാ​ൻ അ​വ​രും വ​ഖ​ഫ് ബോ​ർ​ഡി​നോ​ടു പ​റ​ഞ്ഞ​താ​യി കേ​ട്ടി​ല്ല. ബോ​ർ​ഡി​നെ തി​രു​ത്താ​ൻ യു​ഡി​എ​ഫി​നും ക​ഴി​യു​ന്നി​ല്ല. ഇ​തെ​ല്ലാം സം​ശ​യ​ത്തി​നു വ​ഴി​തെ​ളി​ച്ചി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​രി​ക്കേ​ൽ​ക്കു​ക​യു​മ​രു​ത്. അ​തി​നാ​ണ് വോ​ട്ടെ​ടു​പ്പി​നു​ശേ​ഷം ന​വം​ബ​ർ 16ന് ​ഒ​രു ഓ​ൺ​ലൈ​ൻ യോ​ഗം വി​ളി​ച്ച് മു​ഖ്യ​മ​ന്ത്രി ക​ണ്ണി​ൽ പൊ​ടി​യി​ട്ടി​രി​ക്കു​ന്ന​ത്. നി​യ​മ മ​ന്ത്രി, റ​വ​ന്യു മ​ന്ത്രി, വ​ഖ​ഫ് ചു​മ​ത​ല​യു​ള്ള മ​ന്ത്രി, വ​ഖ​ഫ് ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ, സി​ഇ​ഒ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.

അ​താ​യ​ത്, ഇ​ര​ക​ളു​ടെ ഭാ​ഗം പ​റ​യാ​ൻ ആ​രു​മി​ല്ലാ​ത്തൊ​രു “വ​ഖ​ഫ് യോ​ഗം’! പ്ര​ശ്നം ഉ​ട​നെ​യൊ​ന്നും പ​രി​ഹ​രി​ക്കാ​ൻ സ​ർ​ക്കാ​രി​ന് ഉ​ദ്ദേ​ശ്യ​മു​ള്ള​താ​യി തോ​ന്നു​ന്നി​ല്ല. രാ​ഷ്‌​ട്രീ​യ​ന​ഷ്ടം ത​ങ്ങ​ളേ​ക്കാ​ൾ കോ​ൺ​ഗ്ര​സി​നാ​യി​രി​ക്കു​മെ​ന്നു സി​പി​എം ക​രു​തു​ന്നു​മു​ണ്ടാ​കാം. വ​ഖ​ഫ് നി​യ​മ​ത്തി​ന് മു​ന​ന്പം ഭൂ​മി​ക്കൊ​ള്ള​യു​മാ​യി ബ​ന്ധ​മു​ണ്ട്. മു​ന​ന്പം ഭൂ​മി വ​ഖ​ഫി​ന്‍റേ​താ​ണെ​ന്ന് 2008ൽ ​അ​ച്യു​താ​ന​ന്ദ​ൻ സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച നി​സാ​ർ ക​മ്മീ​ഷ​നെ​ക്കൊ​ണ്ട് എ​ഴു​തി​ച്ച​ത് വ​ഖ​ഫ് ബോ​ർ​ഡാ​ണ്.

ജ​ന​ങ്ങ​ൾ​ക്ക് ഭൂ​മി വി​റ്റു കാ​ശു വാ​ങ്ങി​യ ഫ​റൂ​ക്ക് കോ​ള​ജ് പ്ര​തി​നി​ധി​ക​ൾ ഉ​ൾ​പ്പെ​ടെ അ​തു വ​ഖ​ഫ​ല്ലെ​ന്നു പ​റ​ഞ്ഞി​ട്ടും ബോ​ർ​ഡി​ന്‍റെ തീ​രു​മാ​നം സ്ഥ​ലം വ​ഖ​ഫാ​ണെ​ന്നാ​യി​രു​ന്നു. അ​തു​ത​ന്നെ നി​സാ​ർ ക​മ്മീ​ഷ​നും എ​ഴു​തി​വ​ച്ചു. ഒ​രു പ്ര​ത്യേ​ക സ്വ​ത്ത് വ​ഖ​ഫാ​ണോ അ​ല്ല​യോ എ​ന്ന് തീ​രു​മാ​നി​ക്കാ​നു​ള്ള അ​ധി​കാ​രം ബോ​ർ​ഡി​ൽ നി​ക്ഷി​പ്ത​മാ​ക്കി​യ 1995ലെ ​വ​ഖ​ഫ് നി​യ​മം (സെ​ക്‌​ഷ​ൻ 40 പ്ര​കാ​രം) ഇ​ല്ലാ​യി​രു​ന്നെ​ങ്കി​ൽ മുനമ്പ​ത്തെ മ​ണ്ണി​ൽ തൊ​ടാ​ൻ വ​ഖ​ഫ് ബോ​ർ​ഡ് ധൈ​ര്യ​പ്പെ​ടി​ല്ലാ​യി​രു​ന്നു.

അ​തു​കൊ​ണ്ടാ​ണ് മു​ന​ന്പം പ്ര​ശ്ന​ത്തി​ന്‍റെ അ​ടി​വേ​രു കി​ട​ക്കു​ന്ന​ത് വ​ഖ​ഫ് നി​യ​മ​ത്തി​ലാ​ണെ​ന്നു പ​റ‍​യു​ന്ന​ത്. ഇ​ത്ത​രം വ​കു​പ്പു​ക​ളെ ഇ​ല്ലാ​താ​ക്കു​ന്ന വ​ഖ​ഫ് നി​യ​മ ഭേ​ദ​ഗ​തി​യെ അ​നു​കൂ​ലി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം ദി​നം​പ്ര​തി കൂ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തും അ​തു​കൊ​ണ്ടാ​ണ്.

മു​ന​ന്പ​ത്തെ ഭൂ​മി​ക്കു​മേ​ലു​ള്ള അ​വ​കാ​ശ​വാ​ദം വ​ഖ​ഫ് ബോ​ർ​ഡ് നി​രു​പാ​ധി​കം ഉ​പേ​ക്ഷി​ക്കാ​തെ ശാ​ശ്വ​ത പ​രി​ഹാ​ര​മു​ണ്ടാ​കി​ല്ല. അ​തോ​ടൊ​പ്പം തോ​ന്നു​ന്ന ഭൂ​മി​യൊ​ക്കെ ഏ​റ്റെ​ടു​ക്കാ​ൻ വ​ഖ​ഫ് ബോ​ർ​ഡി​നെ അ​നു​വ​ദി​ക്കു​ന്ന പ്രാ​കൃ​ത​നി​യ​മം ഭേ​ദ​ഗ​തി ചെ​യ്യു​ക​യും വേ​ണം.

അ​ല്ലെ​ങ്കി​ൽ എ​ത്ര വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞാ​ലും കൈ​മാ​റ്റം ന​ട​ത്തി​യ വ​ഖ​ഫ് ഭൂ​മി തി​രി​ച്ചു​പി​ടി​ക്കാ​ൻ ത​ങ്ങ​ൾ​ക്ക് അ​വ​കാ​ശ​മു​ണ്ടെ​ന്നു പ​റ​ഞ്ഞ് വീ​ണ്ടും വ​ഖ​ഫ് ബോ​ർ​ഡ് രം​ഗ​ത്തു വ​രും. മുനമ്പം ഭൂ​മി വി​വാ​ദ​ത്തി​ന്‍റെ നാ​ൾ​വ​ഴി​യി​ൽ പ​തി​ഞ്ഞു​കി​ട​ക്കു​ന്ന ക​റു​ത്ത കൈ​ക​ൾ വ​ഖ​ഫ് ബോ​ർ​ഡി​ന്‍റേ​താ​ണ്.

2019ൽ ​വ​ഖ​ഫ് ബോ​ർ​ഡി​ന്‍റെ ആ​സ്തി പ​ട്ടി​ക​യി​ൽ മു​ന​ന്പ​ത്തെ കു​ടും​ബ​ങ്ങ​ളു​ടെ വീ​ടും സ്ഥ​ല​വും ഉ​ൾ​പ്പെ​ടു​ത്തി. കേ​സാ​യ​പ്പോ​ൾ, ഹൈ​ക്കോ​ട​തി സിം​ഗി​ൾ ബെ​ഞ്ച്, കു​ടും​ബ​ങ്ങ​ൾ​ക്കു പോ​ക്കു​വ​ര​വ് ന​ട​ത്തി​ക്കൊ​ടു​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും വ​ഖ​ഫ് സം​ര​ക്ഷ​ണ​വേ​ദി​യെ​ന്ന മു​ഖം​മൂ​ടി​യി​ട്ട് വ​ഖ​ഫ് ബോ​ർ​ഡ് ഒ​ളി​യു​ദ്ധം തു​ട​ങ്ങി.

അ​പ്പീ​ലി​ൽ ഡി​വി​ഷ​ൻ ബെ​ഞ്ച് സ്റ്റേ ​അ​നു​വ​ദി​ച്ചു. സ്ഥ​ല​ത്തി​ന്‍റെ അ​വ​കാ​ശം ത​ങ്ങ​ൾ​ക്കാ​ണെ​ന്നു കാ​ണി​ച്ച് വ​ഖ​ഫ് ബോ​ർ​ഡ് 2022 ജ​നു​വ​രി 13ന് ​റ​വ​ന്യു വ​കു​പ്പി​നു നോ​ട്ടീ​സ് കൊ​ടു​ത്ത​തോ​ടെ ബോ​ർ​ഡി​ന്‍റെ ശ​രി​യ​ത്ത് സ്വ​ഭാ​വം മ​റ​നീ​ക്കി. 600ലേ​റെ കു​ടും​ബ​ങ്ങ​ൾ വ​ഴി​യാ​ധാ​ര​മാ​യി. ഇ​തൊ​ക്കെ സാ​ധ്യ​മാ​ക്കി​യ​ത് ഒ​റ്റ​യൊ​രു നി​യ​മ​മാ​ണ്; 1995ൽ ​ന​ര​സിം​ഹ റാ​വു സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന വ​ഖ​ഫ് നി​യ​മം.

അ​തു ഭേ​ദ​ഗ​തി ചെ​യ്യേ​ണ്ടെ​ന്നാ​ണ് സം​സ്ഥാ​ന നി​യ​മ​സ​ഭ ഒ​റ്റ​ക്കെ​ട്ടാ​യി പ്ര​മേ​യം പാ​സാ​ക്കി​യ​ത്. മുനമ്പ​ത്ത് ആ​രെ​യും കു​ടി​യി​റ​ക്കി​ല്ലെ​ന്നും ഇ​തു ഹൈ​ക്കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള വി​ഷ​യ​മാ​ണെ​ന്നു​മാ​ണ് വ​ഖ​ഫ് നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രേ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ച മ​ന്ത്രി വി. ​അ​ബ്ദു​റ​ഹ്‌​മാ​ൻ പ​റ​ഞ്ഞ​ത്. ഹൈ​ക്കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ൽ കേ​സ് എ​ത്തി​ച്ച​തി​ന്‍റെ വ​ള​ഞ്ഞ വ​ഴി​ക​ൾ അ​റി​യാ​വു​ന്ന​തു​കൊ​ണ്ടാ​വാം അ​ദ്ദേ​ഹ​വും വ​ഖ​ഫ് ബോ​ർ​ഡി​നോ​ട് വ്യാ​ജ അ​വ​കാ​ശ​വാ​ദം പി​ൻ​വ​ലി​ക്കാ​ൻ പ​റ​യി​ല്ല.

അ​ല്ലെ​ങ്കി​ലും മുനമ്പ​ത്തു​നി​ന്ന് ഒ​രാ​ളും കു​ടി​യി​റ​ങ്ങി​ല്ല. അ​വ​രു​ടെ സ്വ​ത്തി​ന്മേ​ലു​ള്ള അ​വ​കാ​ശ​വാ​ദം ഇ​ട്ടെ​റി​ഞ്ഞ് ബോ​ർ​ഡാ​ണ് വ​ഴി മാ​റേ​ണ്ട​ത്. മുനമ്പ​ത്തെ ഭൂ​മി​ക്കു പ​ക​രം മ​റ്റെ​വി​ടെ​യെ​ങ്കി​ലും സ​ർ​ക്കാ​ർ ഭൂ​മി സം​ഘ​ടി​പ്പി​ക്കാ​നാ​ണെ​ങ്കി​ൽ അ​തി​നു​വേ​ണ്ടി മു​ന​ന്പ​ത്തെ ക​രു​വാ​ക്ക​രു​തെ​ന്നു​കൂ​ടി ഓ​ർ​മി​പ്പി​ച്ചു​കൊ​ള്ള​ട്ടെ. വ​ഖ​ഫ് ഭൂ​മി​യെ​ന്ന പ​രാ​മ​ർ​ശം മുനമ്പ​ത്തെ ഒ​രി​ഞ്ചു ഭൂ​മി​ക്കു​മേ​ലും ഉ​ണ്ടാ​ക​രു​ത്.

മുനമ്പ​ത്തെ ജ​ന​ങ്ങ​ളു​ടെ ഒ​രു ചോ​ദ്യ​ത്തി​നും മ​റു​പ​ടി​യി​ല്ലാ​തെ വ​ന്ന​തോ​ടെ​യാ​ണ് വ​ർ​ഗീ​യ കാ​ർ​ഡി​നു കു​ത്തി​വീ​ഴ്ത്താ​ൻ ചി​ല മാ​ധ്യ​മ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ഒ​രു​ന്പെ​ട്ട് ഇ​റ​ങ്ങി​യി​രി​ക്കു​ന്ന​ത്. അ​തൊ​ന്നും പ​ണ്ടേ​പോ​ലെ ഫ​ലി​ക്കി​ല്ല. ഈ ​സം​സ്ഥാ​ന​ത്തു​പോ​ലും വ​ർ​ഗീ​യ​ചി​ന്ത വ്യാ​പി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ അ​തി​ൽ ഇ​ട​തു-​വ​ല​തു മു​ന്ന​ണി​ക​ളു​ടെ പ​ങ്ക് അ​റി​യാ​ൻ ഒ​രു ക​മ്മീ​ഷ​നെ ത​ന്നെ വ​യ്ക്കാ​വു​ന്ന​താ​ണ്.

വി​ഴി​ഞ്ഞം തു​റ​മു​ഖ നി​ർ​മാ​ണ​ത്തി​ൽ വീ​ടും തൊ​ഴി​ലും ന​ഷ്ട​പ്പെ​ട്ട മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ന​ട​ത്തി​യ സ​മ​രം രാ​ജ്യ​വി​രു​ദ്ധ​മാ​ണെ​ന്നു പ​റ​ഞ്ഞ വി. ​അ​ബ്ദു​റ​ഹ്‌​മാ​നാ​ണ് വ​ഖ​ഫ് മ​ന്ത്രി. അ​ദ്ദേ​ഹ​ത്തി​ന്‍റെ നാ​വ് ക​ട​മെ​ടു​ത്ത​വ​ർ മുനമ്പ​ത്തെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ വ​ർ​ഗീ​യ​വാ​ദി​ക​ളാ​ക്കി ചി​ത്രീ​ക​രി​ച്ചാ​ലും അ​ദ്ഭു​ത​പ്പെ​ടാ​നി​ല്ല.

ഒ​രു കാ​ര്യം ഉ​റ​പ്പാ​ണ്, കേ​ര​ള​ത്തി​ലെ മ​ത​മൗ​ലി​ക മാ​ധ്യ​മ​ങ്ങ​ളു​ടെ​യും ക​ച്ച​വ​ട മാ​ധ്യ​മ​ങ്ങ​ളു​ടെ​യും പി​ന്തു​ണ​യോ​ടെ​യ​ല്ല മു​ന​ന്പ​ത്തെ മ​നു​ഷ്യ​ർ വ​ഖ​ഫ് അ​നീ​തി​യെ രാ​ജ്യ​സ​മ​ക്ഷം തു​റ​ന്നു​കാ​ണി​ച്ച​ത്. ത​ങ്ങ​ൾ ക​ണ്ണ​ട​ച്ചാ​ൽ ഇ​രു​ട്ടാ​കി​ല്ലെ​ന്നു ബോ​ധ്യം വ​ന്ന​തോ​ടെ​യാ​ണ് മാ​റി​നി​ന്ന രാ​ഷ്‌​ട്രീ​യ​ക്കാ​രും മാ​ധ്യ​മ​ങ്ങ​ളും മു​ന​ന്പ​ത്തെ​ത്തി തു​ട​ങ്ങി​യ​ത്. ന​ല്ല​ത്. തെ​റ്റു​ക​ൾ തി​രു​ത്തി ഈ ​രാ​ജ്യം ജാ​തി/​മ​ത ഭി​ന്ന​ത​ക​ളി​ല്ലാ​തെ ഒ​ന്നി​ച്ചു നി​ൽ​ക്കേ​ണ്ട​തു​ണ്ട്.

അ​തി​നു ത​ട​സ​മാ​യ അ​നീ​തി​യു​ടെ നി​യ​മ​ക്കു​രു​ക്കു​ക​ളി​ൽ ഇ​നി​യൊ​രു മു​ന​ന്പ​വും തൂ​ങ്ങി​യാ​ടാ​തി​രി​ക്ക​ട്ടെ. നീ​തി​ക്കു​വേ​ണ്ടി വ​ഖ​ഫ് ട്രി​ബ്യൂ​ണ​ലി​നു മു​ന്നി​ൽ വ​രി​നി​ൽ​ക്കേ​ണ്ടി​വ​രു​ന്ന​വ​രു​ടെ ഇ​ന്ത്യ മ​തേ​ത​ര​മ​ല്ല. അ​തു​ണ്ടാ​കു​വോ​ളം ഈ ​പ​ത്രം പി​ന്മാ​റി​ല്ലെ​ന്നു മുനമ്പ​ത്തി​നും വാ​ക്ക്.