മു​ന​ന്പം ജ​ന​ത​യെ ക​ണ്ണീ​രി​ലാ​ഴ്ത്തു​ന്ന​വ​ർ‌​ക്ക് സ​മൂ​ഹം മാ​പ്പു​ത​രി​ല്ല: മാർ റാ​​​ഫേ​​​ൽ തട്ടിൽ

മു​​​ന​​​ന്പം: വ​​​ഖ​​​ഫ് അ​​​വ​​​കാ​​​ശ​​​വാ​​​ദ​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ മു​​​ന​​​ന്പ​​​ത്തു​​​ണ്ടാ​​​യി​​​ട്ടു​​​ള്ള പ്ര​​​തി​​​സ​​​ന്ധി പ​​​രി​​​ഹ​​​രി​​​ക്കാ​​​ൻ ഇ​​​വി​​​ടു​​​ത്തെ ജ​​​ന​​​ത​​​യ്ക്കൊ​​​പ്പം സീ​​​റോ​​മ​​​ല​​​ബാ​​​ർ സ​​​ഭ​​​യും സ​​​ഹ​​​യാ​​​ത്രി​​​ക​​​രാ​​​യി ഒ​​​പ്പ​​​മു​​​ണ്ടാ​​​കു​​​മെ​​​ന്ന് മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ റാ​​​ഫേ​​​ൽ ത​​​ട്ടി​​​ൽ.

മു​​​ന​​​ന്പ​​​ത്തെ പാ​​​വ​​​പ്പെ​​​ട്ട മ​​​നു​​​ഷ്യ​​​രു​​​ടെ ക​​​ണ്ണു​​​നീ​​​ർ വീ​​​ഴാ​​​ൻ കാ​​​ര​​​ണ​​​ക്കാ​​​ർ ആ​​​രാ​​​യാ​​​ലും അ​​​വ​​​ർ​​​ക്ക് സ​​​മൂ​​​ഹം മാ​​​പ്പു ന​​​ൽ​​​കി​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. മു​​​ന​​​ന്പം സ​​​മ​​​ര​​​പ്പ​​​ന്ത​​​ലി​​​ലെ​​​ത്തി ഐ​​​ക്യ​​​ദാ​​​ർ​​​ഢ്യ​​​മ​​​റി​​​യി​​​ച്ച് പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്.

ഭൂ​​​മി​​​യു​​​ടെ അ​​​വ​​​കാ​​​ശ​​​ത്തി​​​നാ​​​യി പൊ​​​രു​​​തു​​​ന്ന മു​​​ന​​​ന്പ​​​ത്തെ ജ​​​ന​​​ങ്ങ​​​ളു​​​ടെ പ്ര​​​ശ്നം ഒ​​​രു പ്ര​​​ദേ​​​ശ​​​ത്തി​​​ന്‍റെ മാ​​​ത്രം പ്ര​​​ശ്ന​​​മ​​​ല്ല, കേ​​​ര​​​ള​​​ത്തി​​​ന്‍റെ​​​യാ​​​കെ പ്ര​​​ശ്ന​​​മാ​​​ണ്. വി​​​നോ​​​ദ​​​യാ​​​ത്ര​​​ക്കാർ​​​ക്ക് ക​​​ട​​​ൽ​​​ത്തീ​​​രം കൗ​​​തു​​​ക​​​ക്കാ​​​ഴ്ച​​​യാവാം. എ​​​ന്നാ​​​ൽ, സ്ഥി​​​ര​​​മാ​​​യി തീ​​​ര​​​ങ്ങ​​​ളി​​​ൽ താ​​​മ​​​സി​​​ക്കു​​​ന്ന​​​വ​​​ർ പ​​​ല​​​വി​​​ധ പ്ര​​​തി​​​സ​​​ന്ധി​​​ക​​​ളി​​​ലൂ​​​ടെ​​​യും ക​​​ണ്ണീ​​​രി​​​ലൂ​​​ടെ​​​യു​​​മാ​​​ണ് ക​​​ട​​​ന്നു​​​പോ​​​കു​​​ന്ന​​​ത് എ​​​ന്ന യാ​​​ഥാ​​​ർ​​​ഥ്യം അ​​​ധി​​​കാ​​​രി​​​ക​​​ളും പൊ​​​തു​​​സ​​​മൂ​​​ഹ​​​വും തി​​​രി​​​ച്ച​​​റി​​​യ​​​ണം.

ക​​​ട​​​ലി​​​ന്‍റെ അ​​​ലി​​​വും ക​​​രു​​​ണ​​​യും, ക​​​ഠി​​​ന​​​മാ​​​യി അ​​​ധ്വാ​​​നി​​​ച്ചു വി​​​യ​​​ർ​​​പ്പൊ​​​ഴു​​​ക്കി സം​​​ര​​​ക്ഷി​​​ക്കു​​​ന്ന ഉ​​​പ​​​ജീ​​​വ​​​ന​​​മാ​​​ർ​​​ഗ​​​വു​​​മൊ​​​ക്കെ​​​യാ​​​ണ് തീ​​​ര​​​ദേ​​​ശ ജ​​​ന​​​ത​​​യെ ഇ​​​വി​​​ടെ നി​​​ല​​​നി​​​ർ​​​ത്തു​​​ന്ന​​​ത്. ക​​​ട​​​ലു​​​മാ​​​യി തീ​​​ര​​​ജ​​​ന​​​ത​​​യ്ക്ക് ആ​​​ത്മ​​​ബ​​​ന്ധ​​​മാ​​​ണു​​​ള്ള​​​ത്. അ​​​തു ര​​​ക്ത​​​ബ​​​ന്ധം പോ​​​ലെ ദൃ​​​ഢ​​​മാ​​​ണ്. അ​​​തു​​​കൊ​​​ണ്ടു​​​ത​​​ന്നെ തീ​​​ര​​​ത്തു​​​ള്ള​​​വ​​​രെ ഇ​​​റ​​​ക്കി​​​വി​​​ടു​​​ന്ന എ​​​ന്തെ​​​ങ്കി​​​ലും ശ്ര​​​മ​​​ങ്ങ​​​ൾ ന​​​ട​​​ക്കു​​​ന്നു​​​ണ്ടെ​​​ങ്കി​​​ൽ അ​​​തു മ​​​നു​​​ഷ്യ​​​ത്വ​​​ര​​​ഹി​​​ത​​​വും നീ​​​ച​​​വും ജ​​​നാ​​​ധി​​​പ​​​ത്യ​​​വി​​​രു​​​ദ്ധ​​​വു​​​മാ​​​യ ന​​​ട​​​പ​​​ടി​​​യാ​​​ണ്.

മു​​​ന​​​ന്പം ജ​​​ന​​​ത​​​യെ വ​​​ഖ​​​ഫ് നി​​​യ​​​മ​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ കു​​​ടി​​​യി​​​റ​​​ക്കാ​​​ൻ എ​​​ന്തെ​​​ങ്കി​​​ലും ശ്ര​​​മ​​​ങ്ങ​​​ളു​​​ണ്ടാ​​​യാ​​​ൽ നി​​​യ​​​മ​​​പ​​​ര​​​മാ​​​യ മാ​​​ർ​​​ഗ​​​ത്തി​​​ലൂ​​​ടെ​​​യും സ​​​മാ​​​ധാ​​​ന​​​പ​​​ര​​​മാ​​​യ സ​​​ത്യ​​​ഗ്ര​​​ഹം പോ​​​ലു​​​ള്ള സ​​​മ​​​ര​​​മാ​​​ർ​​​ഗ​​​ങ്ങ​​​ളി​​​ലൂ​​​ടെ​​​യും പോ​​​രാ​​​ടാ​​​ൻ സീ​​​റോ​​മ​​​ല​​​ബാ​​​ർ സ​​​ഭ​​​യു​​​ടെ​​​യും കേ​​​ര​​​ള​​​ത്തി​​​ലെ സ​​​ന്മ​​​ന​​​സു​​​ള്ള മ​​​നു​​​ഷ്യ​​​രു​​​ടെ​​​യും പി​​​ന്തു​​​ണ എ​​​ക്കാ​​​ല​​​വും ഉ​​​ണ്ടാ​​​കു​​​മെ​​​ന്നും മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് പ​​​റ​​​ഞ്ഞു.

കോ​​​ട്ട​​​യം ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ മാ​​​ത്യു മൂ​​​ല​​​ക്കാ​​​ട്ടും ഇ​​​ന്ന​​​ലെ മു​​​ന​​​ന്പം സ​​​മ​​​ര​​​പ്പ​​​ന്ത​​​ലി​​​ലെ​​​ത്തി ഐ​​​ക്യ​​​ദാ​​​ർ​​​ഢ്യ​​​മ​​​റി​​​യി​​​ച്ചു. സീ​​​റോ​​മ​​​ല​​​ബാ​​​ർ ആ​​​സ്ഥാ​​​ന കാ​​​ര്യാ​​​ല​​​യ​​​ത്തി​​​ൽ​​നി​​​ന്ന് ചാ​​​ൻ​​​സ​​​ല​​​ർ റ​​​വ.​ ഡോ. ​​ഏ​​​ബ്ര​​​ഹാം കാ​​​വി​​​ൽ​​​പു​​​ര​​​യി​​​ട​​​ത്തി​​​ൽ, വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ റ​​​വ. ​ഡോ. ​​പ്ര​​​കാ​​​ശ് മ​​​റ്റ​​​ത്തി​​​ൽ, ഫി​​​നാ​​​ൻ​​​സ് ഓ​​​ഫീ​​​സ​​​ർ ഫാ. ​​​ജോ​​​സ​​​ഫ് തോ​​​ലാ​​​നി​​​ക്ക​​​ൽ, മീ​​​ഡി​​​യ ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി റ​​​വ.​ ഡോ. ​​ആ​​​ന്‍റ​​​ണി വ​​​ട​​​ക്കേ​​​ക്ക​​​ര, എ​​​ൽ​​​ആ​​​ർ‌​​​സി എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ജോ​​​ജി ക​​​ല്ലു​​​ങ്ക​​​ൽ, ഫാ. ​​​മാ​​​ത്യു തു​​​രു​​​ത്തി​​​പ്പി​​​ള്ളി, സ​​​ന്യാ​​​സി​​​നി​​​മാ​​​ർ, ക​​​ത്തോ​​​ലി​​​ക്ക കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​ക്ക​​​ൾ എ​​​ന്നി​​​വ​​​രും മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്പി​​​നൊ​​​പ്പം സ​​​മ​​​ര​​​പ്പ​​​ന്ത​​​ലി​​​ലെ​​​ത്തി​​​യി​​​രു​​​ന്നു.

“മ​​​ന്ത്രി പ​​​റ​​​ഞ്ഞ​​​തു​​​കൊ​​​ണ്ട് പി​​​ന്നോ​​​ട്ടു​​ പോ​​​കു​​​മെ​​​ന്നു ക​​​രു​​​തേ​​​ണ്ട’’

മു​​​ന​​​ന്പം: മു​​​ന​​​ന്പം വി​​​ഷ​​​യ​​​ത്തി​​​ൽ സ​​​മ​​​രം ന​​​യി​​​ക്കു​​​ന്ന പു​​​രോ​​​ഹി​​​ത​​​ർ​​​ക്കെ​​​തി​​​രേ പ​​​രാ​​​മ​​​ർ​​​ശം ന​​​ട​​​ത്തി​​​യ മ​​​ന്ത്രി വി. ​​​അ​​​ബ്‌​​ദു​​റ​​​ഹ്‌​​മാ​​​ന് സീ​​​റോ​​മ​​​ല​​​ബാ​​​ർ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ റാ​​​ഫേ​​​ൽ ത​​​ട്ടി​​​ലി​​​ന്‍റെ മ​​​റു​​​പ​​​ടി.

മ​​​ന്ത്രി പ​​​റ​​​ഞ്ഞ​​​തു​​​കൊ​​​ണ്ട് ത​​​ങ്ങ​​​ൾ മു​​​റു​​​കെ​​​പ്പി​​​ടി​​​ക്കു​​​ന്ന ആ​​​ശ​​​യ​​​ങ്ങ​​​ളും ഇ​​​വി​​​ടു​​​ത്തെ ജ​​​ന​​​ങ്ങ​​​ൾ അ​​​ഭി​​​മു​​​ഖീ​​​ക​​​രി​​​ക്കു​​​ന്ന പ്ര​​​ശ്ന​​​ങ്ങ​​​ളി​​​ലു​​​ള്ള പ്ര​​​തി​​​ക​​​ര​​​ണ​​​ങ്ങ​​​ളും ഉ​​​പേ​​​ക്ഷി​​​ക്കാ​​​ൻ ത‍​യാ​​​റ​​​ല്ല. ക​​​ഷ്‌​​ട​​​ത​​​യ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന മു​​​ന​​​ന്പ​​​ത്തെ ജ​​​ന​​​ത്തി​​​നൊ​​​പ്പം സ​​​ഭ നി​​​ൽ​​​ക്കു​​​ന്നി​​​ല്ലെ​​​ങ്കി​​​ൽ ത​​​ങ്ങ​​​ൾ ഒ​​​റ്റു​​​കാ​​​രാ​​​കും. അ​​​ത് ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​ത്തി​​​ൽ​​നി​​​ന്നു​​​ള്ള ഒ​​​ഴി​​​ഞ്ഞു​​​മാ​​​റ​​​ലാ​​​കു​​​മെ​​​ന്നും മാ​​​ർ ത​​​ട്ടി​​​ൽ മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ട് പ​​​റ​​​ഞ്ഞു.