തിരുവനന്തപുരം: മുനന്പം വിഷയവുമായി ബന്ധപ്പെട്ട് സർക്കാർ നിയോഗിച്ച ജസ്റ്റീസ് രാമചന്ദ്രൻ നായർ കമ്മീഷൻ റിപ്പോർട്ട് സംസ്ഥാന സർക്കാരിനു ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
റിപ്പോർട്ടിന്മേൽ തുടർനടപടികൾ സ്വീകരിക്കാൻ ഹൈക്കോടതി അനുമതി നല്കിയ സാഹചര്യത്തിൽ റിപ്പോർട്ട് പരിശോധിച്ച് തുടർനടപടികൾ കൈക്കൊള്ളും. മന്ത്രിസഭ ചർച്ച ചെയ്താവും ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാവുക.
മുനന്പം റിപ്പോർട്ട് സംബന്ധിച്ച് ഇന്നലെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നിരുന്നു. ബന്ധപ്പെട്ട മന്ത്രിമാരും ചീഫ് സെക്രട്ടറിയും അഡ്വക്കറ്റ് ജനറലും ഈ യോഗത്തിൽ പങ്കെടുത്തിരുന്നു.
മുനന്പം ഭൂമി വഖഫ് ഭൂമിയല്ലെന്നു കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി നിർണായക നിരീക്ഷണം നടത്തിയത്. ഇതിനു പിന്നാലെയാണ് സർക്കാർ പ്രത്യേക യോഗം ചേർന്ന് തുടർനടപടികൾ വേഗത്തിലാക്കിയത്.
അനുബന്ധ വാർത്തകൾ
വയനാട്: മുനമ്പം ഭൂമി വിഷയത്തിൽ വിവാദപരാമര്‍ശവുമായി ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ബി. ഗോപാലകൃഷ്ണന്. ശബരിമല അയ്യപ്പന്റെ ഭൂമി, നാളെ വഖഫ് ആണെന്ന് പറയില്ലേ എന്ന് ഗോപാലകൃഷ്ണൻ വയനാട്ടിൽ പറഞ്ഞു. അവിടെയൊരു ചങ്ങായി ഇരിപ്പുണ്ട് അയ്യപ്പനു […]
തിരുവനന്തപുരം: മുനമ്പം ഭൂമിതർക്കം പരിഹരിക്കാൻ സർവകക്ഷി യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ മുഖ്യമന്ത്രിക്ക് കത്തയച്ചു. ഒരു മുസ്ലീം മതസംഘടനയും മുനന്പത്തേതു വഖഫ് ഭൂമിയാണെന്ന അവകാശവാദം ഉന്നയിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ നിലവിലെ താമസക്കാർക്ക് ഉപാധികളില്ലാതെ […]
തങ്ങളുടേതല്ലാത്ത ഭൂമിയ്ക്കുമേലുള്ള വ്യാജ അവകാശവാദം വഖഫ് ബോർഡ് പിൻവലിച്ചാൽ പിന്നെ മുനമ്പത്തു പ്രശ്നമില്ല. പക്ഷേ, ഇരകളുടെ കൂടെയാണെന്നു പറയുന്നവരൊന്നും ബോർഡിനോടു കാര്യം പറയുന്നില്ല. മതമൗലികവാദികളുടെയും സാംസ്കാരിക വില്ലന്മാരുടെയും കച്ചവട മാധ്യമങ്ങളുടെയും യാതൊരു പിന്തുണയുമില്ലാതെ വഖഫ് […]