കൊച്ചി: മുനമ്പത്തെ ഭൂമിയിലെ വഖഫ് അവകാശവാദം സംബന്ധിച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവുണ്ടായ സാഹചര്യത്തിൽ, തുടർ നടപടികൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി യോഗം വിളിച്ചു. നാളെ തിരുവനന്തപുരത്താണു യോഗമെന്നു മന്ത്രി പി. രാജീവ് അറിയിച്ചു.
ജസ്റ്റീസ് സി.എൻ. രാമചന്ദ്രൻ നായർ കമ്മീഷൻ ശിപാർശകളിൽ നടപടി സ്വീകരിക്കുന്നത് യോഗം ചർച്ച ചെയ്യും. വിഷയത്തിൽ ശാശ്വത പരിഹാരത്തിനാണ് കമ്മീഷനെ നിയോഗിച്ചത്. കമ്മീഷൻ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.
കമ്മീഷന്റെ ശിപാർശകൾ നടപ്പിലാക്കാൻ സർക്കാരിന് അധികാരമുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇന്നലെ മുനന്പം ഭൂസംരക്ഷണ സമിതി ഭാരവാഹികൾ ഫാ. ആന്റണി സേവ്യർ തറയിലിന്റെ നേതൃത്വത്തിൽ മന്ത്രി പി. രാജീവിനെ സന്ദർശിച്ചു.
എംഎൽഎ ഓഫീസിൽ എത്തിയ സമരസമിതി ഭാരവാഹികൾ, വിഷയത്തിൽ സർക്കാർ ഇതുവരെ സ്വീകരിച്ച നടപടികളിൽ പൂർണതൃപ്തി പ്രകടിപ്പിച്ചതായും മന്ത്രി പറഞ്ഞു.
അനുബന്ധ വാർത്തകൾ
കോഴിക്കോട്: മുനമ്പത്തെ വിവാദഭൂമി വഖഫ് ചെയ്തുകിട്ടിയതല്ലെന്നും ഫറൂഖ് കോളജിനു സമ്മാനമായി കിട്ടിയതാണെന്നും കേരള നദ്വത്തുല് മുജാഹിദ്ദീന്‍ (കെഎന്‍എം). സമാധാനത്തിനു കോട്ടം തട്ടാത്ത വിധത്തില്‍ മുനമ്പം പ്രശ്നം രമ്യമായി പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് കെഎന്‍എം […]
വഖഫ് അവകാശവാദങ്ങളെത്തുടർന്ന് പ്രതിസന്ധിയിൽ അകപ്പെട്ട മുനമ്പം നിവാസികൾ പരിഹാരം ആവശ്യപ്പെട്ട് സമരം തുടരുന്നതിനിടെ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ വിവിധ മുസ്ലിം സംഘടനകൾ ഒരുമിച്ചു കൂടുകയും പ്രതികരണം അറിയിക്കുകയും ചെയ്തത് സ്വാഗതാർഹമാണ്. […]
ഇരുന്പുണ്ട വിഴുങ്ങിയിട്ട് ചുക്കുവെള്ളം കുടിച്ചതുകൊണ്ട് പരിഹാരമാകില്ലെന്ന് പഴമക്കാർ പറഞ്ഞുതരുന്നു. 2013ലെ വഖഫ് നിയമ ഭേദഗതിയിലുടെ കോണ്‍ഗ്രസ് സർക്കാർ വഖഫ് ബോർഡുകൾക്കും ട്രൈബ്യൂണലുകൾക്കും കൊടുത്തിരിക്കുന്ന അനിയന്ത്രിതമായ അധികാരം നിയമ ഭേദഗതിയിലൂടെ നിയന്ത്രിക്കപ്പെടാതെ വഖഫ് ഭീകരർ നടത്തുന്ന […]