തിരുവനന്തപുരം: മുനന്പം ഭൂപ്രശ്നം പഠിക്കാൻ സർക്കാർ ജുഡീഷൽ കമ്മീഷനെ നിയമിക്കണമെന്ന് സോഷ്യലിസ്റ്റ് പാർട്ടി (ഇന്ത്യ) ദേശീയ പ്രസിഡന്റ് തന്പാൻ തോമസ്. ഇതിലൂടെ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണം.
എല്ലാ മതവിഭാഗങ്ങളിലുമുള്ളവർ സമരത്തിൽ പങ്കെടുക്കുന്നുണ്ട്. എന്നാൽ സമരത്തിന്റ പേരിൽ ന്യൂനപക്ഷങ്ങളെ തമ്മിലടിപ്പിക്കാനുള്ള ബോധപൂർവമായ ശ്രമം നടക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ട സ്ഥിതിയാണുള്ളതെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു.