മു​ന​ന്പം പ്ര​ശ്നം: സ​ർ​ക്കാ​ർ വി​ളി​ച്ച ഉ​ന്ന​ത​ത​ല യോ​ഗം മാ​റ്റി​വ​ച്ചു

തി​രു​വ​ന​ന്ത​പു​രം: മു​ന​മ്പം വ​ഖ​ഫ് ഭൂ​മി പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ സ​ർ​ക്കാ​ർ വി​ളി​ച്ച ഉ​ന്ന​ത​ത​ല യോ​ഗം മാ​റ്റി​വ​ച്ചു. ന​വം​ബ​ർ 16ന് ​ന​ട​ത്താ​നി​രു​ന്ന യോ​ഗം 28ലേ​ക്കാ​ണ് മാ​റ്റി​യ​ത്.

മു​ഖ്യ​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഓ​ൺ​ലൈ​നാ​യി​ട്ടാ​യി​രി​ക്കും യോ​ഗം ചേ​രു​ക. നി​യ​മ ,റ​വ​ന്യു മ​ന്ത്രി​മാ​രും വ​ഖ​ഫ് ചു​മ​ത​ല​യു​ള്ള മ​ന്ത്രി വി .​അ​ബ്ദു​റ​ഹ്മാ​നും വ​ഖ​ഫ് ബോ​ർ​ഡ്‌ ചെ​യ​ർ​മാ​നും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്നാ​ണ് വി​വ​രം.

നി​യ​മ​പ​ര​മാ​യ സാ​ധ്യ​ത​ക​ൾ തേ​ടു​ന്ന​തി​നൊ​പ്പം മു​ന​മ്പ​ത്തെ 614 കു​ടും​ബ​ങ്ങ​ളു​ടെ റ​വ​ന്യു അ​വ​കാ​ശ​ങ്ങ​ൾ പു​ന​സ്ഥാ​പി​ക്കു​ന്ന​തി​ലാ​കും ച​ർ​ച്ച. കോ​ട​തി​യി​ൽ നി​ല​വി​ലു​ള്ള കേ​സു​ക​ളു​ടെ സ്ഥി​തി അ​ട​ക്കം യോ​ഗ​ത്തി​ല്‍ ച​ർ​ച്ച ചെ​യ്യും.