മു​ന​ന്പം: നി​യ​മ​പ​ര​മാ​യ പ​രി​ഹാ​ര​ത്തി​ന് മു​ൻ​തൂ​ക്കം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ന​​​ന്പം വ​​​ഖഫ് ഭൂ​​​മി പ്ര​​​ശ്നം പ​​​രി​​​ഹ​​​രി​​​ക്കാ​​​ൻ 22ന് ​​​മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ വി​​​ളി​​​ച്ചുചേ​​​ർ​​​ത്തി​​​ട്ടു​​​ള്ള ഉ​​​ന്ന​​​ത​​​ത​​​ല യോ​​​ഗ​​​ത്തി​​​ൽ പ്ര​​​ശ്നപ​​​രി​​​ഹാ​​​ര​​​ത്തി​​​നു​​​ള്ള നി​​​യ​​​മ​​​പ​​​ര​​​മാ​​​യ സാ​​​ധു​​​ത​​​ക​​​ൾ തേ​​​ടു​​​ന്ന​​​താ​​​കും മു​​​ഖ്യ അ​​​ജ​​​ൻ​​​ഡ. ഇ​​​തി​​​നാ​​​യി നി​​​യ​​​മ​​​ സെ​​​ക്ര​​​ട്ട​​​റി​​​യും അ​​​ഡ്വ​​ക്ക​​​റ്റ് ജ​​​ന​​​റ​​​ലും യോ​​​ഗ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​മെ​​​ന്നാ​​​ണു വി​​​വ​​​രം.

മു​​​ന​​​ന്പം വ​​​ഖ​​​ഫ് ഭൂ​​​മി സം​​​ബ​​​ന്ധി​​​ച്ച കേ​​​സു​​​ക​​​ൾ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ലും കോ​​​ഴി​​​ക്കോ​​​ട് ആ​​​സ്ഥാ​​​ന​​​മാ​​​യു​​​ള്ള വഖഫ് ട്രൈ​​​ബ്യൂ​​​ണ​​​ലി​​​ലും നി​​​ല​​​വി​​​ലു​​​ണ്ട്. കോ​​​ട​​​തി​​​യു​​​ടെ​​​യും ട്രൈ​​​ബ്യൂ​​​ണ​​​ലി​​​ന്‍റെ​​​യും പ​​​രി​​​ധി​​​യി​​​ലു​​​ള്ള കേ​​​സു​​​ക​​​ളി​​​ൽ സ​​​ർ​​​ക്കാ​​​രി​​​നു സ്വീ​​​ക​​​രി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​ന്ന നി​​​യ​​​മ​​​പ​​​ര​​​മാ​​​യ ന​​​ട​​​പ​​​ടി​​​ക​​​ളാ​​​കും ച​​​ർ​​​ച്ച ചെ​​​യ്യു​​​ക.

22ന് ​​​ഉ​​​ച്ച​​ക​​​ഴി​​​ഞ്ഞ് മൂ​​​ന്നി​​​നു നി​​​ശ്ച​​​യി​​​ച്ചി​​​ട്ടു​​​ള്ള ച​​​ർ​​​ച്ച​​​യി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ​​ കൂ​​​ടാ​​​തെ നി​​​യ​​​മ​​​മ​​​ന്ത്രി പി. ​​​രാ​​​ജീ​​​വ്, റ​​​വ​​​ന്യു മ​​​ന്ത്രി കെ. ​​​രാ​​​ജ​​​ൻ, വ​​ഖ​​​ഫി​​​ന്‍റെ ചു​​​മ​​​ത​​​ല​​​യു​​​ള്ള മ​​​ന്ത്രി വി. ​​​അ​​​ബ്ദു​​​റ​​​ഹ്‌മാൻ, ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി അ​​​ട​​​ക്ക​​​മു​​​ള്ള വി​​​വി​​​ധ വ​​​കു​​​പ്പു സെ​​​ക്ര​​​ട്ട​​​റി​​​മാ​​​ർ എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ക്കും.