മു​ന​മ്പ​ത്ത് നീ​തി​പൂ​ർ​വ​ക​മാ​യ പ​രി​ഹാ​രം വേ​ണം: തൃ​ശൂ​ർ പ്ര​വി​ശ്യ കൂ​രി​യ സ​മ്മേ​ള​നം

കൊ​​​ട​​​ക​​​ര: മു​​​ന​​​മ്പം പ്ര​​​ദേ​​​ശ​​​ത്തെ ജ​​​ന​​​ങ്ങ​​​ളു​​​ടെ നീ​​​തി​​​ക്കു​​​വേ​​​ണ്ടി​​​യു​​​ള്ള നി​​​ല​​​വി​​​ളി​​​ക്കു ശാ​​​ശ്വ​​​ത​​​പ​​​രി​​​ഹാ​​​രം​​​കാ​​​ണാ​​​ൻ കേ​​​ന്ദ്ര-​​​സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ൾ അ​​​ടി​​​യ​​​ന്ത​​​ര ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് തൃ​​​ശൂ​​​ർ, ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട, പാ​​​ല​​​ക്കാ​​​ട്, രാ​​​മ​​​നാ​​​ഥ​​​പു​​​രം രൂ​​​പ​​​ത​​​ക​​​ളു​​​ടെ സം​​​യു​​​ക്ത കൂ​​​രി​​​യ സ​​​മ്മേ​​​ള​​​നം പ്ര​​​മേ​​​യ​​​ത്തി​​​ലൂ​​​ടെ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

കൊ​​​ട​​​ക​​​ര സ​​​ഹൃ​​​ദ​​​യ കോ​​​ള​​​ജി​​​ൽ ചേ​​​ർ​​​ന്ന നാ​​​ലു രൂ​​​പ​​​ത​​​ക​​​ളു​​​ടെ മെ​​​ത്രാ​​​ന്മാ​​​രും കൂ​​​രി​​​യാം​​​ഗ​​​ങ്ങ​​​ളു​​​മ​​​ട​​​ങ്ങു​​​ന്ന പ്ര​​​വ​​​ിശ്യ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ലാ​​​ണു മു​​​ന​​​മ്പം തീ​​​ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ൾ ന​​​ട​​​ത്തി​​​വ​​​രു​​​ന്ന സ​​​മ​​​ര​​​ത്തി​​​ന് ഐ​​​ക്യ​​​ദാ​​​ർ​​​ഢ്യം പ്ര​​​ഖ്യാ​​​പി​​​ച്ചു​​​ള്ള പ്ര​​​മേ​​​യം പാ​​​സാ​​​ക്കി​​​യ​​​ത്.

മു​​​ന​​​മ്പ​​​ത്തും മ​​​റ്റു പ​​​ല​​​സ്ഥ​​​ല​​​ങ്ങ​​​ളി​​​ലും നീ​​​തി​​​ര​​​ഹി​​​ത​​​മാ​​​യി സ്ഥ​​​ല​​​ത്തി​​​ന്‍റെ അ​​​വ​​​കാ​​​ശ​​​വാ​​​ദം ഉ​​​ന്ന​​​യി​​​ച്ചു​​​കൊ​​​ണ്ട് വ​​​ഖ​​​ഫ് ബോ​​​ർ​​​ഡ് തു​​​ട​​​ങ്ങി​​​വ​​​ച്ചി​​​ട്ടു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ നി​​​ർ​​​ത്തി​​​വ​​​യ്ക്ക​​​ണ​​​മെ​​​ന്നും, നീ​​​തി​​​പൂ​​​ർ​​​വ​​​ക​​​മാ​​​യ പ​​​രി​​​ഹാ​​​ര​​​ന​​​ട​​​പ​​​ടി​​​ക​​​ൾ സ​​​ർ​​​ക്കാ​​​രു​​​ക​​​ളും ബ​​​ന്ധ​​​പ്പെ​​​ട്ട​​​വ​​​രും സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും സ​​​മ്മേ​​​ള​​​നം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യ്ക്കും കോ​​​ട​​​തി​​​ക​​​ൾ​​​ക്കും അ​​​തീ​​​ത​​​മാ​​​യ അ​​​ധി​​​കാ​​​രം വ​​​ഖ​​​ഫ് ബോ​​​ർ​​​ഡി​​​നു ന​​​ല്കു​​​ന്ന വ്യ​​​വ​​​സ്ഥ​​​ക​​​ൾ വ​​​ഖ​​​ഫ് നി​​​യ​​​മ​​​ത്തി​​​ലു​​​ണ്ടെ​​​ങ്കി​​​ൽ അ​​​വ മു​​​ൻ​​​കാ​​​ല പ്രാ​​​ബ​​​ല്യ​​​ത്തോ​​​ടെ നീ​​​തി​​​പൂ​​​ർ​​​വ​​​ക​​​മാ​​​യി ഭേ​​​ദ​​​ഗ​​​തി​​​ചെ​​​യ്യ​​​ണ​​​മെ​​​ന്നും യോ​​​ഗ​​​ത്തി​​​ൽ ആ​​​വ​​​ശ്യ​​​മു​​​യ​​​ർ​​​ന്നു.

മു​​​ന​​​മ്പം സ​​​മ​​​ര​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു മ​​​ന്ത്രി വി. ​​​അ​​​ബ്ദു​​​റ​​​ഹ് മാൻ കേ​​​ര​​​ള​​​ത്തി​​​ലെ മെ​​​ത്രാ‌​​​ന്മാ​​​രെ​​​യും വൈ​​​ദി​​​ക​​​രെ​​​യും വ​​​ർ​​​ഗീ​​​യ​​​പ്ര​​​ചാ​​​ര​​​ക​​​രാ​​​യി ചി​​​ത്രീ​​​ക​​​രി​​​ച്ച​​​തി​​​ൽ യോ​​​ഗം ​പ്ര​​​തി​​​ഷേ​​​ധം രേ​​​ഖ​​​പ്പെ​​​ടു​​​ത്തി.

കേ​​​ര​​​ള​​​ത്തി​​​ലെ ക്രൈ​​​സ്ത​​​വ​​​സ​​​ഭ​​​യും സ​​​ഭാ​​​നേ​​​താ​​​ക്ക​​​ളും ഒ​​​രു​​​കാ​​​ല​​​ത്തും വ​​​ർ​​​ഗീ​​​യ​​​ത​​​യെ പ്രോ​​​ൽ​​​സാ​​​ഹി​​​പ്പി​​​ച്ചി​​​ട്ടി​​​ല്ല. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ മെ​​​ത്രാ​​​ന്മാ​​​രെ​​​യും വൈ​​​ദി​​​ക​​​രെ​​​യും അ​​​വ​​​ഹേ​​​ളി​​​ച്ച മ​​​ന്ത്രി അ​​​ബ്ദു​​​റ​​​ഹ് മാ​​​ൻ ക്രൈ​​​സ്ത​​​വ​​​സ​​​മൂ​​​ഹ​​​ത്തോ​​​ടു നി​​​രു​​​പാ​​​ധി​​​കം മാ​​​പ്പു​​​പ​​​റ​​​യ​​​ണ​​​മെ​​​ന്നും പ്ര​​​മേ​​​യ​​​ത്തി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

മ​​​ണി​​​പ്പു​​രി​​​ൽ മാ​​​സ​​​ങ്ങ​​​ളാ​​​യി തു​​​ട​​​രു​​​ന്ന അ​​​ക്ര​​​മ​​​ങ്ങ​​​ളി​​​ലും ക്രൈ​​​സ്ത​​​വ​​​ർ​​​ക്കും ക്രൈ​​​സ്ത​​​വ ആ​​​രാ​​​ധ​​​നാ​​​ല​​​യ​​​ങ്ങ​​​ൾ​​​ക്കും നേ​​​രേ ന​​​ട​​​ക്കു​​​ന്ന ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളി​​​ലും സ​​​മ്മേ​​​ള​​​നം ദുഃ​​ഖ​​​വും ആ​​​ശ​​​ങ്ക​​​യും പ്ര​​​ക​​​ടി​​​പ്പി​​​ച്ചു.

അ​​​വി​​​ടെ വി​​​വി​​​ധ ജ​​​ന​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ ത​​​മ്മി​​​ലു​​​ള്ള സൗ​​​ഹൃ​​​ദം വീ​​​ണ്ടെ​​​ടു​​​ക്കാ​​​നും സ​​​മാ​​​ധാ​​​ന​​​ന്ത​​​രീ​​​ക്ഷം പു​​​നഃ​​​സ്ഥാ​​​പി​​​ക്കാ​​​നും കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ അ​​​ടി​​​യ​​​ന്ത​​​ര ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും പ്ര​​​മേ​​​യ​​​ത്തി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.