മു​ന​മ്പം ഭൂ​പ്ര​ശ്നം; ആ​രെ​യും പെ​ട്ടെ​ന്ന് കു​ടി​യൊ​ഴി​പ്പി​ക്കി​ല്ലെ​ന്ന് വ​ഖ​ഫ് ബോ​ർ​ഡ്‌ ചെ​യ​ർ​മാ​ൻ

കൊ​ച്ചി: മു​ന​മ്പ​ത്തു നി​ന്നും ആ​രെ​യും പെ​ട്ടെ​ന്ന് കു​ടി​യൊ​ഴി​പ്പി​ക്കി​ല്ലെ​ന്ന് സം​സ്ഥാ​ന വ​ഖ​ഫ് ബോ​ര്‍​ഡ് ചെ​യ​ര്‍​മാ​ന്‍ അ​ഡ്വ.​എം.​കെ.​സ​ക്കീ​ര്‍. മു​ന​മ്പം ഭൂ​മി പ്ര​ശ്‌​നം നി​യ​മ​പ​ര​മാ​യി പ​രി​ഹ​രി​ക്കും. വി​ഷ​യ​ത്തി​ല്‍ കോ​ട​തി തീ​രു​മാ​നി​ക്ക​ട്ടെ. വ​ഖ​ഫി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ത്തി​ന് നി​യ​മ​മു​ണ്ട്. അ​ത​നു​സ​രി​ച്ച് മു​ന്നോ​ട്ടു പോ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

1950 ലെ ​വ​ഖ​ഫ് ആ​ധാ​ര​ത്തി​ല്‍ വ​രു​ന്ന 400 ല്‍​പ​രം ഭൂ​മി​യാ​ണ് ഇ​പ്പോ​ള്‍ ച​ര്‍​ച്ച​യാ​യി​ട്ടു​ള്ള വ​സ്തു. വ​ഖ​ഫ് ആ​യി​ക്ക​ഴി​ഞ്ഞാ​ല്‍ ഈ ​വ​സ്തു സം​ര​ക്ഷി​ക്കാ​നു​ള്ള ചു​മ​ത​ല ബോ​ർ​ഡി​നു​ണ്ട്. ഇ​ത് നി​യ​മ​ത്തി​ല്‍ പ​റ​ഞ്ഞി​ട്ടു​ള്ള​താ​ണ്. അ​തു​പ്ര​കാ​ര​മു​ള്ള പ്ര​വൃ​ത്തി​ക​ളാ​ണ് വ​ഖ​ഫ് ചെ​യ്യു​ന്ന​ത്. ഇ​ത്ത​ര​ത്തി​ൽ ഏ​തെ​ല്ലാം ആ​ധാ​ര​ങ്ങ​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട് എ​ന്ന​തു പ​രി​ശോ​ധി​ച്ചി​ട്ടു​ള്ള ന​ട​പ​ടി​ക​ളാ​ണ് ന​ട​ത്തു​ന്ന​ത്.

വ​സ്തു ഫ​റൂ​ഖ് കോ​ള​ജി​ന്‍റെ പേ​രി​ലാ​ണ്. വി​ദ്യാ​ഭ്യാ​സ ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് വേ​ണ്ടി​യും മ​തം അ​നു​ശാ​സി​ക്കു​ന്ന മ​റ്റു പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് വേ​ണ്ടി​യും അ​തി​ന്‍റെ വ​രു​മാ​നം ഉ​പ​യോ​ഗി​ക്ക​ണം. എ​ന്ന രൂ​പ​ത്തി​ലാ​ണ് വ​ഖ​ഫ് ചെ​യ്തി​ട്ടു​ള്ള​ത്. ഇ​തി​ന​ക​ത്ത് 1962 ല്‍ ​പ​റ​വൂ​ര്‍ സ​ബ് കോ​ട​തി മു​ത​ലു​ള്ള കേ​സു​ക​ളു​ണ്ട്. ആ ​കാ​ല​ഘ​ട്ട​ത്തി​ല്‍ ഏ​താ​ണ്ട് ആ​റോ ഏ​ഴോ കു​ടി​യാ​ന്മാ​ര്‍ അ​വി​ടെ താ​മ​സി​ച്ചി​രു​ന്നു.

12 വീ​ട്ടു​കാ​ര്‍​ക്കാ​ണ് നോ​ട്ടീ​സ് ന​ല്‍​കി​യി​ട്ടു​ള്ള​ത്. ഇ​വ​ര്‍​ക്ക് അ​വ​രു​ടെ വാ​ദം ഉ​ന്ന​യി​ക്കാ​ന്‍ അ​നു​വാ​ദ​മു​ണ്ട്. അ​വ​ര്‍​ക്ക് രേ​ഖ​ക​ള്‍ ഹാ​ജ​രാ​ക്കാം. ബാ​ക്കി​യു​ള്ള​വ​ര്‍​ക്കും അ​പേ​ക്ഷ​ക​ള്‍ ന​ല്‍​കാ​വു​ന്ന​താ​ണ്. കി​ട്ടി​യ വി​വ​ര​ങ്ങ​ള്‍ അ​നു​സ​രി​ച്ചാ​ണ് ആ 12 ​പേ​ര്‍​ക്ക് നോ​ട്ടീ​സ് ന​ല്‍​കി​യി​ട്ടു​ള്ള​ത്. ചൊ​വ്വാ​ഴ്ച​ത്തെ ബോ​ര്‍​ഡ് യോ​ഗ​ത്തി​ല്‍ ഭൂ​മി പ്ര​ശ്‌​നം ച​ര്‍​ച്ച ചെ​യ്യി​ല്ലെ​ന്നും എം.​കെ.​സ​ക്കീ​ര്‍ വ്യ​ക്ത​മാ​ക്കി.

വ​ഖ​ഫ് ബോ​ര്‍​ഡ് അ​ര്‍​ധ ജു​ഡീ​ഷ്യ​ല്‍ സ്ഥാ​പ​ന​മാ​ണ്. വ​ഖ​ഫ് സ്വ​ത്തു​ക്ക​ള്‍ സം​ബ​ന്ധി​ച്ച് കോ​ട​തി​ക​ളി​ലും ബോ​ര്‍​ഡി​ലു​മെ​ല്ലാം പ​രി​ശോ​ധ​ന ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ആ ​പ​രി​ശോ​ധ​ന​യു​ടെ അ​ന്തി​മ ഫ​ലം എ​ന്താ​ണോ അ​തി​ന​നു​സ​രി​ച്ചാ​കും ബോ​ര്‍​ഡ് പ്ര​വ​ര്‍​ത്തി​ക്കു​ക​യെ​ന്നും എം.​കെ.​സ​ക്കീ​ര്‍ പ​റ​ഞ്ഞു.