മുനന്പം: മുനന്പം സമരത്തിന്റെ 27-ാം ദിനത്തിൽ കോട്ടപ്പുറം രൂപതയിലെ വൈദികരും സന്യസ്തരും നിരാഹാരമിരുന്നു. സമരപ്പന്തലിലേക്ക് രൂപതയുടെ നേതൃത്വത്തിൽ നടന്ന ഐക്യദാർഢ്യ റാലിയിൽ വിവിധ ഇടവകകളിൽനിന്നായി വൈദികരും സന്യസ്തരും അല്മായരുമടക്കം നൂറുകണക്കിനു പേർ പങ്കെടുത്തു.
മുനമ്പം വിഷയത്തിൽ സംസ്ഥാനസർക്കാർ വേഗത്തിൽ ഇടപെട്ട് ശാശ്വതമായ പരിഹാരം ഉണ്ടാക്കണമെന്ന് കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ ആവശ്യപ്പെട്ടു. രാഷ്ട്രീയ പരിഹാരത്തോടൊപ്പം നിയമപരിരക്ഷയുള്ള ശാശ്വത പരിഹാരമാണ് ഉണ്ടാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
വികാരി ജനറാൾ മോൺ. റോക്കി റോബി കളത്തിൽ, ചാൻസലർ ഫാ. ഷാബു കുന്നത്തൂർ, കടപ്പുറം വേളാങ്കണ്ണി പള്ളി വികാരി ഫാ. ആന്റണി സേവ്യർ തറയിൽ, ഗോതുരുത്ത് ഫൊറോന വികാരി ഫാ. ആന്റണി അറയ്ക്കൽ, പള്ളിപ്പുറം ഫൊറോന വികാരി ഫാ. പ്രിൻസ് പടമാട്ടുമ്മൽ, കോട്ടപ്പുറം രൂപത സിആർഐ പ്രസിഡന്റ് ഫാ. സുഭാഷ്, ഫാ. ഡയസ് വലിയമരത്തുങ്കൽ എന്നിവർ പ്രസംഗിച്ചു.