കൊച്ചി: കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ ആഭിമുഖ്യത്തിൽ നാളെ മുനമ്പം ഐക്യദാർഢ്യ ദിനമായി ആചരിക്കും.
മുനമ്പത്തെ ജനതയുടെ ഭൂമിയിലുള്ള വഖഫ് അവകാശവാദം പൂർണമായും അവസാനിപ്പിക്കുക, വഖഫ് നിയമത്തിലെ ഭേദഗതി മുൻകാല പ്രാബല്യത്തോടെ നടപ്പാക്കുക, ഭേദഗതി ബില്ലിനെതിരേ കേരള നിയമസഭ പാസാക്കിയ പ്രമേയം പിൻവലിക്കുക, വഖഫ് അധിനിവേശത്തെ അനുകൂലിക്കുന്ന ജനപ്രതിനിധികൾ മറുപടി പറയുക, രാഷ്ട്രീയപാർട്ടികളുടെയും നേതാക്കന്മാരുടെയും ഇരട്ടത്താപ്പ് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണു ദിനാചരണം.
സംസ്ഥാനത്തെ എല്ലാ രൂപതകളിലും യൂണിറ്റ് കേന്ദ്രങ്ങളിലും പ്രതിഷേധ യോഗങ്ങൾ, റാലികൾ, ഐക്യദാർഢ്യ പ്രതിജ്ഞ, പ്രമേയാവതരണങ്ങൾ, ജനപ്രതിനിധികൾക്കു നിവേദനം നൽകൽ തുടങ്ങിയ വിവിധ പ്രതികരണങ്ങൾ നടത്തുമെന്ന് കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിൽ, ഡയറക്ടർ റവ.ഡോ. ഫിലിപ്പ് കവിയിൽ, ജനറൽ സെക്രട്ടറി ഡോ. ജോസ്കുട്ടി ഒഴുകയിൽ എന്നിവർ അറിയിച്ചു.