മുനമ്പത്ത് സ​​​ർ​​​ക്കാ​​​ർ ഇ​​​ട​​​പെ​​​ട​​​ൽ വേ​​​ഗ​​​ത്തി​​​ലാ​​​ക്ക​​​ണം: മാ​​​ർ ‌മാ​​ത്യു മൂ​​​ല​​​ക്കാ​​​ട്ട്

മു​​​ന​​​ന്പം: മു​​​ന​​​ന്പം ജ​​​ന​​​ത​​​യു​​​ടെ ന്യാ​​​യ​​​മാ​​​യ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ പ​​​രി​​​ഹ​​​രി​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ അ​​​ടി​​​യ​​​ന്ത​​​ര ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് കോ​​​ട്ട​​​യം ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ മാ​​ത്യു മൂ​​​ല​​​ക്കാ​​​ട്ട്.

മു​​​ന​​​ന്പം സ​​​മ​​​ര​​​പ്പ​​​ന്ത​​​ലി​​​ലെ​​​ത്തി സ​​​മ​​​ര​​​ത്തി​​​ന് ഐ​​​ക്യ​​​ദാ​​​ർ​​​ഢ്യം പ്ര​​​ഖ്യാ​​​പി​​​ച്ചു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. അ​​​തി​​​രൂ​​​പ​​​ത പ്രൊ​​​ക്യു​​​റേ​​​റ്റ​​​ർ ഫാ. ​​​ഏ​​​ബ്ര​​​ഹാം പ​​​റ​​​മ്പേ​​​ട്ട്, ഫാ. ​​​മാ​​​ത്യു മ​​​ണ​​​ക്കാ​​​ട്ട് എ​​​ന്നി​​​വ​​​രും ഒ​​​പ്പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു.

ഭൂ​​​മി​​​യു​​​ടെ റ​​​വ​​​ന്യു അ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ​​​ക്കാ​​​യി മു​​​ന​​​ന്പം നി​​​വാ​​​സി​​​ക​​​ൾ‌ ന​​​ട​​​ത്തു​​​ന്ന അ​​​നി​​​ശ്ചി​​​ത​​​കാ​​​ല റി​​​ലേ നി​​​രാ​​​ഹാ​​​ര സ​​​മ​​​ര​​​ത്തി​​​ന് പി​​​ന്തു​​​ണ​​​യ​​​റി​​​യി​​​ച്ചു കൂ​​​ടു​​​ത​​​ൽ പേ​​​ർ ഇ​​​ന്ന​​​ലെ മു​​​ന​​​ന്പ​​​ത്തെ​​​ത്തി.

എ​​​റ​​​ണാ​​​കു​​​ളം മ​​​ഹ​​​ല്ല് ക​​​മ്മി​​റ്റി​​​യി​​​ൽ​​നി​​​ന്ന് ഇ​​​മാം ഫൈ​​​സ​​​ൽ അ​​​സ് ഹ​​​രി, മു​​​ൻ എം​​​എ​​​ൽ​​​എ അ​​​ഹ​​​മ്മ​​​ദ് ക​​​ബീ​​​ർ, പാ​​​ഷ​​​നി​​​സ്റ്റ് സ​​​ഭ​​​യു​​​ടെ ഇ​​​ന്ത്യ​​​യി​​​ലെ വൈ​​​സ് പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ ഫാ. ​​​പോ​​​ൾ ചെ​​​റു​​​കോ​​​ട​​​ത്ത്, ഫാ. ​​​സി.​​​പി. അ​​​ജേ​​​ഷ്, ക​​​ത്തോ​​​ലി​​​ക്ക കോ​​​ൺ​​​ഗ്ര​​​സ് എ​​​റ​​​ണാ​​​കു​​​ളം-​​അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ആ​​​ന്‍റ​​​ണി പു​​​തി​​​യാ​​​പ​​​റ​​​ന്പി​​​ൽ, ഫാ. ​​​ആ​​​ന്‍റ​​​ണി കു​​​ഴു​​​വേ​​​ലി, ചെ​​​ട്ടി​​​കാ​​​ട് തീ​​​ർ​​​ഥാ​​​ട​​​ന കേ​​​ന്ദ്രം റെ​​​ക്ട​​​ർ റ​​​വ. ഡോ. ​​​ബെ​​​ന്നി വാ​​​ട​​​ക്കൂ​​​ട്ട​​​ത്തി​​​ൽ, വൈ​​​സ് റെ​​​ക്ട​​​ർ ഫാ. ​​​അ​​​ജ​​​യ് പു​​​ത്ത​​​ൻ​​​പ​​​റ​​​മ്പി​​​ൽ, ഡോ. ​​​കൊ​​​ച്ചു​​​റാ​​​ണി ജോ​​​സ​​​ഫ് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ എ​​​ത്തി. സ​​​മ​​​ര​​​ത്തി​​​ന്‍റെ 28-ാം ദി​​​ന​​​ത്തി​​​ൽ ജോ​​​സ​​​ഫ് ബെ​​​ന്നി, ആ​​​ന്‍റ​​​ണി ലൂ​​​യി​​​സ്, ആ​​​ൻ​​​സി അ​​​നി​​​ൽ , മാ​​​നു​​​വ​​​ൽ ഔ​​​സേ​​​പ്പ് എ​​​ന്നി​​​വ​​​ർ നി​​രാ​​ഹാ​​ര​​മ​​​നു​​​ഷ്ഠി​​​ച്ചു.