മു​ന​ന്പ​ത്തുകാർക്ക് നീ​തി ഉ​റ​പ്പാ​ക്കാ​ൻ വൈ​ക​രു​ത്: ബി​ഷ​പ് ഡോ. ​അം​ബ്രോ​സ് പു​ത്ത​ൻ​വീ​ട്ടി​ൽ

മു​​​ന​​​മ്പം/​​​കോ​​​ട്ട​​​പ്പു​​​റം: മു​​​ന​​​മ്പ​​​ത്തെ താ​​​മ​​​സ​​​ക്കാ​​​ർ​​​ക്ക് നീ​​​തി ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​രു​​​ക​​​ളും നീ​​​തി​​​പീ​​​ഠ​​​വും വൈ​​​ക​​​രു​​​തെ​​​ന്ന് കോ​​​ട്ട​​​പ്പു​​​റം ബി​​​ഷ​​​പ് ഡോ. ​​​അം​​​ബ്രോ​​​സ് പു​​​ത്ത​​​ൻ​​​വീ​​​ട്ടി​​​ൽ.

മു​​​ന​​​മ്പം ഭൂ​​​സം​​​ര​​​ക്ഷ​​​ണ സ​​​മി​​​തി​​​യു​​​ടെ സ​​​മ​​​ര​​​ത്തി​​​ന് ഐ​​​ക്യ​​​ദാ​​​ർ​​​ഢ്യം പ്ര​​​ഖ്യാ​​​പി​​​ച്ച് കെ​​​ആ​​​ർ​​​എ​​​ൽ​​​സി​​​സി യു​​​ടെ​​​യും വ​​​രാ​​​പ്പു​​​ഴ, കോ​​​ട്ട​​​പ്പു​​​റം രൂ​​​പ​​​ത​​​ക​​​ളു​​​ടെ​​​യും സ​​​മു​​​ദാ​​​യ സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ​​​യും നേ​​​തൃ​​​ത്വ​​​ത്തി​​​ൽ മു​​​ന​​​മ്പം-ക​​​ട​​​പ്പു​​​റം വേ​​​ളാ​​​ങ്ക​​​ണ്ണി​​​മാ​​​താ പാ​​​രി​​​ഷ് ഹാ​​​ളി​​​ൽ ന​​​ട​​​ന്ന ഐ​​​ക്യ​​​ദാ​​​ർ​​​ഢ്യ സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. മു​​​ന​​​മ്പ​​​ത്തെ ജ​​​ന​​​ത​​​യ്ക്കു നീ​​​തി ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​തി​​നു സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​നു ശി​​​പാ​​​ർ​​​ശ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു നി​​​യ​​​മി​​​ച്ച ജ​​​സ്റ്റീ​​​സ് രാ​​​മ​​​ച​​​ന്ദ്ര​​​ൻ നാ​​​യ​​​ർ ക​​​മ്മീ​​​ഷ​​​ൻ റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ച്ചുക​​​ഴി​​​ഞ്ഞു . ഇ​​​നി മു​​​ന​​​മ്പ​​​ത്തെ ഭൂ​​​മി വ​​​ഖ​​​ഫി​​​ന്‍റെ ആ​​​സ്തി വി​​​വ​​​ര​​​പ്പ​​​ട്ടി​​​ക​​​യി​​​ൽ​​​നി​​​ന്നു മാ​​​റ്റി നീ​​​തി ന​​​ട​​​പ്പാ​​​ക്കാ​​​നു​​​ള്ള സ​​​ത്വ​​​ര ന​​​ട​​​പ​​​ടി​​​ക​​​ളാ​​​ണ് ഉ​​​ണ്ടാ​​​കേ​​​ണ്ട​​​ത്. അ​​​ത് ന​​​ട​​​പ്പാ​​​കും വ​​​രെ സ​​​മാ​​​ധാ​​​ന വ​​​ഴി​​​ക​​​ളി​​​ലൂ​​​ടെ പോ​​​രാ​​​ട്ടം തു​​​ട​​​രു​​​മെ​​​ന്നും ബി​​​ഷ​​​പ് പ​​​റ​​​ഞ്ഞു.

കോ​​​ട്ട​​​പ്പു​​​റം ബി​​​ഷ​​​പ് എ​​​മരി​​റ്റ​​​സ് ഡോ. ​​​ജോ​​​സ​​​ഫ് കാ​​​രി​​​ക്ക​​ശേ​​രി അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.കെ​​​സി​​​ബി​​​സി ഡെ​​​പ്യൂ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​തോ​​​മ​​​സ് ത​​​റ​​​യി​​​ൽ, കെ​​​ആ​​​ർ​​​എ​​​ൽ​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി റ​​​വ.​​​ഡോ. ജി​​​ജു അ​​​റ​​​ക്ക​​​ത്ത​​​റ, വ​​​രാ​​​പ്പു​​​ഴ അ​​​തി​​​രൂ​​​പ​​​ത പ്ര​​​തി​​​നി​​​ധി ഫാ. ​​​ഡെ​​​ന്നി പെ​​​രി​​​ങ്ങാ​​​ട്ട്, കെ​​​എ​​​ൽ​​​സി​​​എ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ഡ്വ. ഷെ​​​റി ജെ. ​​​തോ​​​മ​​​സ്, കു​​​ടും​​​ബി സേ​​​വാ സ​​​മാ​​​ജം സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ശ്യാം​​​കു​​​മാ​​​ർ, കെ​​​എ​​​ൽ​​​സി​​​ഡ​​​ബ്ല്യു​​​എ സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി മെ​​​റ്റി​​​ൽ​​​ഡ മൈ​​​ക്കി​​​ൾ, കെ​​​സി​​​വൈ​​​എം ലാ​​​റ്റി​​​ൻ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് പോ​​​ൾ ജോ​​​സ്, ക​​​ട​​​പ്പു​​​റം വേ​​​ളാ​​​ങ്ക​​​ണ്ണി​​​മാ​​​താ പ​​​ള്ളി വി​​​കാ​​​രി​​​യും ഭൂ​​​സം​​​ര​​​ക്ഷ​​​ണ​​​സ​​​മി​​​തി​​​യു​​​ടെ വ​​​ക്താ​​​വു​​​മാ​​​യ ഫാ. ​​​ആ​​​ന്‍റ​​​ണി സേ​​​വ്യ​​​ർ ത​​​റ​​​യി​​​ൽ, മു​​​ന​​​മ്പം ഭൂ​​​സം​​​ര​​​ക്ഷ​​​ണ സ​​​മി​​​തി ചെ​​​യ​​​ർ​​​മാ​​​ൻ ജോ​​​സ​​​ഫ് റോ​​​ക്കി പാ​​​ല​​​യ്ക്ക​​​ൽ, സ​​​മ​​​ര​​​സ​​​മി​​​തി ക​​​ൺ​​​വീ​​​ന​​​ർ ജോ​​​സ​​​ഫ് ബെ​​​ന്നി കു​​​റു​​​പ്പ​​​ശേരി എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ ദി​​​വ​​​സം സ​​​മ​​​ര​​​മി​​​രു​​​ന്ന അം​​​ബ്രോ​​​സ് വ​​​ർ​​​ഗീ​​​സ് ഇ​​​ട്ടി​​​ത്ത​​​റ, സ​​​മ​​​ര​​​ത്തി​​​ന്‍റെ പോ​​​സ്റ്റ​​​റു​​​ക​​​ൾ രൂ​​​പ​​​ക​​​ല്പ​​​ന ചെ​​​യ്ത ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​ര​​​നാ​​​യ അ​​​മ്പാ​​​ടി ഷി​​​ബു കൈ​​​ത​​​ക്കാ​​​ട്ട് എ​​​ന്നി​​​വ​​​രെ ബി​​​ഷ​​​പ് ഡോ. ​​​അം​​​ബ്രോ​​​സ് പു​​​ത്ത​​​ൻ​​​വീ​​​ട്ടി​​​ൽ ആ​​​ദ​​​രി​​​ച്ചു.