കൊച്ചി: മുഖ്യമന്ത്രിയുടെ നാളത്തെ ചര്‍ച്ചകള്‍ക്കുശേഷമുള്ള പരിഹാര മാര്‍ഗവും വാക്കുകളും മുനമ്പം ജനതയുടെ കണ്ണീരൊപ്പുന്നതായിരിക്കണമെന്ന് കേരള കത്തോലിക്കാ മെത്രാന് സമിതി എസ്സി/എസ്ടി, ഡിസിഎംഎസ് കമ്മീഷന് ചെയര്‍മാനും കോട്ടയം അതിരൂപത സഹായമെത്രാനുമായ ഗീവര്‍ഗീസ് മാര്‍ അപ്രേം. മുനമ്പം സമരപ്പന്തല്‍ സന്ദര്‍ശിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഭൂസംരക്ഷണ സമിതിയുടെ നിരാഹാര സമരത്തിന് കമ്മീഷന്റെ എല്ലാ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു. 39-ാം ദിന നിരാഹാരസമരം ഫാ. ആന്റണി സേവ്യര്‍ തറയില്‍ ഉദ്ഘാടനം ചെയ്തു.