പാരീസ്: പാരീസ് ഒളിമ്പിക്സിലെ അതിവേഗതാരമായി അമേരിക്കയുടെ നോഹ ലൈല്‍സ്. പുരുഷന്മാരുടെ 100 മീറ്റര്‍ ഓട്ടത്തില്‍ ജമൈക്കയുടെ കിഷെയ്ന്‍ തോംസണെ പിന്നിലാക്കിയാണ് ലൈല്‍സ് സ്വര്‍ണം നേടിയത്. ലൈല്‍സും കിഷെയ്നും 9.79 സെക്കന്‍ഡില്‍ ആണ് ഫിനിഷ് ചെയ്തത്. എന്നാല്‍ സെക്കന്‍ഡിന്റെ അയ്യായിരത്തില്‍ ഒന്ന് അംശത്തില്‍ മുന്നിലെത്തിയതാണ് ലൈല്‍സിനെ ഒന്നാമതെത്തിച്ചത്. ഒളിമ്പിക്സ് ചരിത്രത്തിലെ തന്നെ ഏറ്റവും വാശിയേറിയ ഫൈനലായിരുന്നു പാരീസിലേത്. 9.81 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത അമേരിക്കയുടെ തന്നെ ഫ്രെഡ് കെര്‍ലിക്കാണ് വെങ്കലം.
അനുബന്ധ വാർത്തകൾ
മനു ഭാക്കറിലൂടെ ഇന്ത്യക്ക് ആദ്യ മെഡല്‍
- സ്വന്തം ലേഖകൻ
- July 29, 2024
- 0
ഒളിമ്പിക്സ് രണ്ടാം ദിനം ഷൂട്ടിങ് റേഞ്ചില്‍ നിന്ന് ഇന്ത്യയ്ക്ക് സന്തോഷ വാര്‍ത്ത. പാരീസ് ഒളിമ്പിക്സില്‍ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍. വനിതകളുടെ 10`മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഇന്ത്യയുടെ മനു ഭാക്കര്‍ വെങ്കലമെഡല്‍ സ്വന്തമാക്കി.
വിനേഷിനെ അയോഗ്യയാക്കിയതായി ഔദ്യോഗികമായി പ്രഖ്യാപിച്ച് ഐഒസി
- സ്വന്തം ലേഖകൻ
- August 7, 2024
- 0
പാരീസ്: പാരീസ് ഒളിന്പിക്സിലെ വനിതാ വിഭാഗം 50 കിലോ ഗ്രാം ഗുസ്തി ഫൈനലിൽ ഇന്ത്യയുടെ വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയതായി ഔദ്യോഗികമായി അറിയിച്ച് അന്താരാഷ്ട്ര ഒളിന്പിക് കമ്മിറ്റി(ഐഒസി). ഐഒസിയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നതോടെ ഇന്ത്യയുടെ നേരിയ […]
ഗുസ്തി താരം വിനീഷ് ഫോഗട്ട് ബോധംരഹിതയായി ഒളിമ്പിക് ഗ്രാമത്തിലെ ക്ലിനിക്കിൽ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു
- സ്വന്തം ലേഖകൻ
- August 7, 2024
- 0
ബുധനാഴ്ച നടക്കുന്ന പാരീസ് ഒളിമ്പിക്സ് 2024 ഫൈനൽ മത്സരത്തിന് മുന്നോടിയായി ശരീരഭാരം കുറയ്ക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തിയ ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ട് ബോധരഹിതയായി.