ആലപ്പുഴ: മാവേലിക്കരയിൽ ഇതര സംസ്ഥാന തൊഴിലാളി രണ്ട് കിലോ കഞ്ചാവുമായി പിടിയിൽ. ബംഗാൾ സ്വദേശിയായ യൂസഫ് (29) നെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും മാവേലിക്കര പൊലീസും ചേർന്ന് മാവേലിക്കര പ്രൈവറ്റ് ബസ് സ്റ്റാൻഡിന് […]
അണ്ണാ സർവകലാശാലയിലെ ലൈംഗികപീഡനം; പ്രതിക്കു 30 വർഷം ജയിൽവാസം
ചെന്നൈ: തമിഴ്നാട്ടിൽ കോളിളക്കം സൃഷ്ടിച്ച അണ്ണാ സർവകലാശാലാ ലൈംഗികപീഡനക്കേസിലെ പ്രതി 37കാരനായ ജ്ഞാനശേഖരന് ജീവപര്യന്തം കഠിനതടവു വിധിച്ച് വിചാരണക്കോടതി. കുറഞ്ഞത് 30 വർഷം പ്രതി ജയിൽവാസം അനുഭവിക്കണമെന്നു വിധിന്യായത്തിൽ വ്യക്തമാക്കിയ പ്രത്യേക കോടതി 90,000 […]
ജി 7 ഉച്ചകോടി; പ്രധാനമന്ത്രി പങ്കെടുത്തേക്കില്ല
ന്യൂഡൽഹി: ഈമാസം 15 മുതൽ 17 വരെ കാനഡയിൽ നടക്കുന്ന ജി 7 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തേക്കില്ല. കാനഡയിൽ അടുത്തിടെ അധികാരമേറ്റ മാർക്ക് കാർണി സർക്കാർ ഖലിസ്ഥാൻ വിഘടന വാദികളോട് ഏതുതരം […]
മതപരിവർത്തനം ആരോപിച്ച് ഒഡീഷയിൽ കന്യാസ്ത്രീക്കു നേരേ അതിക്രമം
ഭുവനേശ്വർ: ഒഡീഷയിൽ മതപരിവർത്തനം ആരോപിച്ച് കന്യാസ്ത്രീക്കും കൂടെയുണ്ടായിരുന്ന കുട്ടികൾക്കും നേരേ ബജ്രംഗ് ദൾ പ്രവർത്തകരുടെ അതിക്രമം. ഹോളിഫാമിലി സന്യാസിനീ സമൂഹാംഗമായ 29കാരി കന്യാസ്ത്രീയെയും കൂടെയുണ്ടായിരുന്ന സഹോദരനെയും നാല് പെൺകുട്ടികളെയുമാണ് ഒരുസംഘം തടഞ്ഞുവയ്ക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. […]
തൊമ്മൻകുത്ത് കുരിശ് തകർക്കൽ: കാളിയാർ റേഞ്ച് ഓഫീസറെ സ്ഥലം മാറ്റി
തൊടുപുഴ: തൊമ്മൻകുത്തിൽ കൈവശഭൂമിയിൽ സ്ഥാപിച്ച കുരിശ് തകർക്കുന്നതിനു നേതൃത്വം നൽകിയ കാളിയാർ റേഞ്ച് ഓഫീസർ ടി.കെ. മനോജിനെ ഒടുവിൽ സ്ഥലം മാറ്റി. പത്തനാപുരം റേഞ്ചിലെ പുനലൂർ ഡിവിഷനിലേക്കാണ് സ്ഥലം മാറ്റിയത്. കൈവശഭൂമിയിലെ കുരിശ് തകർത്തതിനു […]
നിലമ്പൂരിന്റെ വികസനമാണ് ലക്ഷ്യം: രാജീവ് ചന്ദ്രശേഖർ
നിലമ്പൂർ: വികസിത കേരളം, വികസിത നിലമ്പൂർ. അതാണ് ബിജെപിയുടെ ലക്ഷ്യമെന്ന് സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. നിലമ്പൂരിൽ ബിജെപി സ്ഥാനാർഥി മോഹൻ ജോർജിന്റെ പത്രികാ സമർപ്പണത്തിന് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലമ്പൂരിലെ […]
എസ്എസ്കെ ശമ്പളം നൽകാൻ മറ്റു ഫണ്ട് കണ്ടെത്തുമെന്ന് മന്ത്രി
ആലുവ: രണ്ടു മാസമായി ശമ്പളം കിട്ടുന്നില്ലെന്ന പരാതിയുമായി മന്ത്രിക്കുമുന്നിൽ ബ്ലോക്ക് റിസോഴ്സ് സെന്റർ പരിശീലകർ. ജില്ലാതല പ്രവേശനോത്സവ ഉദ്ഘാടനത്തിന് ആലുവയിൽ എത്തിയ മന്ത്രി പി രാജീവിനെയാണ് ശമ്പളം മുടങ്ങിക്കിടക്കുന്ന പരാതി ബിആർസി അധ്യാപകരും ജീവനക്കാരും […]
മേയിൽ പെയ്തത് 167 ശതമാനം അധിക മഴ
തിരുവനന്തപുരം: സംസ്ഥാനത്ത് മേയ് മാസത്തിൽ പെയ്തത് 167 ശതമാനം അധിക മഴ! 30 ദിവസം കൊണ്ട് 219.1 മില്ലിമീറ്റർ മഴ പെയ്യേണ്ട സ്ഥാനത്ത് പെയ്തത് 584.6 മില്ലിമീറ്റർ മഴയാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. […]
കേരള ലോട്ടറി സമ്മാനഘടന വീണ്ടും പരിഷ്കരിക്കുന്നു
എസ്.ആർ. സുധീർ കുമാർ കൊല്ലം: കേരള ലോട്ടറിയുടെ സമ്മാന ഘടന വീണ്ടും പരിഷ്കരിക്കാൻ ലോട്ടറി വകുപ്പ് നടപടി ആരംഭിച്ചു. സമ്മാനങ്ങളിൽ മാറ്റം വരുത്തിക്കൊണ്ടുള്ള പുതിയ ടിക്കറ്റുകൾ ജൂൺ ഒമ്പത് മുതൽ വിൽപ്പനയ്ക്ക് എത്തുമെന്നാണ് വിവരം. […]
ട്രെയിൻ സമയം: സ്വകാര്യ ആപ്പുകളെ ആശ്രയിക്കരുതെന്ന് റെയിൽവേ
കൊല്ലം: ട്രെയിനുകളുടെ സമയവും വരവും പോക്കും കൃത്യമായി അറിയാൻ സ്വകാര്യ ആപ്പുകളെ പൂർണമായും ആശ്രയിക്കരുതെന്ന നിർദേശവുമായി ഇന്ത്യൻ റെയിൽവേ. ട്രെയിൻ പുറപ്പെടുന്ന സമയം ഉൾപ്പെടെയുള്ള വിവരങ്ങൾ അറിയുന്നതിന് ഔദ്യോഗിക ആപ്പായ നാഷണൽ ട്രെയിൻ എൻക്വയറി […]