ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ 6,000 പിന്നിട്ടു. 24 മണിക്കൂറിനിടെ 400 പേർക്കാണു രോഗബാധയുണ്ടായത്. ആറു പേരാണു മരിച്ചത്. ഇതിൽ മൂന്നു കേസുകളും കേരളത്തിലാണ്. 6133 രോഗികളാണു രാജ്യത്ത് ചികിത്സയിലുള്ളത്. ഇതിൽ രണ്ടായിരത്തിനടുത്ത് കേസുകൾ […]
ലെനിൻപ്രതിമ നീക്കം ചെയ്തു
ബിഷികേക്: മധ്യേഷ്യയിലെ ഏറ്റവും ഉയരമുള്ള ലെനിൻപ്രതിമ കിർഗിസ്ഥാനിലെ ഓഷ് നഗരത്തിൽനിന്നു നീക്കം ചെയ്തു. സോവിയറ്റ് നേതാവായിരുന്ന ലെനിന്റെ പ്രതിമ 50 കൊല്ലം മുന്‍പാണ് കിർഗിസ്ഥാനിലെ രണ്ടാമത്തെ വലിയ നഗരത്തിൽ സ്ഥാപിച്ചത്. അന്ന് കിർഗിസ്ഥാൻ സോവ്യറ്റ് യൂണിന്റെ […]
കൊളംബിയയിൽ പ്രസിഡൻഷ്യൽ സ്ഥാനാർഥിയെ വധിക്കാൻ ശ്രമം
ബോഗോട്ട: ലാറ്റിനമേരിക്കൻ രാജ്യമായ കൊളംബിയിൽ പ്രസിഡന്റ് പദവിയിലേക്കു മത്സരിക്കാനൊരുങ്ങുന്ന സെനറ്റർ മിഗുവേൽ ഉറിബെം ടുർബേയെ (39) വധിക്കാൻ ശ്രമം. തലസ്ഥാനമായ ബോഗട്ടയിലെ പാർക്കിൽ പ്രസംഗിച്ചുകൊണ്ടിരുന്ന അദ്ദേഹത്തിനു നേർക്ക് മൂന്നു തവണ നിറയൊഴിക്കപ്പെട്ടു. രണ്ടു വെടിയുണ്ടകൾ […]
പരിശുദ്ധാത്മാവിന്റെ വരദാനങ്ങൾക്കായി ഹൃദയങ്ങൾ തുറന്നിടാം: മാർപാപ്പ
വത്തിക്കാൻ സിറ്റി: പരിശുദ്ധാത്മാവിന്റെ വരദാനങ്ങൾക്കായി കാതോർക്കണമെന്നും അതിനായി നമ്മുടെ ഹൃദയങ്ങൾ തുറന്നിടണമെന്നും ലെയോ പതിനാലാമൻ മാർപാപ്പ. ശ്ലീഹന്മാരിൽ ആവസിച്ചതുപോലെ പരിശുദ്ധാത്മാവ് നമ്മുടെ ആന്തരിക ചങ്ങലകൾ പൊട്ടിച്ചും നമ്മുടെ ഭീതിയകറ്റിയും നമ്മെ രൂപാന്തരപ്പെടുത്തുമെന്നും മാർപാപ്പ പറഞ്ഞു. […]
കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്യുന്നതിൽ പ്രതിഷേധം ; ലോസ് ആഞ്ചലസിൽ സേനയെ ഇറക്കി ട്രംപ്
ലോസ് ആഞ്ചലസ്: അനധികൃത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്യുന്നതിൽ പ്രതിഷേധിച്ച് ലോസ് ആഞ്ചലസ് നഗരത്തിൽ ആരംഭിച്ച പ്രക്ഷോഭം നേരിടാൻ സൈന്യത്തെ രംഗത്തിറക്കി പ്രസിഡന്റ് ട്രംപ്. നാഷണൽ ഗാർഡ്സ് സേനയിലെ രണ്ടായിരം അംഗങ്ങളെ നഗരത്തിൽ വിന്യസിക്കാൻ ട്രംപ് […]
ബംഗളൂരുവിൽ 17വയസുകാരിയുടെ മൃതദേഹം സ്യൂട്ട്കേസിൽ കണ്ടെത്തിയ സംഭവം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
ബംഗളൂരു: മൂന്നാഴ്ചയ്ക്ക് മുമ്പ് കാണാതായ 17 വയസുകാരിയുടെ മൃതദേഹം ഒഴിഞ്ഞ പ്രദേശത്ത് നിന്ന് കണ്ടെത്തിയതിൽ നിർണായകമായി സിസിടിവി ദൃശ്യങ്ങൾ. സംഭവത്തിൽ ബിഹാർ സ്വദേശികളെ അറസ്റ്റു ചെയ്തു. രണ്ടു യുവാക്കൾ സ്യൂട്ട് കേസുമായി വരുന്ന ദൃശ്യങ്ങളാണ് […]
കൊച്ചിയിൽ ഗുണ്ടാ ആക്രമണം; തമ്മനം ഫൈസലും ചോക്ലേറ്റ് ബിനുവും ഏറ്റുമുട്ടി
കൊച്ചി: തൈക്കൂടത്ത് ഗുണ്ടകൾ തമ്മിൽ ഏറ്റുമുട്ടി സംഘർഷം. തമ്മനം ഫൈസലും ചോക്ലേറ്റ് ബിനുവുമാണ് ഏറ്റുമുട്ടിയത്. ഇന്ന് ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു സംഭവം. സുഹൃത്തിന്റെ കുട്ടിയുടെ മാമോദിസ ചടങ്ങിൽ പങ്കെടുക്കാൻ തൈക്കൂടത്തെ പള്ളിയിലെത്തിയതായിരുന്നു ഇരുവരും. ഇവിടെ വച്ച് […]
ഇസ്രയേൽ വ്യോമാക്രമണം: രണ്ട് മുജാഹിദീൻ നേതാക്കളടക്കം കൊല്ലപ്പെട്ടു
ജറുസലം: ഗാസയിൽ ഹമാസുമായി സഹകരിക്കുന്ന ചെറു ഗ്രൂപ്പായ മുജാഹിദീൻ ബ്രിഗേഡിന്റെ തലവൻ അസദ് അബു ശരീഅ ഗാസയിൽ നടന്ന വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. ഇസ്രയേൽ സൈന്യമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഗ്രൂപ്പിലെ മുതിർന്ന പ്രവർത്തകനായ മഹ്മൂദ് കഹീലും […]
ഇറാനിൽ തടവിലാക്കപ്പെട്ട ക്രൈസ്തവ വനിതയ്ക്കു മോചനം
ടെഹ്റാന്: ഇറാനില്‍ രണ്ടു വർഷത്തെ തടവിനു ശിക്ഷിക്കപ്പെട്ട ക്രൈസ്തവ വിശ്വാസിനിക്ക് ഒടുവില്‍ മോചനം. ലാലേ സാതി (46) എന്ന വനിതയെയാണു മോചിപ്പിച്ചത്. മോചനവ്യവസ്ഥകൾ പ്രകാരം മാധ്യമങ്ങളോടു സംസാരിക്കാനോ വിദേശരാജ്യങ്ങളിലുള്ളവരുമായി ബന്ധപ്പെടാനോ ഇവർക്ക് അനുവാദമില്ല. രണ്ടുവർഷത്തേക്ക് […]
നൈജീരിയയില്‍ വൈദികനെ തട്ടിക്കൊണ്ടുപോയി
അബൂജ: ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ തീവ്രവാദികൾ കത്തോലിക്കാ വൈദികനെ തട്ടിക്കൊണ്ടുപോയി. ബോർണോ സംസ്ഥാനത്തെ മെയ്ദുഗുരി രൂപതാംഗമായ ഫാ. അൽഫോൺസസ് അഫീനയെയാണു ഇസ്ലാമിക ബൊക്കോഹറം തീവ്രവാദികൾ തട്ടിക്കൊണ്ടുപോയത്. കഴിഞ്ഞ ഒന്നിനു രാത്രി ഗ്വോസയ്ക്കു സമീപം വിശുദ്ധ […]