ടെഹ്റാൻ: ഇറാൻ-ഇസ്രയേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇറാനിലുള്ള വിദ്യാർത്ഥികളെ രാജ്യത്തിനുള്ളിലെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നു. എംബസി ഇതിനുള്ള സൗകര്യം ചെയ്യുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള മറ്റ് സാധ്യമായ മാർഗങ്ങൾ പരിഗണനയിലാണെന്നും മന്ത്രാലയം […]
ഇറാൻ-ഇസ്രയേൽ സംഘർഷം: ശ്രദ്ധയോടെ നീങ്ങാൻ റഷ്യ
മോസ്കോ: ഇറാൻ-ഇസ്രയേൽ സംഘർഷത്തിൽ റഷ്യക്ക് നിർണായക ഇടപെടൽ നടത്താനായേക്കുമെന്നു വിലയിരുത്തൽ. ഒരേസമയം ഇറാനുമായി സാന്പത്തിക-സൈനിക ബന്ധങ്ങൾ നിലനിർത്തുകയും ഇസ്രയേലുമായി ഊഷ്മള ബന്ധം നിലനിർത്തുകയും ചെയ്ത രാജ്യമാണു റഷ്യ. സംഘർഷത്തെത്തുടർന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ […]
ട്രംപ്വിരുദ്ധ പ്രക്ഷോഭം കനക്കുന്നു
ഫിലാഡെൽഫിയ: പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരേ തെരുവുകളും പാർക്കുകളും പ്രതിഷേധക്കാരെക്കൊണ്ടു നിറയുന്ന കാഴ്ചയാണ് ശനിയാഴ്ച യുഎസിൽ കണ്ടത്. ജനാധിപത്യവും കുടിയേറ്റക്കാരുടെ അവകാശങ്ങളും സംരക്ഷിക്കണമെന്ന പ്രതിഷേധക്കാരുടെ ആവശ്യം നഗരപ്രാന്തങ്ങളിലും ചെറുപട്ടണങ്ങളിലും അലയടിച്ചു. നൂറുകണക്കിനു പരിപാടികളിലായി പതിനായിര ത്തോളം […]
നൈജീരിയയിൽ 200 ക്രൈസ്തവരെ ഇസ്ലാമിക ഭീകരർ കൊലപ്പെടുത്തി
അബുജ: നൈജീരിയയിലെ ബെന്യു സംസ്ഥാനത്ത് ഭീകരാക്രമണത്തിൽ 200 പേർ കൊല്ലപ്പെട്ടു. ഇവരിലേറെയും ക്രൈസ്തവരാണ്. വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച പുലർച്ചെയുമായി യേൽവാതയിലാണ് ആക്രമണമുണ്ടായത്. പ്രദേശത്തെ കാത്തലിക് മിഷൻ അഭയമൊരുക്കിയവരാണ് കൊല്ലപ്പെട്ടവരിലേറെയും. നിരവധി പേരെ കാണാതായി. പരിക്കേറ്റ […]
തീക്കളി തുടരുന്നു ; വിട്ടുവീഴ്ചയില്ലാതെ ഇസ്രയേലും ഇറാനും
ദുബായ്: ഇസ്രയേൽ-ഇറാൻ സംഘർഷം കനക്കുന്നു. തുടർച്ചയായ മൂന്നാം ദിവസവും ഇരു രാജ്യങ്ങളും പരസ്പരം ആക്രമണം നടത്തി. നൂറുകണക്കിനു പേർ കൊല്ലപ്പെട്ടു. ഇസ്രേലി പോർവിമാനങ്ങൾ ശനിയാഴ്ച രാത്രിയും ഇന്നലെ രാവിലെയുമായി ഇറാനിൽ 250 കേന്ദ്രങ്ങളാണ് ആക്രമിച്ചത്. […]
ഇറാൻ സൈപ്രസ് വഴി ഇസ്രയേലിനെ ബന്ധപ്പെടുന്നു
ടെഹ്റാൻ: ഇറാന്റെ സന്ദേശം ഇസ്രയേലിനു കൈമാറാൻ തങ്ങളോട് ആവശ്യപ്പെട്ടതായി സൈപ്രസ് പ്രസിഡന്റ് നിക്കോസ് ക്രിസ്റ്റോദൗളിദസ് മാധ്യമപ്രവർത്തകരോടു പറഞ്ഞു. ഇതു പ്രകാരം ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ഫോണിൽ സംസാരിക്കും. പ്രശ്നപരിഹാരത്തിന് ആരോടു സംസാരിക്കാനും സൈപ്രസ് […]
ഇറാനുമായി ആണവചർച്ചയ്ക്കു സന്നദ്ധത അറിയിച്ച് യൂറോപ്യൻ ശക്തികൾ
ബെർലിൻ: പശ്ചിമേഷ്യാ സംഘർഷം ലഘൂകരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഇറാനുമായി ഉടൻ ആണവചർച്ച നടത്താൻ സന്നദ്ധത അറിയിച്ച് ജർമനി, ബ്രിട്ടൻ, ഫ്രാൻസ് രാജ്യങ്ങൾ. ഒമാൻ സന്ദർശിക്കുന്ന ജർമൻ വിദേശകാര്യമന്ത്രി ജൊഹാൻ വേഡ്ഫുൽ ആണ് ഇക്കാര്യം അറിയിച്ചത്. […]
ഇറേനിയൻ ജനതയ്ക്ക് ഇസ്രയേലിന്റെ മുന്നറിയിപ്പ്; ആയുധ ഫാക്ടറികൾക്കു സമീപമുള്ളവർ ഒഴിഞ്ഞുപോകണം
ടെൽ അവീവ്: ഇറാനിലെ ആയുധ ഉത്പാദന കേന്ദ്രങ്ങൾക്കു സമീപമുള്ളവർ ഉടൻ ഒഴിഞ്ഞുപോകണമെന്ന് ഇസ്രേലി സേനയുടെ മുന്നറിയിപ്പ്. വരും ദിവസങ്ങളിൽ ആയുധ ഫാക്ടറികൾ ലക്ഷ്യമിട്ട് കൂടുതൽ ആക്രമണങ്ങൾ ഉണ്ടാകുമെന്നാണ് ഇസ്രയേൽ സൂചിപ്പിച്ചത്. ആയുധ ഉത്പാദന കേന്ദ്രങ്ങൾക്കും ഈ […]
എർദോഗനും പസെഷ്കിയാനും ഫോണിൽ ചർച്ച നടത്തി
ടെഹ്റാൻ: ഇസ്രേലി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇറേനിയൻ പ്രസിഡന്റ് മസൂദ് പസെഷ്കിയാനും തുർക്കി പ്രസിഡന്റ് എർദോഗനും ഫോണിൽ ചർച്ച നടത്തി. മുസ്ലിം രാജ്യങ്ങൾക്കിടയിൽ ഐക്യമുണ്ടായാൽ ഇസ്രേലി പദ്ധതികളെ തകർക്കാനാകുമെന്ന് എർദോഗനോട് പസെഷ്കിയാൻ പറഞ്ഞു. പശ്ചിമേഷ്യയുടെ സമാധാനത്തിനും […]
നെതന്യാഹുവും ഹെർസോഗും ആക്രമണമേഖല സന്ദർശിച്ചു
ടെൽ അവീവ്: ഇറാന്റെ ആക്രമണം നേരിട്ട പ്രദേശങ്ങളിൽ ഇസ്രേലി പ്രസിഡന്റ് ഐസക് ഹെർസോഗും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും സന്ദർശനം നടത്തി. ശനിയാഴ്ച രാത്രിയിലെ മിസൈൽ ആക്രമണത്തിൽ ആറു പേർ കൊല്ലപ്പെട്ട ബാത് യാമിലെ അപ്പാർട്ട്മെന്റാണ് ഇരുവരും […]