ന്യൂഡൽഹി: കോൽക്കത്തയിൽ വനിതാ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ നിയമം അതിന്റെ വഴിക്കാണു പോകുന്നതെന്ന് സുപ്രീംകോടതി. സംഭവം രാഷ്ട്രീയവത്കരിക്കരുതെന്നും കേസ് പരിഗണിക്കവേ സുപ്രീംകോടതി ബെഞ്ച് അഭിപ്രായപ്പെട്ടു. സുപ്രീംകോടതിയുടെ നിർദേശങ്ങൾ
ഇനിയും പഠിക്കേണ്ട ന്യൂനപക്ഷ പാഠങ്ങൾ
ഇന്ത്യൻ ഭരണഘടനയുടെ 29, 30 അനുച്ഛേദങ്ങൾ ന്യൂനപക്ഷങ്ങൾക്ക് പ്രത്യേക അവകാശങ്ങൾ അനുവദിച്ചു നൽകിയിട്ടുണ്ട്. അവ സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശങ്ങൾ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇവയെ നമ്മൾ എപ്രകാരമാണ് മനസിലാക്കുകയും വിനിയോഗിക്കുകയും ചെയ്യുന്നത്? നാം ഇനിയും […]
പി.വി. അൻവറിനെതിരേ ഐപിഎസ് അസോസിയേഷൻ
തിരുവനന്തപുരം: മലപ്പുറം ജില്ലാ പോലീസ് മേധാവിയെ പരസ്യമായി അപമാനിച്ച സിപിഎം എംഎൽഎയായ പി.വി. അൻവറിന്റെ നടപടിക്കെതിരേ ഐപിഎസ് അസോസിയേഷൻ. മലപ്പുറം എസ്പിക്കെതിരേ പി.വി. അൻവർ നടത്തിയ പരാമർശങ്ങൾ പിൻവലിച്ച് മാപ്പു പറയണമെന്ന് ഐപിഎസ് അസോസിയേഷൻ […]
നിര്‍മാതാവിന്റെ അപ്പീല്‍ 29ലേക്കു മാറ്റി
കൊച്ചി: സിനിമാമേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ സംബന്ധിച്ചു പഠനം നടത്തിയ ജസ്റ്റീസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വിടരുതെന്നാവശ്യപ്പെട്ട് നിര്‍മാതാവ് സജിമോന്‍ പാറയില്‍ സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജി ഹൈക്കോടതി 29ലേക്കു മാറ്റി. റിപ്പോര്‍ട്ട് പുറത്തുവന്നതിനാല്‍ ഹര്‍ജിക്ക് […]
അമേരിക്കയിൽ 90 അടി ഉയരമുള്ള ഹനുമാൻ പ്രതിമ
ഹൂസ്റ്റൺ: അമേരിക്കയിലെ ഹൂസ്റ്റൺ നഗരത്തിൽ 90 അടി ഉയരമുള്ള ഹനുമാൻ പ്രതിമ സ്ഥാപിച്ചു. അമേരിക്കയിലെ മൂന്നാമത്തെ ഉയരമുള്ള പ്രതിമ, ടെക്സസ് സംസ്ഥാനത്തെ ഏറ്റവും ഉയരമുള്ള പ്രതിമ, ഇന്ത്യക്കു പുറത്തെ ഏറ്റവും ഉയരമുള്ള ഹനുമാൻ പ്രതിമ […]
അന്താരാഷ്ട്ര തുറമുഖം അഴീക്കലിൽ
തിരുവനന്തപുരം: കേരളത്തിലെ മൂന്നാമത്തെ അന്താരാഷ്ട്ര തുറമുഖം കണ്ണൂർ അഴീക്കലിനു സമീപം സ്ഥാപിക്കുന്നതിനുള്ള പ്രാഥമിക നടപടികൾക്കു തുടക്കമായി. കേരളത്തിലെ ആദ്യ ഗ്രീൻഫീൽഡ് അന്താരാഷ്ട്ര തുറമുഖമായ അഴീക്കൽ തുറമുഖ നിർമാണവുമായി ബന്ധപ്പെട്ടു രൂപീകരിച്ച കന്പനിയായ മലബാർ ഇന്റർനാഷണൽ […]
വനിതാ ഡോക്ടറുടെ കൊലപാതകം; നുണപരിശോധനയ്ക്ക് അനുമതി തേടി സിബിഐ
കോൽക്കത്ത: ആർ.ജി.കർ മെഡിക്കൽകോളജ് ആശുപത്രിയിൽ വനിതാ ഡോക്ടർ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ സിബിഐ അന്വേഷണം ഊർജിതമാക്കുന്നു. ആശുപത്രി മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിന്റെയും നാലു ഡോക്ടർമാരുടെയും നുണപരിശോധന നടത്താൻ അനുമതി തേടി സിബിഐ […]
പാലിന് ഒമ്പതു രൂപ അധികം നൽകി സംഭരിക്കും; അഞ്ച് രൂപ ക്ഷീര കര്‍ഷകര്‍ക്ക്
തിരുവനന്തപുരം: ഓണക്കാലത്ത് പാലിന് ഒമ്പതു രൂപ അധികം നൽകി സംഭരിക്കാൻ മിൽമ തിരുവനന്തപുരം മേഖലാ ഭരണസമിതി തീരുമാനിച്ചു. ഇതില്‍ ഏഴ് രൂപ ക്ഷീര സംഘങ്ങള്‍ക്ക് അധിക പാല്‍വിലയായി നല്‍കും. രണ്ട് രൂപ മേഖലാ യൂണിയനില്‍ […]
ജോർജ് കുര്യൻ പത്രിക സമർപ്പിച്ചു
ഭോപ്പാൽ: കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ മധ്യപ്രദേശിൽനിന്നു രാജ്യസഭയിലേക്കു നാമനിർദേശ പത്രിക സമർപ്പിച്ചു. ഇന്നലെ രാവിലെ ഭോപ്പാലിലെത്തിയ ജോർജ് കുര്യനെ ബിജെപി സംസ്ഥാന അധ്യക്ഷൻ വി.ഡി. ശർമ സ്വീകരിച്ചു. തുടർന്ന് മുഖ്യമന്ത്രി മോഹൻ യാദവുമായി […]
ചന്ദ്രന്റെ കാണാമറയത്തെ ചിത്രങ്ങള്‍ പകര്‍ത്തി ചന്ദ്രയാന്‍ 3
ന്യൂഡല്‍ഹി: ചന്ദ്രയാന്‍ -3ല്‍ നിന്നുള്ള ഇതുവരെ കാണാത്ത ചിത്രങ്ങള്‍ പുറത്തുവിട്ട് ഐഎസ്ആര്‍ഒ. ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ വിജയകരമായി ഇറങ്ങിയതിന്റെ ഒന്നാം വാര്‍ഷികത്തിന് ഒരു ദിവസം മാത്രം ശേഷിക്കേ, പ്രഗ്യാന്‍ റോവര്‍ അയച്ച ഡാറ്റയില്‍ നിന്നുള്ള പുതിയ […]