കൊച്ചി: അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവ് എം.എം. ലോറന്‍സിന് കേരളം ഇന്നു വിട നല്‍കും. മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം പൊതുദര്‍ശനത്തിനായി രാവിലെ എട്ടിന് ഗാന്ധിനഗറിലെ വീട്ടില്‍ കൊണ്ടുവരും. 8.30 വരെയാണ് ഇവിടെ പൊതുദര്‍ശനം.
തുടര്‍ന്ന് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസായ ലെനിന് സെന്ററില്‍ എത്തിക്കും. ഒമ്പതുവരെ ലെനിന് സെന്ററില്‍ അന്ത്യോപചാരമര്‍പ്പിക്കാം. ഒമ്പതുമുതല്‍ വൈകുന്നേരം നാലു വരെ ടൗണ്‍ഹാളില്‍ പൊതുദര്‍ശനം. തുടർന്ന് മൃതദേഹം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിക്കു കൈമാറും. അതിനുശേഷം ടൗണ്‍ഹാളില്‍ അനുശോചനയോഗം ചേരും.