തിരുവനന്തപുരം:ദേശീയപാതയിലുണ്ടായ തകർച്ച അടക്കമുള്ള പ്രശ്നങ്ങൾ കണ്ടെത്തിയ തിരുവനന്തപുരം-കൊല്ലം ജില്ലകളിൽ ദേശീയപാത അതോറിട്ടി ചെയർമാൻ സന്തോഷ് കുമാർ യാദവിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി.ഈഞ്ചയ്ക്കൽ, കഴക്കൂട്ടം,ചെമ്പകമംഗലം,കൊട്ടിയം,മേവറം തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു പരിശോധന.ഭൂഘടനാപരമായി ലോലമായതും ജലവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് സാദ്ധ്യതയുള്ളതും മലിനജല നിർമ്മാർജന സംവിധാനങ്ങളോട് ചേർന്നകിടക്കുന്നതുമായ പ്രദേശങ്ങൾക്ക് കൂടുതൽ ഊന്നൽ നൽകി ഗുണനിലവാരമുള്ള റോഡ് നിർമ്മിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ദേശീയപാത പദ്ധതികളുടെ പുരോഗതി വിലയിരുത്താൻ പദ്ധതികളുടെ നിർവഹണത്തിൽ ഉൾപ്പെട്ടിരിക്കുന്ന പ്രോജക്ട് ഡയറക്ടർമാർ, കൺസഷനർമാർ, കൺസൾട്ടന്റുമാർ, കരാറുകാർ എന്നിവരുമായി ഉന്നതതല അവലോകന യോഗം ചേരാനും തീരുമാനിച്ചു. ഇപ്പോഴുള്ള പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായി ചീഫ് സെക്രട്ടറിയുമായി എൻ.എച്ച്.എ.ഐ ചെയർമാൻ കൂടിക്കാഴ്ച നടത്തും.
അനുബന്ധ വാർത്തകൾ
വിമാനദുരന്തത്തിൽ വ്യോമയാന മന്ത്രാലയം; അപകടം 36-ാം സെക്കന്‍ഡില്‍
- സ്വന്തം ലേഖകൻ
- June 14, 2025
- 0
ന്യൂഡല്‍ഹി: അഹമ്മദാബാദില്‍ അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ വിമാനം പറന്നുയര്‍ന്ന് 36-ാം സെക്കന്‍ഡില്‍ തകര്‍ന്നുവീഴുകയായിരുന്നുവെന്ന് വ്യോമയാന മന്ത്രാലയം. എയര്‍ ട്രാഫിക് കണ്‍ട്രോളിലേക്ക് അവസാനസന്ദേശം എത്തുന്നത് അപകടം നടന്ന വ്യാഴാഴ്ച ഉച്ചയ്ക്ക് 1.39 നാണെന്നും മന്ത്രാലയം സെക്രട്ടറി […]
അതിരൂപതയില്‍ ഇന്ന് ഊഷ്മള സ്വീകരണം
- സ്വന്തം ലേഖകൻ
- August 30, 2024
- 0
ചങ്ങനാശേരി: നിയുക്ത മെത്രാപ്പോലീത്താ മാര്‍ തോമസ് തറയിലിന് മാതൃ ഇടവകയായ ചങ്ങനാശേരി പള്ളിയില്‍ അതിരൂപതയുടെ ഔദ്യോഗിക സ്വീകരണം നല്‍കും. സിനഡ് സമ്മേളനം കഴിഞ്ഞ് ഇന്ന് വൈകുന്നേരം നാലിന് പള്ളിയിലെത്തിച്ചേരുന്ന നിയുക്ത ആര്‍ച്ച്ബിഷപ്പിനെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ […]
മലപ്പുറത്ത് ദേശീയപാതയില്‍ വീണ്ടും വിള്ളല്‍; ഗതാഗതം നിരോധിച്ചു
- സ്വന്തം ലേഖകൻ
- June 4, 2025
- 0
മലപ്പുറം: തലപ്പാറയ്ക്കടുത്ത് ദേശീയപാത വീണ്ടും ഇടിഞ്ഞു താഴ്ന്നു. വലിയപറമ്പില്‍ അഴുക്കുചാല്‍ കടന്നു പോകുന്ന ഭാഗത്താണ് പ്രധാനറോഡ് ഇടിഞ്ഞു താഴ്ന്നത്. കൂരിയാടു നിന്ന് നാല് കിലോമീറ്റര്‍ അകലെയാണ് ഈ സ്ഥലം. ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചു. […]