കണ്ണൂര്‍: തളിപ്പറമ്പ് ചുഴലി – ചെങ്ങളായി റോഡില്‍ വന്‍ ഗര്‍ത്തം. മൂന്ന് മീറ്ററിലധികം ആഴമുള്ള കുഴിയാണ് റോഡില്‍ പ്രത്യക്ഷപ്പെട്ടത്. ഇതേത്തുടർന്ന് റോഡില്‍ വാഹന ഗതാഗതം തത്കാലം നിര്‍ത്തിവച്ചു.
ചൊവ്വാഴ്ച വൈകുന്നേരം ചുഴലി – ചെങ്ങളായി റോഡിലെ പനംകുന്നില്‍ റോഡില്‍ കണ്ടെത്തിയ വിള്ളല്‍ ബുധനാഴ്ച രാവിലെയോടെ വന്‍ ഗര്‍ത്തമായി മാറുകയായിരുന്നു.
നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് തളിപ്പറമ്പ് തഹസില്‍ദാറും ജിയോളജി വകുപ്പ് അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി. സോയില്‍ പൈപ്പിംഗ് പ്രതിഭാസമാണ് ഗര്‍ത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.