സ്റ്റോക്ക്ഹോം: 2025 ലെ സാന്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ പ്രഖ്യാപിച്ചു. ജോയൽ മോക്കിർ, ഫിലിപ്പ് അഗിയോൺ, പീറ്റർ ഹൗവിറ്റ് എന്നിവരാണ് പുരസ്കാര ജേതാക്കൾ. നൂതനമായ ആശയങ്ങളിലൂടെയുള്ള സാന്പത്തിക വളർച്ചയെക്കുറിച്ചുള്ള ഗവേഷണമാണ് ഇവരെ പുരസ്കാരത്തിന് അർഹരാക്കിയത്.
പുത്തൻ കണ്ടുപിടിത്തങ്ങളിലൂടെയുള്ള സാന്പത്തിക വളർച്ച വിശദീകരിച്ചതിനാണ് യുഎസിലെ നേർത്ത് വെസ്റ്റേൺ യൂണിവേഴ്സിറ്റിയിലെ ജോയൽ മോക്കറിനു പുരസ്കാരം ലഭിച്ചത്. സാങ്കേതിക പുരോഗതിയിലൂടെയുള്ള സുസ്ഥിരമായ വളർച്ചയുടെ മുന്നൊരുക്കങ്ങളെ സംബന്ധിച്ചുള്ള പഠനമാണ് ഫിലിപ്പ് അഗിയോണും പീറ്റർ ഹൗവിറ്റും നടത്തിയത്.
യുഎസിലെ ബ്രൗൺ സർവകലാശാലയിലാണ് പീറ്റർ ഹൗവിറ്റ് പഠിപ്പിക്കുന്നത്. കോളജ് ദേ ഫ്രാൻസ് (ഫ്രാൻസ്), ലണ്ടൻ സ്കൂൾ ഒാഫ് ഇക്കണോമിക്സ് (യുകെ) എന്നിവിടങ്ങളിലാണ് ഫിലിപ്പ് അഗിയോൺ പഠിപ്പിക്കുന്നത്.
56 തവണയായി 96 പേർക്ക് സാന്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം ഇതുവരെ ലഭിച്ചിട്ടുണ്ട്. ഡിസംബർ പത്തിന് നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും.
അനുബന്ധ വാർത്തകൾ
സൂറിക്ക്: നൈജീരിയയിലെ ബെന്യൂ സംസ്ഥാനത്തെ ആയാറ്റി ഗ്രാമത്തിൽ ഫുലാനി ഇസ്ലാമിക ഭീകരർ 50 ക്രൈസ്തവരെ കൂട്ടക്കൊല ചെയ്തതായി സ്വിസ് മാധ്യമമായ ലൈവ്നെറ്റ് റിപ്പോർട്ട് ചെയ്തു. ക്രിമിനൽ സംഘങ്ങളുടെ പിന്തുണയോടെ ഫുലാനി ഗോത്രക്കാരായ തീവ്രവാദികൾ ഗ്രാമവാസികളെ […]
വാഷിംഗ്ടൺ: ഇതുവരെ തങ്ങൾ അഭയം നൽകുകയും സംരക്ഷിക്കുകയും കൈയയച്ചു സഹായിക്കുകയും ചെയ്ത ഹമാസ് നേതാക്കളെ അവസാനം ഖത്തർ പുറത്താക്കുന്നു. ഹമാസ് നേതാക്കളോട് രാജ്യം വിടാൻ ഖത്തർ ആവശ്യപ്പെട്ടതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അമേരിക്കൻ […]
ടെൽ അവീവ്: ഇറേനിയൻ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയ് ആധുനികകാല ഹിറ്റ്ലറാണെന്നും അദ്ദേഹം ഇനിയും തുടരുന്നത് അനുവദിക്കാനാവില്ലെന്നും ഇസ്രേലി പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്സ്. ഇറേനിയൻ മിസൈൽ ആക്രമണമുണ്ടായ ബേർഷെബ നഗരത്തിലെ സൊറോക്ക ആശുപത്രി സന്ദർശിച്ചശേഷം […]