സ്റ്റോക്ക്ഹോം: 2025 ലെ സാന്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ പ്രഖ്യാപിച്ചു. ജോയൽ മോക്കിർ, ഫിലിപ്പ് അഗിയോൺ, പീറ്റർ ഹൗവിറ്റ് എന്നിവരാണ് പുരസ്കാര ജേതാക്കൾ. നൂതനമായ ആശയങ്ങളിലൂടെയുള്ള സാന്പത്തിക വളർച്ചയെക്കുറിച്ചുള്ള ഗവേഷണമാണ് ഇവരെ പുരസ്കാരത്തിന് അർഹരാക്കിയത്.
പുത്തൻ കണ്ടുപിടിത്തങ്ങളിലൂടെയുള്ള സാന്പത്തിക വളർച്ച വിശദീകരിച്ചതിനാണ് യുഎസിലെ നേർത്ത് വെസ്റ്റേൺ യൂണിവേഴ്സിറ്റിയിലെ ജോയൽ മോക്കറിനു പുരസ്കാരം ലഭിച്ചത്. സാങ്കേതിക പുരോഗതിയിലൂടെയുള്ള സുസ്ഥിരമായ വളർച്ചയുടെ മുന്നൊരുക്കങ്ങളെ സംബന്ധിച്ചുള്ള പഠനമാണ് ഫിലിപ്പ് അഗിയോണും പീറ്റർ ഹൗവിറ്റും നടത്തിയത്.
യുഎസിലെ ബ്രൗൺ സർവകലാശാലയിലാണ് പീറ്റർ ഹൗവിറ്റ് പഠിപ്പിക്കുന്നത്. കോളജ് ദേ ഫ്രാൻസ് (ഫ്രാൻസ്), ലണ്ടൻ സ്കൂൾ ഒാഫ് ഇക്കണോമിക്സ് (യുകെ) എന്നിവിടങ്ങളിലാണ് ഫിലിപ്പ് അഗിയോൺ പഠിപ്പിക്കുന്നത്.
56 തവണയായി 96 പേർക്ക് സാന്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം ഇതുവരെ ലഭിച്ചിട്ടുണ്ട്. ഡിസംബർ പത്തിന് നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും.
അനുബന്ധ വാർത്തകൾ
കയ്റോ: ഇസ്രേലിസേന ബുധനാഴ്ച രാത്രിയും ഇന്നലെ പുലർച്ചെയുമായി ഗാസയിൽ നടത്തിയ ആക്രമണങ്ങളിൽ നൂറിലേറെപ്പേർ കൊല്ലപ്പെട്ടു. വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയ പട്ടണത്തിൽ പലസ്തീൻ അഭയാർഥികൾ തിങ്ങിനിറഞ്ഞ വീടുകൾക്കു നേർക്കുണ്ടായ ആക്രമണത്തിൽ സ്ത്രീകളും കുട്ടികളും അടക്കം […]
കീവ്: യുദ്ധത്തടവുകാരെ പരസ്പരം കൈമാറി യുക്രെയ്നും റഷ്യയും. കഴിഞ്ഞ ആറിന് റഷ്യയിലെ കുർസ്ക് മേഖലയിൽ യുക്രെയ്ൻ സേന കടന്നുകയറി കനത്ത ആക്രമണം നടത്തുന്നതിനിടെയാണു തടവുകാരെ കൈമാറാനുള്ള തീരുമാനം. 230 തടവുകാരെയാണ് ഇരു രാജ്യങ്ങളും ഇന്നലെ […]
വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് ട്രംപിന് വിദേശരാജ്യങ്ങൾക്കുമേൽ തീരുവ ചുമത്തുന്നതു തുടരാം. തീരുവ ചുമത്തുന്നതു തടഞ്ഞ് ന്യൂയോർക്കിലെ അന്താരാഷ്ട്ര വാണിജ്യ കാര്യങ്ങൾക്കുള്ള കോടതി ബുധനാഴ്ച പുറപ്പെടുവിച്ച ഉത്തരവ് അപ്പീൽ കോടതി മരവിപ്പിച്ചു. ട്രംപ് ഭരണകൂടം […]