ഗാസ വെടിനിർത്തൽ പ്രമേയം അമേരിക്ക വീറ്റോ ചെയ്തു

ന്യൂ​​​യോ​​​ർ​​​ക്ക്: ഗാ​​​സ​​​യി​​​ൽ വെ​​​ടി​​​നി​​​ർ​​​ത്ത​​​ലാ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന പ്ര​​​മേ​​​യം യു​​​എ​​​ൻ ര​​​ക്ഷാ​​​സ​​​മി​​​തി​​​യി​​​ൽ അ​​​മേ​​​രി​​​ക്ക വീ​​​റ്റോ ചെ​​​യ്തു.

ഗാ​​​സ​​യു​​​ദ്ധം ഉ​​​പാ​​​ധി​​​ക​​​ളി​​​ല്ലാ​​​തെ എ​​​ന്നെ​​​ന്നേ​​​ക്കു​​​മാ​​​യി അ​​​വ​​​സാ​​​നി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നും ബ​​​ന്ദി​​​ക​​​ളെ ഉ​​​ട​​​ൻ മോ​​​ചി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നും ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന പ്ര​​​മേ​​​യ​​​ത്തെ ര​​​ക്ഷാ​​​സ​​​മി​​​തി​​​യി​​​ലെ 15 അം​​​ഗ​​​ങ്ങ​​​ളി​​​ൽ 14 പേ​​​രും അ​​​നു​​​കൂ​​​ലി​​​ച്ചു.

ഇ​​​തു നാ​​​ലാം ത​​​വ​​​ണ​​​യാ​​​ണ് അ​​​മേ​​​രി​​​ക്ക ഇ​​​സ്ര​​​യേ​​​ലി​​​നു​​വേ​​​ണ്ടി ഗാ​​​സാ വി​​​ഷ​​​യ​​​ത്തി​​​ൽ വീ​​​റ്റോ അ​​​ധി​​​കാ​​​രം പ്ര​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത്.

എ​​​ന്നാ​​​ൽ, ഹ​​​മാ​​​സി​​​ന് അ​​​പ​​​ട​​​ക​​​ര​​​മാ​​​യ സ​​​ന്ദേ​​​ശം ന​​​ല്കു​​​ന്ന പ്ര​​​മേ​​​യ​​​മാ​​​ണി​​​തെ​​​ന്ന് യു​​​എ​​​ന്നി​​​ലെ അ​​​മേ​​​രി​​​ക്ക​​​യു​​​ടെ ഡെ​​​പ്യൂ​​​ട്ടി അം​​​ബാ​​​സ​​​ഡ​​​ർ റോ​​​ബ​​​ർ​​​ട്ട് വു​​​ഡ് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. കൂ​​​ടു​​​ത​​​ൽ ഭീ​​​ക​​​ര​​​ത​​​യ്ക്കു വ​​​ഴി​​​തെ​​​ളി​​​ക്കു​​​ന്ന പ്ര​​​മേ​​​യ​​​മാ​​​ണി​​​തെ​​​ന്ന് ഇ​​​സ്ര​​​യേ​​​ൽ ആ​​​രോ​​​പി​​​ച്ചു.

അ​​​തേ​​​സ​​​മ​​​യം, അ​​​മേ​​​രി​​​ക്ക​​​ൻ ന​​​ട​​​പ​​​ടി​​​യി​​​ൽ വ​​​ലി​​​യ ഖേ​​​ദ​​​മു​​​ണ്ടെ​​​ന്ന് ഫ്രാ​​​ൻ​​​സ് പ്ര​​​തി​​​ക​​​രി​​​ച്ചു. ബ​​​ന്ദി​​​മോ​​​ച​​​ന​​​വും യു​​​ദ്ധം അ​​​വ​​​സാ​​​നി​​​പ്പി​​​ക്ക​​​ലും ഉ​​​ട​​​ന​​​ടി വേ​​​ണ​​​മെ​​​ന്ന് ബ്രി​​​ട്ട​​​ൻ ആവശ്യപ്പെട്ടു.