ആറ് ബന്ദികളുടെ മൃതദേഹങ്ങൾ ഗാസയിൽനിന്ന് വീണ്ടെടുത്തു

ടെ​​​ൽ അ​​​വീ​​​വ്: ഗാ​​​സ​​​യി​​​ൽ​​​നി​​​ന്ന് ആ​​​റു ബ​​​ന്ദി​​​ക​​​ളു​​​ടെ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ വീ​​​ണ്ടെ​​​ടു​​​ത്ത​​​താ​​​യി ഇ​​​സ്രേ​​​ലി സേ​​​ന അ​​​റി​​​യി​​​ച്ചു. 35 മു​​​ത​​​ൽ 80 വ​​​രെ വ​​​യ​​​സ് പ്രാ​​​യ​​​മു​​​ള്ള​​​വ​​​ര​​​വാ​​​ണി​​​വ​​​ർ.

അ​​​ഞ്ചു പേ​​​രു​​​ടെ മ​​​ര​​​ണം നേ​​​ര​​​ത്തേ​​ത​​​ന്നെ ഇ​​​സ്ര​​​യേ​​​ൽ സ്ഥി​​​രീ​​​ക​​​രി​​​ച്ചി​​​രു​​​ന്നു. ഇ​​​സ്രേ​​​ലി സേ​​​ന തി​​​ങ്ക​​​ളാ​​​ഴ്ച ഖാ​​​ൻ യൂ​​​നി​​​സ് മേ​​​ഖ​​​ല​​​യി​​​ൽ ന​​​ട​​​ത്തി​​​യ ഓ​​​പ്പ​​​റേ​​​ഷ​​​നി​​​ലാ​​​ണു മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ ക​​​ണ്ടെ​​​ത്തി​​​യ​​​ത്.

ഒ​​​ക്‌​​​ടോ​​​ബ​​​ർ ഏ​​​ഴി​​​ലെ ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​നി​​​ടെ ഹ​​​മാ​​​സ് ഭീ​​​ക​​​ര​​​ർ ഗാ​​​സാ വേ​​​ലി​​​യോ​​​ടു ചേ​​​ർ​​​ന്ന കി​​​ബ്ബു​​​ട്സ് നി​​​ർ ഓ​​​സ്, കി​​​ബ്ബു​​​ട്സ് നി​​​രിം എ​​​ന്നി​​​വിട​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നാ​​​ണ് ഇ​​​വ​​​രെ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യ​​​ത്.

ഖാ​​​ൻ യൂ​​​നി​​​സി​​​ലെ ഓ​​​പ്പ​​​റേ​​​ഷ​​​നി​​​ടെ​​​യാ​​​ണ് ഇ​​​വ​​​രി​​​ൽ മൂ​​​ന്നു പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ട​​​തെ​​​ന്ന് ഇ​​​സ്രേ​​​ലി സേ​​​ന ജൂ​​​ണി​​​ൽ സ​​​മ്മ​​​തി​​​ച്ചി​​​രു​​​ന്നു. മ​​​റ്റൊ​​​രാ​​​ളു​​​ടെ മ​​​ര​​​ണ​​​വും ഇ​​​സ്രേ​​​ലി സേ​​​ന​​​യു​​​ടെ വെ​​​ടി​​​യേ​​​റ്റാ​​​ണെ​​​ന്ന് ഇ​​​സ്രേ​​​ലി മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ സൂ​​​ചി​​​പ്പി​​​ക്കു​​​ന്നു.

ഇ​​​നി​​​യു​​​ള്ള ബ​​​ന്ദി​​​ക​​​ളെ ച​​​ർ​​​ച്ച​​​യി​​​ലൂ​​​ടെ വേ​​​ണം ഇ​​​സ്ര​​​യേ​​​ലി​​​ലെ​​​ത്തി​​​ക്കേ​​​ണ്ട​​​തെ​​​ന്നു ബ​​​ന്ദി​​​ക​​​ളു​​​ടെ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ൾ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ഹ​​​മാ​​​സി​​​ന്‍റെ ക​​​സ്റ്റ​​​ഡി​​​യി​​​ൽ ഇ​​​നി 71 പേ​​​ർ​​കൂ​​​ടി ജീ​​​വ​​​നോ​​​ടെ​​​യു​​​ണ്ടെ​​​ന്നാ​​​ണ് അ​​​നു​​​മാ​​​നം.