ടെൽ അവീവ്: ഈജിപ്തിലെ സമാധാന ഉച്ചകോടിയിൽ പങ്കെടുക്കാൻ അവസാന നിമിഷം ലഭിച്ച ക്ഷണം ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നിരസിച്ചു.
യുഎസ് പ്രസിഡന്റ് ട്രംപിന്റെ ഇടപെടലിനെത്തുടർന്നാണ് ഈജിപ്ഷ്യൻ പ്രസിഡന്റ് അൽ സിസി, നെതന്യാഹുവിനെ ഉച്ചകോടിയിലേക്കു ക്ഷണിച്ചത്. എന്നാൽ തിങ്കളാഴ്ച വൈകുന്നേരം മുതൽ ചൊവ്വാഴ്ച രാത്രി വരെ സിംചാത് തോറ എന്ന യഹൂദ ആഘോഷം നടക്കുന്നതിനാൽ പങ്കെടുക്കാനില്ലെന്ന് നെതന്യാഹു അറിയിക്കുകയായിരുന്നു.
ഇസ്രയേലിലെ ബെൻ ഗുരിയൻ വിമാനത്താവളത്തിൽനിന്നു ട്രംപും നെതന്യാഹുവും കാറിൽ മടങ്ങവേയാണ് ക്ഷണത്തിനുള്ള നീക്കങ്ങളുണ്ടായത്. നെതന്യാഹു ഉച്ചകോടിയിൽ പങ്കെടുക്കണമെന്നു ട്രംപ് ആവശ്യപ്പെട്ടു. തുടർന്ന് ട്രംപ് ഈജിപ്ഷ്യൻ പ്രസിഡന്റ് അൽ സിസിയെ ഫോണിൽ ബന്ധപ്പെട്ടു. പിന്നാലെ അൽ സിസി, നെതന്യാഹുവിനെ ബന്ധപ്പെട്ട് ഉച്ചകോടിയിലേക്കു ക്ഷണിച്ചു. ഗാസ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ അൽ സിസി ദീർഘനാളായി നെതന്യാഹുവുമായി സംസാരം ഒഴിവാക്കിയിരുന്നു.
യഹൂദ ആഘോഷവേളകളിലും സാബത്ത് ദിനങ്ങളിലും ഇസ്രേലി നേതാക്കൾ രാജ്യത്തിനു പുറത്തുപോകാറില്ലെന്ന് മാധ്യമങ്ങൾ ചൂണ്ടിക്കാട്ടി.
ആഘോഷ വേളയിൽ ഈജിപ്തിൽ പോയാൽ സർക്കാരിനെ താങ്ങിനിർത്തുന്ന സഖ്യകക്ഷികൾ ഇടയുമെന്ന ഭീതി നെതന്യാഹുവിനുണ്ടെന്നും ഇസ്രേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ക്ഷണം ലഭിക്കാൻ അവസരമൊരുക്കിയ ട്രംപിന് നെതന്യാഹു നന്ദി അറിയിച്ചു.
Post navigation
അനുബന്ധ വാർത്തകൾ
ടെൽ അവീവ്: ഒക്ടോബർ ഏഴ് ഭീകരാക്രമണത്തിനിടെ തെക്കൻ ഇസ്രയേലിൽനിന്ന് ഹമാസ് ഭീകരർ തട്ടിക്കൊണ്ടുപോയ തായ്ലൻഡ് സ്വദേശി നട്ടപോംഗ് പിന്റയുടെ (35) മൃതദേഹം ഇസ്രേലി സേന കണ്ടെടുത്തു. തെക്കൻ ഗാസയിലെ റാഫയിൽ നടത്തിയ സ്പെഷൽ ഓപറേഷനിലാണ് […]
ടെൽ അവീവ്: ഗാസയിലെ ഹമാസ് ഭീകരരുടെ കസ്റ്റഡിയിൽ ജീവനോടെയുണ്ടായിരുന്ന 20 ഇസ്രേലി ബന്ദികളും ഇന്നലെ മോചിതരായി. ഹമാസിന്റെ കസ്റ്റഡിയിൽ രണ്ടു വർഷത്തെ നരകയാതനയാണ് ഇവർ അനുഭവിക്കേണ്ടിവന്നത്. ഇസ്രേലികളെ പ്രകോപിപ്പിക്കാനായി എല്ലും തോലുമായ ബന്ദികളുടെ ചിത്രങ്ങൾ […]
ഗാസയിൽ ഏകദേശം മൂന്ന് കിലോമീറ്റർ നീളമുള്ള ബഹുനില ഭൂഗർഭ തുരങ്കപാത ഇസ്രായേൽ സേന കണ്ടെത്തി തകർത്തു. കഴിഞ്ഞ ആഴ്ചകളിൽ, 252-ാം ഡിവിഷനിലെ സൈനികർ ഭൂഗർഭ തുരങ്കപാതകൾ അന്വേഷിച്ചു കണ്ടെത്തുകയും നൂറുകണക്കിന് ഭീകരരെ ഇല്ലാതാക്കുകയും സെൻട്രൽ […]