ബെയ്റൂട്ട്: ഇസ്രേലി വ്യോമസേന തെക്കൻ ലബനനിൽ നടത്തിയ ആക്രമണത്തിൽ പത്തു പേർ കൊല്ലപ്പെട്ടു.
നബാത്തിയെ ഗ്രാമത്തിലായിരുന്നു ആക്രമണം. മരിച്ചവരിൽ ഒരു സ്ത്രീയും അവരുടെ രണ്ടു മക്കളും ഉൾപ്പെടുന്നതായി ലബനീസ് ആരോഗ്യമന്ത്രാലയം അറിയിച്ചു. അഞ്ചു പേർക്കു പരിക്കേറ്റിട്ടുണ്ട്.
അതേസമയം, ഹിസ്ബുള്ള ഭീകരസംഘടനയുടെ ആയുധസംഭരണ കേന്ദ്രത്തിലായിരുന്നു ആക്രമണമെന്ന് ഇസ്രേലി സേന അവകാശപ്പെട്ടു.