വാഷിംഗ്ടൺ: ഹമാസ് ആയുധം ഉപേക്ഷിക്കുമെന്നും ഇല്ലെങ്കിൽ അവരെ ഞങ്ങൾ നിരായുധരാക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അത് ചിലപ്പോൾ ആക്രമാസക്തവുമായി ചെയ്യേണ്ടി വന്നേക്കുമെന്നും ട്രംപ് മുന്നറിയിപ്പു നൽകി.
ഹമാസുമായി തന്റെ ഉന്നത ഉദ്യോഗസ്ഥർ സംസാരിച്ചു. അവർ ആയുധം ഉപേക്ഷിക്കുമെന്നുറപ്പു നൽകി. അതിൽ നിന്ന് അവർ പിൻമാറിയാൽ മറ്റ് നടപടികൾ സ്വീകരിക്കും. ആയുധം ഉപേക്ഷിക്കണമെന്ന കരാറിൽനിന്നു ഹമാസ് പിന്നോട്ടുപോയതായി പ്രചരിച്ച സാഹചര്യത്തിലാണ് ട്രംപിന്റെ പ്രഖ്യാപനം.
അതേസമയം കൊല്ലപ്പെട്ട ബന്ദികളുടെ മൃതദേഹ കൈമാറ്റം വൈകുകയാണ്. മൃതദേഹങ്ങൾ സമയബന്ധിതമായി വിട്ടുനൽകിയില്ലെങ്കിൽ ഗാസയിലേക്കുള്ള സഹായ ട്രക്കുകൾ വൈകിക്കുമെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പു നൽകി.