ടെൽ അവീവ്: ഗാസയിലെ ഹമാസ് ഭീകരരുടെ കസ്റ്റഡിയിൽ ജീവനോടെയുണ്ടായിരുന്ന 20 ഇസ്രേലി ബന്ദികളും ഇന്നലെ മോചിതരായി.
ഹമാസിന്റെ കസ്റ്റഡിയിൽ രണ്ടു വർഷത്തെ നരകയാതനയാണ് ഇവർ അനുഭവിക്കേണ്ടിവന്നത്. ഇസ്രേലികളെ പ്രകോപിപ്പിക്കാനായി എല്ലും തോലുമായ ബന്ദികളുടെ ചിത്രങ്ങൾ ഹമാസ് ഇടയ്ക്കിടെ പുറത്തുവിട്ടിരുന്നു.
മരണപ്പെട്ട ബന്ദികളിൽ നാലു പേരുടെ മൃതദേഹങ്ങളും ഹമാസ് ഇന്നലെ കൈമാറിയെന്നാണു സൂചന. മൊത്തം 48 ബന്ദികളാണു ഗാസയിൽ അവശേഷിച്ചിരുന്നത്.
2023 ഒക്ടോബർ ഏഴിലെ ഭീകരാക്രമണത്തിനിടെ ഹമാസ് 251 ഇസ്രേലികളെ ജീവനോടെയും കൊലപ്പെടുത്തിയും ഗാസയിലേക്കു കടത്തിക്കൊണ്ടുപോയിരുന്നു. നേരത്തേയുണ്ടായ രണ്ടു വെടിനിർത്തലുകളിൽ അവശേഷിക്കുന്നവർ മോചിതരായിരുന്നു.
അനുബന്ധ വാർത്തകൾ
ദോഹ: ഇസ്മയിൽ ഹനിയയുടെ മൃതദേഹം സംസ്കരിച്ചു. ഖത്തറിലെ ദോഹയ്ക്കു സമീപം ലുസെയ്ൽ നഗരത്തിലായിരുന്നു സംസ്കാരം. ഖത്തറിലെ ഏറ്റവും വലിയ ആരാധനാലയമായ ഇമാം മുഹമ്മദ് ബിൻ അബ്ദുൾ വഹാബ് മോസ്കിൽ പ്രാർഥനകൾ നടന്നു. വ്യാഴാഴ്ച ഉച്ചയ്ക്കാണ് […]
ടെൽ അവീവ്: ഹമാസ് ഭീകരർ ഗാസയിലേക്കു തട്ടിക്കൊണ്ടുപോയ ഇസ്രേലി-അമേരിക്കൻ ദന്പതികളുടെ മൃതദേഹങ്ങൾ വീണ്ടെടുത്തു. ജൂഡി വെയിൻസ്റ്റെയിൻ ഹഗ്ഗായി (70), ഭർത്താവ് ഗാഡി ഹഗ്ഗായി എന്നിവരുടെ മൃതദേഹങ്ങൾ ഇസ്രേലി സേന കഴിഞ്ഞ ദിവസം രാത്രി തെക്കൻ ഗാസയിലെ […]
ടെൽ അവീവ്: ഗാസയിലെ ഹമാസ് ഭീകരരുടെ തലവൻ മുഹമ്മദ് സിൻവറിനെ വധിച്ചതായി ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സ്ഥിരീകരിച്ചു. യുദ്ധത്തിൽ വധിച്ച ഹമാസ് നേതാക്കളുടെ പട്ടിക പാർലമെന്റിൽ വായിക്കവേയാണ് ഇസ്രേലി സേന മുഹമ്മദ് സിൻവറിനെ […]