ടെല്‍അവീവ്: ഗാസ നഗരത്തിലെ സ്കൂളിനു നേരെ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 15 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കുണ്ട്.
ഷെയ്ഖ് റദ്വാന് ഭാഗത്ത് അഭയാര്‍ഥികളെ താമസിപ്പിച്ചിരുന്ന സ്കൂളിന് നേരെയാണ് ആക്രമണമുണ്ടായത്. ആദ്യ ആക്രമണത്തിന് ശേഷം ആളുകളെ ഒഴിപ്പിക്കുന്നതിനിടെ തുടര്‍ച്ചയായി സ്ഫോടനം നടത്തിയെന്നാണ് വിവരം.
അതേസമയം ഹമാസിന്റെ കമാന്‍ഡ് സെന്ററായി പ്രവര്‍ത്തിച്ചിരുന്ന സ്കൂളാണ് ആക്രമിച്ചതെന്നാണ് ഇസ്രയേലിന്റെ വാദം.
ശനിയാഴ്ച റഫയിലെ ഒരു വീടിനു നേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടിരുന്നു. വെസ്റ്റ് ബാങ്കിൽ നടന്ന രണ്ട് ആക്രമണങ്ങളിലായി ഹമാസിന്റെ ഒരു കമാൻഡർ ഉൾപ്പെടെ ഒന്‍പത് പേരും കൊല്ലപ്പെട്ടിരുന്നു.