മ​ര്യ​നാ​ട്ട് തി​ര​യി​ൽ​പ്പെ​ട്ട് വ​ള്ളം മ​റി​ഞ്ഞു; മ​ത്സ്യ​ത്തൊ​ഴി​ലാ​ളി മ​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: മ​ര്യ​നാ​ട് തി​ര​യി​ൽ​പ്പെ​ട്ട് വ​ള്ളം മ​റി​ഞ്ഞ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി മ​രി​ച്ചു. വെ​ട്ടു​ത്തു​റ സ്വ​ദേ​ശി അ​ത്ത​നാ​സ് (47) ആ​ണ് മ​രി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. 12 പേ​രാ​ണ് വ​ള്ള​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

അ​ത്ത​നാ​സി​നൊ​പ്പം അ​രു​ൾ​ദാ​സ്, ബാ​ബു എ​ന്നി​വ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഇ​ന്ന് പുലർച്ചെ ആ​റ​രോ​ടെ​യാ​ണ് ഇ​വ​ർ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പു​റ​പ്പെ​ട്ട​ത്.

അ​തീ​വ​ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യി​രു​ന്ന അ​ത്ത​നാ​സി​നെ ക​ഴ​ക്കൂ​ട്ട​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. വ​ള്ള​ത്തി​ലു​ണ്ടാ​യി​രു​ന്ന മ​റ്റ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ നീ​ന്തി ര​ക്ഷ​പ്പെ​ടുകയായിരുന്നു.