കൊച്ചി: പാലക്കാട്ടെ ആർ.എസ്.എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ 64-ാം പ്രതിയായ പോപ്പുലർ ഫ്രണ്ട് മുൻനേതാവ് എം.എസ്. റഫീക്കിനെതിരെ എൻ.ഐ.എ കലൂരിലെ പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ശ്രീനിവാസനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയിൽ റഫീക്ക് പ്രധാനപങ്ക് വഹിച്ചെന്ന് കുറ്റപത്രത്തിൽ പറയുന്നു. കൊലപ്പെടുത്തിയ സംഘത്തിലുണ്ടായിരുന്നവരെ ഒളിവിൽ പോകാനും തെളിവ് നശിപ്പിക്കാനും സഹായിച്ചു. നിരോധിച്ചിട്ടും പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തനം തുടർന്നു. പോപ്പുലർ ഫ്രണ്ടിന്റെ ആലുവ പെരിയാർവാലി ക്യാമ്പസിൽ തീവ്രവാദപ്രവർത്തനം നടത്താനും ആയുധങ്ങൾ ഉപയോഗിക്കാനും പരിശീലനം നേടിയിട്ടുണ്ട്. ഒളിവിലിരിക്കെയാണ് അറസ്റ്റിലായത്. 71 പ്രതികളുള്ള കേസിൽ എട്ടുപേർ ഇപ്പോഴും ഒളിവിലാണ്.
അനുബന്ധ വാർത്തകൾ
എം.സ്വരാജ് നാമനിർദേശപത്രിക നൽകി
- സ്വന്തം ലേഖകൻ
- June 2, 2025
- 0
മലപ്പുറം: നിലന്പൂർ ഉപതെരഞ്ഞെടുപ്പിലെ എൽഡിഎഫ് സ്ഥാനാർഥി എം.സ്വരാജ് നാമനിർദേശപത്രിക നൽകി. ഉപവരണാധികാരി നിലമ്പൂർ തഹസിൽദാർ എം.പിസിന്ധുവിന് മുന്പിൽ രാവിലെ 11നാണ് പത്രിക സമർപ്പിച്ചത്. എ.വിജയരാഘവൻ, ഇ.എൻ മോഹൻദാസ്, മന്ത്രി വി അബ്ദുറഹ്മാൻ തുടങ്ങിയ നേതാക്കൾ […]
പ്രധാനമന്ത്രി ശനിയാഴ്ച വയനാട്ടിൽ
- സ്വന്തം ലേഖകൻ
- August 8, 2024
- 0
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തബാധിത പ്രദേശം സന്ദർശിക്കും. സംസ്ഥാനസർക്കാർ പ്രതിനിധികളും ദുരിതബാധിതരും അടക്കമുള്ളവരുമായി സംസാരിച്ചശേഷം പ്രത്യേക ദുരിതാശ്വാസ പാക്കേജ് പ്രധാനമന്ത്രി പ്രഖ്യാപിച്ചേക്കുമെന്ന പ്രതീക്ഷയിലാണു കേരളം. സമാനതകളില്ലാത്ത വയനാട് ഉരുൾപൊട്ടൽ […]
കോയിപ്രം കസ്റ്റഡി മർദന കേസ്: സംസ്ഥാന ക്രൈം ബ്രാഞ്ച് അന്വേഷിക്കും
- സ്വന്തം ലേഖകൻ
- June 9, 2025
- 0
പത്തനംതിട്ട: കോയിപ്രം കസ്റ്റഡി മർദന കേസിന്റെ അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് വിട്ടു. ആദ്യം ജില്ലാ ക്രൈംബ്രാഞ്ചിനാണ് അന്വേഷണ ചുമതല നൽകിയത്. എന്നാൽ ഉന്നത ഉദ്യോഗസ്ഥർ അടക്കം ആരോപണ നിഴലിൽ നിൽക്കുന്ന കേസിന്റെ ഗൗരവം പരിഗണിച്ച് […]