കൊച്ചി: പാലക്കാട്ടെ ആർ.എസ്.എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ 64-ാം പ്രതിയായ പോപ്പുലർ ഫ്രണ്ട് മുൻനേതാവ് എം.എസ്. റഫീക്കിനെതിരെ എൻ.ഐ.എ കലൂരിലെ പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ശ്രീനിവാസനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയിൽ റഫീക്ക് പ്രധാനപങ്ക് വഹിച്ചെന്ന് കുറ്റപത്രത്തിൽ പറയുന്നു. കൊലപ്പെടുത്തിയ സംഘത്തിലുണ്ടായിരുന്നവരെ ഒളിവിൽ പോകാനും തെളിവ് നശിപ്പിക്കാനും സഹായിച്ചു. നിരോധിച്ചിട്ടും പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തനം തുടർന്നു. പോപ്പുലർ ഫ്രണ്ടിന്റെ ആലുവ പെരിയാർവാലി ക്യാമ്പസിൽ തീവ്രവാദപ്രവർത്തനം നടത്താനും ആയുധങ്ങൾ ഉപയോഗിക്കാനും പരിശീലനം നേടിയിട്ടുണ്ട്. ഒളിവിലിരിക്കെയാണ് അറസ്റ്റിലായത്. 71 പ്രതികളുള്ള കേസിൽ എട്ടുപേർ ഇപ്പോഴും ഒളിവിലാണ്.
അനുബന്ധ വാർത്തകൾ
മുങ്ങാതെ കപ്പൽ, രക്ഷാദൗത്യം തുടരുന്നു; സാൽവേജ് ടീം സ്ഥലത്ത്
- സ്വന്തം ലേഖകൻ
- June 10, 2025
- 0
കോഴിക്കോട്: കേരളതീരത്തിനടുത്ത് തീപിടിച്ച എംവി വാൻഹായ് 503 ചരക്കുകപ്പലിലെ രക്ഷാദൗത്യത്തിന് കപ്പൽ കമ്പനിയുടെ സാൽവേജ് ടീമുകൾ സ്ഥലത്തെത്തി. ഇവര്‍ കോസ്റ്റ് ഗാർഡും നേവിയുമായി ചേർന്ന് ദൗത്യത്തിന്റെ ഭാഗമായി. ടഗുകൾ ഉപയോഗിച്ച് ഉള്‍ക്കടലിലേക്ക് കപ്പല്‍ എത്തിക്കാനാണ് […]
പുതിയ മുന്നണി പ്രഖ്യാപിച്ച് അൻവർ
- സ്വന്തം ലേഖകൻ
- June 2, 2025
- 0
മലപ്പുറം: നാമനിർദേശപത്രിക നൽകാനുള്ള സമയപരിധി അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കേ പുതിയ മുന്നണി പ്രഖ്യാപിച്ച് തൃണമൂൽ കോണ്‍ഗ്രസ് സംസ്ഥാന കണ്‍വീനർ പി.വി. അൻവർ. ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയെന്നാണ് പേര്. മുന്നണിയുടെ ബാനറിൽ ഉപതെരഞ്ഞെടുപ്പിൽ […]
എന്‍എസ്എസ് പരിപാടിയില്‍ കാവിക്കൊടി പിടിച്ച ഭാരതാംബയുടെ ചിത്രം; ആർഎസ്എസ് നേതാവിനെ ഇറക്കിവിട്ടു
- സ്വന്തം ലേഖകൻ
- June 22, 2025
- 0
തൃശൂര്‍: മന്നത്ത് പത്മനാഭന്റെ ചിത്രത്തിനൊപ്പം കാവിക്കൊടി പിടിച്ച ഭാരതാംബയുടെ ചിത്രം വച്ച ആർഎസ്എസ് നേതാവിനെ യോഗത്തിൽ നിന്ന് ഇറക്കിവിട്ടു. മാള കുഴൂരില് 2143-ാം നമ്പര്‍ തിരുമുക്കുളം കരയോഗ ഓഫീസിൽ നടത്തിയ യോഗാ ദിനാചരണത്തിൽ നിന്നാണ് […]