ചേലക്കര (തൃശൂർ): ഭിന്നശേഷിസംവരണ നിയമനത്തിൽ സർക്കാർ നിലപാട് സ്വാഗതംചെയ്യുന്നെന്നു ചങ്ങനാശേരി ആർച്ച്ബിഷപ് മാർ തോമസ് തറയിൽ. എൻഎസ്എസ് മാനേജ്മെന്റിനു നൽകിയ ഇളവുകൾ മറ്റു മാനേജ്മെന്റുകൾക്കും നൽകാനുള്ള സർക്കാർ തീരുമാനത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ക്രിസ്ത്യൻ മാനേജ്മെന്റുകളുടെ താത്പര്യത്തിനു വഴങ്ങുന്നെന്ന നിലയിലാണു വാർത്തകൾ വന്നത്. എൻഎസ്എസ് ഒഴിച്ചുള്ള എല്ലാ മാനേജ്മെന്റുകളിലെയും നിയമനങ്ങൾ തടസപ്പെട്ടു. അവർക്കെല്ലാം പുതിയ തീരുമാനം പ്രയോജനപ്പെടുന്നതാണ്. മുടങ്ങിക്കിടക്കുന്ന നിയമനങ്ങൾ സ്ഥിരപ്പെടുത്തണമെന്നതു ക്രൈസ്തവ മാനേജ്മെന്റുകളുടെ മാത്രം ആവശ്യമല്ലെന്നും മാർ തറയിൽ ചൂണ്ടിക്കാട്ടി. ചേലക്കര സെന്റ് മേരീസ് ഫൊറോന പള്ളി ഹാളിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ആർച്ച്ബിഷപ്.
പ്രശ്നം പൊതുവിദ്യാഭ്യാസത്തെ തളർത്തുന്നതാണെന്നു മനസിലാക്കിയാണു സർക്കാർ പരിഹാരം കൊണ്ടുവന്നത്. മുഖ്യമന്ത്രിയോടും ജനപ്രതിനിധികളോടും നന്ദി അറിയിക്കുന്നു. അധ്യാപകനിയമനത്തിൽ മുഖ്യമന്ത്രിയുടെ ഇടപെടൽ വേണമെന്നു സീറോമലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു.
ഇത് ഒരു മതത്തിന്റെയല്ല, പൊതുസമൂഹത്തിന്റെ പ്രശ്നമാണ്. ആ സമയത്താണ് സുപ്രീംകോടതിവിധി ലഭിച്ചത്. ഭിന്നശേഷിക്കാർക്കുവേണ്ടിയുള്ള ഒഴിവുകൾ മാറ്റിവച്ചാൽ ബാക്കിയുള്ള നിയമനങ്ങൾ അംഗീകരിക്കാം. എന്നാൽ, അത് എൻഎസ്എസിനു മാത്രമുള്ള വിധിയാണെന്ന അഭിപ്രായം വേദനയുണ്ടാക്കിയെന്നും ആർച്ച്ബിഷപ് മാർ തറയിൽ പറഞ്ഞു.
അനുബന്ധ വാർത്തകൾ
നിലമ്പൂർ: പി.വി. അൻവറുമായി ഇനി ചർച്ച വേണ്ടെന്ന് യുഡിഎഫിൽ തീരുമാനം. നേതാക്കളാരും പി.വി. അൻവറുമായി ഇനി ചർച്ച നടത്തില്ലെന്നും അൻവർ തിരുത്തി വന്നാൽ മാത്രം ചർച്ച മതിയെന്നുമാണ് തീരുമാനം. അൻവറിന്റെ ആരോപണങ്ങളെ അവഗണിച്ച് മുന്നോട്ട് […]
മലപ്പുറം: നിലമ്പൂരിൽ പിവി അൻവറിന്റെ കൂറ്റൻ ബോർഡുകൾ സ്ഥാപിച്ച് അനുയായികൾ. നിലമ്പൂരിന്റെ സുൽത്താൻ പിവി അൻവർ തുടരും എന്ന് എഴുതിയ ബോർഡുകളാണ് സ്ഥാപിച്ചത്. മലയോര ജനതയുടെ പ്രതീക്ഷ, ജനങ്ങൾ കൂടെയുണ്ട് എന്നും ബോർഡിലുണ്ട്. വഴിക്കടവ്, […]
നെടുമ്പാശേരി: രാജ്യാന്തര വിമാനത്താവളത്തിലെ അഗ്നിശമന സേന നവീകരണത്തിന്റെ ഭാഗമായി ആർട്ടിക്കുലേറ്റഡ് ബൂം ലിഫ്റ്റ്, മൾട്ടി പർപസ് ഫയർ ഫൈറ്റിംഗ് റോബോട്ട് എന്നീ രണ്ട് അത്യാധുനിക ഉപകരണങ്ങൾ അനാവരണം ചെയ്തു. സിയാൽ സെൻട്രൽ ബ്ലോക്കിൽ നടന്ന […]