കോട്ടയം : നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥിയെ തീരുമാനിച്ചത് ബി.ഡി.ജെ.എസിനോട് ആലോചിച്ച ശേഷമാണെന്ന് സംസ്ഥാന അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. ബി.ഡി.ജെ.എസ് സംസ്ഥാന കൗൺസിലിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലമ്പൂരിൽ മത്സരിക്കേണ്ട എന്നായിരുന്നു പാർട്ടി തീരുമാനം. മലയോര കർഷക പ്രതിനിധി എന്ന നിലയിലാണ് എൻ.ഡി.എ സ്ഥാനാർത്ഥിയെ കണ്ടെത്തിയത്. ക്രിസ്ത്യൻ വോട്ടുകൾ അടക്കം എല്ലാ സമുദായ വോട്ടുകളും എൻ.ഡി.എയ്ക്ക് കിട്ടുമെന്നും അദ്ദേഹം പറഞ്ഞു.
അനുബന്ധ വാർത്തകൾ
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; യുഡിഎഫ് കൺവെൻഷനിൽ നിന്ന് പാണക്കാട് കുടുംബം വിട്ടുനിന്നു
- സ്വന്തം ലേഖകൻ
- June 2, 2025
- 0
മലപ്പുറം: ആര്യാടൻ ഷൗക്കത്തിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പാണക്കാട് കുടുംബത്തിൽ നിന്ന് ആരും പങ്കെടുത്തില്ല. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങളും പാണക്കാട് മുനവറലി ശിഹാബ് തങ്ങളും ലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് […]
പി.വി. അൻവറിന്റെ സ്ഥാനാർഥിത്വം യുഡിഎഫിനെ ബാധിക്കില്ലെന്ന് അടൂർ പ്രകാശ്
- സ്വന്തം ലേഖകൻ
- June 1, 2025
- 0
കോഴിക്കോട്: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പി.വി. അന്‍വറിന്റെ സ്ഥാനാര്‍ഥിത്വം യുഡിഎഫിനെ ബാധിക്കില്ലെന്ന് യുഡിഎഫ് കൺവീനർ അടൂര്‍ പ്രകാശ്. അന്‍വറിന്റെ സ്ഥാനാര്‍ഥിത്വം എല്‍ഡിഎഫിനെയായിരിക്കും ബാധിക്കുകയെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് വലിയ ഭൂരിപകക്ഷത്തിൽ വിജയിക്കും. […]
നിലമ്പൂരിൽ മത്സരിക്കുന്ന കാര്യം ആലോചനയിലെന്ന് പി.വി. അൻവർ
- സ്വന്തം ലേഖകൻ
- May 31, 2025
- 0
നിലമ്പൂർ: ഉപതെരഞ്ഞെടുപ്പിൽ നിലന്പൂരിൽ മത്സരിക്കുന്ന കാര്യം ആലോചനയിലെന്ന് പി.വി. അൻവർ. തന്നെ പിന്തുണയ്ക്കുന്നവരിൽ നിന്നും മത്സരിക്കാൻ കടുത്ത സമ്മർദമുണ്ട്. മത്സരിക്കാൻ പണവുമായി സാധാരണക്കാർ തന്നെ വന്ന് കാണുകയാണ്. പാർട്ടി ചർച്ച ചെയ്ത് അന്തിമ തീരുമാനം […]