കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്കൂൾ വിഷയത്തിൽ സാമൂഹിക മാധ്യമത്തിൽ വന്ന വിദ്യാഭ്യാസ മന്ത്രിയുടേതായ പ്രസ്താവന അപക്വവും അജ്ഞത നിറഞ്ഞതുമാണെന്നു, കെസിബിസി ജാഗ്രത കമ്മീഷൻ സെക്രട്ടറി റവ. ഡോ. മൈക്കിൾ പുളിക്കൽ പറഞ്ഞു.
സമൂഹത്തെ ഒന്നിപ്പിച്ചു നിർത്തേണ്ട ജനപ്രതിനിധി വിഭാഗീയതയുടെ വക്താവാകരുത്. ക്രൈസ്തവ സ്ഥാപനങ്ങൾക്കു നേരേ ചില കോണുകളിൽനിന്ന് നിരന്തരം ഉണ്ടാകുന്ന പ്രശ്നങ്ങളെ അന്വേഷിക്കുന്നതിന് പകരം, വേട്ടക്കാരെ സഹായിക്കുന്ന ഇത്തരം രാഷ്ട്രീയ നിലപാട് ഒരു ജനാധിപത്യരാജ്യത്തിൽ അഭികാമ്യമല്ല.
മന്ത്രിയുടെതായിവന്ന കുറിപ്പിലുള്ളത് തെറ്റായ വ്യാഖ്യാനങ്ങളാണ്. കോടതിയുടെ പരിഗണനയിൽ ഉള്ള വിഷയത്തിലെ മന്ത്രിയുടെ പ്രതികരണം നിയമവിരുദ്ധമാണെന്നും ഫാ. പുളിക്കൽ അഭിപ്രായപ്പെട്ടു.
അനുബന്ധ വാർത്തകൾ
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വധഭീഷണി മുഴക്കിയ കേസില്‍ പ്രതി വിചാരണ നേരിടണമെന്ന് ഹൈക്കോടതി. മുഖ്യമന്ത്രിയെ കൊല്ലുമെന്ന ഭീഷണി സന്ദേശം ഗുരുതരമെന്നും കോടതി നിരീക്ഷിച്ചു. പയ്യന്നൂര്‍ സ്വദേശി അഭിജിത്താണ് മുഖ്യമന്ത്രിക്ക് ഭീഷണി സന്ദേശം അയച്ചത്. […]
മലപ്പുറം: നിലമ്പുര്‍ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ സ്ഥാനാർഥി പ്രഖ്യാപനത്തിനു പിന്നാലെ പി.വി. അൻവർ ഉയർത്തിയ വിമർശനങ്ങൾക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ചൊവ്വാഴ്ച പറഞ്ഞ കാര്യങ്ങള്‍ കോണ്‍ഗ്രസിന്റെ നിലപാടാണ്, അഹങ്കാരത്തോടെ പറഞ്ഞതല്ലെന്നും ലളിതമായ ഭാഷയിലാണ് […]
തിരുവനന്തപുരം: നിലന്പൂരിലെ ഇടതുമുന്നണി സ്ഥാനാർഥിയെ തീരുമാനിക്കുന്നതിനായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്നു ചേരും. യോഗത്തിനു ശേഷം സ്ഥാനാർഥിപ്രഖ്യാപനവും ഉണ്ടാകും. സ്വതന്ത്രനെ മത്സരിപ്പിക്കാൻ ഏകദേശ ധാരണയെന്നാണു വിവരം. അങ്ങനെയെങ്കിൽ നിലന്പൂരിലെ ജില്ലാ ആശുപത്രി സൂപ്രണ്ട് […]