തിരുവനന്തപുരം: അഡ്വ. ഒ.ജെ. ജനീഷിനെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായി നിയമിച്ചു. ബാബു ചുള്ളിയിലാണ് വർക്കിംഗ് പ്രസിഡന്റ്. ഇതോടൊപ്പം അബിൻ വർക്കിയെയും കെ.എം. അഭിജിത്തിനെയും ദേശീയ സെക്രട്ടറിമാരായും നിയമിച്ചിട്ടുണ്ട്.
രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ചതിനെ തുടർന്നുണ്ടായ ഒഴിവിലേക്കാണ് നിലവിൽ യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റായ ഒ.ജെ. ജനീഷിനെ നിയമിച്ചത്. നേരത്തേ കെഎസ്യു, യൂത്ത് കോണ്‍ഗ്രസ് തൃശൂർ ജില്ല പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.
അബിൻ വർക്കി, കെ.എം. അഭിജിത്ത്, ഒ.ജെ. ജനീഷ്, ബാബു ചുള്ളിയിൽ എന്നീ നാലു നേതാക്കളും പ്രസിഡന്റ് സ്ഥാനത്തേക്കു പരിഗണിക്കപ്പെട്ടിരുന്നവരാണ്. ഇവർക്കായി പ്രമുഖ നേതാക്കൾ തന്നെ രംഗത്തു വരികയും ചെയ്തിരുന്നു. ഇക്കാര്യത്തിൽ സമവായത്തിലെത്താൻ സാധിക്കാതെ വന്നതോടെ പുതിയ പ്രസിഡന്റിന്റെ നിയമനം നീണ്ടു പോകുകയായിരുന്നു. ഒടുവിൽ, സമവായം എന്ന നിലയിലാണ് നാലു പേർക്കും പദവികൾ നൽകിയത്.
Post navigation
അനുബന്ധ വാർത്തകൾ
കൊച്ചി: അസംഘടിത തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണെന്ന് മന്ത്രി പി. രാജീവ്. എറണാകുളം ടൗണ്‍ ഹാളില്‍ കേരള ലേബര്‍ മൂവ്മെന്റ് സുവര്‍ണജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പെന്ഷന് […]
മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ലാപ്പിൽ ഇസ്രയേൽ- പാലസ്തീൻ സംഘർഷവും ചൂടേറിയ ചർച്ചയായി. കോൺഗ്രസ് തുറന്ന വഴിയിലൂടെയാണ് ബി.ജെ.പി സർക്കാർ ഇസ്രയേലുമായുള്ള ചങ്ങാത്തം ശക്തമാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം നിലമ്പൂരിൽ […]
മലപ്പുറം: പന്ത്രണ്ടുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ അറുപതുകാരന് 145 വർഷം തടവ്. മലപ്പുറം കാവന്നൂർ സ്വദേശി കൃഷ്ണനാണ് കേസിലെ പ്രതി. മഞ്ചേരി സ്പെഷ്യൽ പോക്സോ കോടതിയാണ് ശിക്ഷവിധിച്ചത്. 2022 -23 കാലയളവിൽ ഇയാൾ നിരന്തരം കുട്ടിയെ […]