ജെ.​ബി. കോ​ശി ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട്: സ​ര്‍​ക്കാ​ർ ഒ​ളി​ച്ചു​ക​ളി അ​വ​സാ​നി​പ്പി​ക്ക​ണം:​ അ​​​​ഡ്വ​. വി.​സി.​ സെ​ബാ​സ്റ്റ്യ​ന്‍

കൊ​​​​ച്ചി: കേ​​​​ര​​​​ള​​​​ത്തി​​​​ലെ ക്രൈ​​​​സ്ത​​​​വ സ​​​​മൂ​​​​ഹ​​​​ത്തി​​​​ന്റെ വി​​​​വി​​​​ധ പ്ര​​​​ശ്‌​​​​ന​​​​ങ്ങ​​​​ള്‍ പ​​​​ഠി​​​​ക്കാ​​​​ന്‍ സം​​​​സ്ഥാ​​​​ന ​​​സ​​​​ര്‍​ക്കാ​​​​ര്‍ നി​​​​യ​​​​മി​​​​ച്ച ജ​​​​സ്റ്റീ​​​​സ് ജെ.​​​​ബി. കോ​​​​ശി ക​​​​മ്മീ​​​​ഷ​​​​ന്‍ പ​​​​ഠ​​​​ന ​​​റി​​​​പ്പോ​​​​ര്‍​ട്ട് അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​മാ​​​​യി വെ​​​​ളി​​​​ച്ച​​​​ത്തു​ കൊ​​​​ണ്ടു​​​​ വ​​​​ര​​​​ണ​​​​മെ​​​​ന്ന് സി​​​ബി​​​സി​​​ഐ ലെ​​​​യ്റ്റി കൗ​​​​ണ്‍​സി​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി ഷെ​​​​വ​. അ​​​​ഡ്വ. വി.​​​​സി. സെ​​​​ബാ​​​​സ്റ്റ്യ​​​​ന്‍ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. റി​​​പ്പോ​​​ർ​​​ട്ട് സ​​​​മ​​​​ര്‍​പ്പി​​​​ച്ചി​​​​ട്ട് 15 മാ​​​​സം പി​​​​ന്നി​​​​ട്ടി​​​​ട്ടും അ​​​​തി​​​​ന്റെ പൂ​​​​ര്‍​ണ​​​​രൂ​​​​പം പു​​​​റ​​​​ത്തി​​​​റ​​​​ക്കാ​​​​തെ ഭ​​​​ര​​​​ണ​​​​സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ള്‍ ഒ​​​​ളി​​​​ച്ചോ​​​​ടു​​​​ന്ന​​​​തു നി​​​​ര്‍​ഭാ​​​​ഗ്യ​​​​ക​​​​ര​​​​മാ​​​​ണ്.

കേ​​​​ര​​​​ള​​​​ത്തി​​​​ലെ ക്രൈ​​​​സ്ത​​​​വ​​​ സ​​​​മൂ​​​​ഹം ഒ​​​​റ്റ​​​​ക്കെ​​​​ട്ടാ​​​​യി ഉ​​​​ണ​​​​ര്‍​ന്നു പ്ര​​​​വ​​​​ര്‍​ത്തി​​​​ച്ചി​​​​ല്ലെ​​​​ങ്കി​​​​ല്‍ നി​​​​ല​​​​നി​​​​ല്പു​​​​ത​​​​ന്നെ ചോ​​​​ദ്യം ചെ​​​​യ്യു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​മാ​​​​ണു​​​​ള്ള​​​​ത്. ക്രൈ​​​​സ്ത​​​​വ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കും വി​​​​ശ്വാ​​​​സി സ​​​​മൂ​​​​ഹ​​​​ത്തി​​​​ലേക്കു​​​​മു​​​​ള്ള ബാ​​​​ഹ്യ​​​​ശ​​​​ക്തി​​​​ക​​​​ളു​​​​ടെ ക​​​​യ​​​​ന്നു​​​​ ക​​​​യ​​​​റ്റ​​​​വും തീ​​​​വ്ര​​​​വാ​​​​ദ അ​​​​ജ​​​​ണ്ട​​​​ക​​​​ളും നി​​​​സാ​​​​ര​​​​വ​​​​ത്ക​​​​രി​​​​ക്ക​​​​രു​​​​ത്.

കേ​​​​ര​​​​ള മൈ​​​​ഗ്രേ​​​​ഷ​​​​ന്‍ സ​​​​ർ​​​​വേ റി​​​​പ്പോ​​​​ര്‍​ട്ട് 2023ല്‍ ​​​​പ്ര​​​​തി​​​​പാ​​​​ദി​​​​ക്കു​​​​ന്ന കേ​​​​ര​​​​ള​​​​ത്തി​​​​ലെ ക്രൈ​​​​സ്ത​​​​വ ജ​​​​ന​​​​സം​​​​ഖ്യ​​​​യി​​​​ലെ ഇ​​​​ടി​​​​വും വി​​​​ദേ​​​​ശ കു​​​​ടി​​​​യേ​​​​റ്റ​​​​വും വി​​​​വി​​​​ധ ക്രൈ​​​​സ്ത​​​​വ​​​ സ​​​​ഭാ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ൾ കൂ​​​​ടു​​​​ത​​​​ല്‍ പ​​​​ഠ​​​​ന​​​​വി​​​​ഷ​​​​യ​​​​മാ​​​​ക്കു​​​​ക​​​​യും മൈ​​​​ക്രോ മൈ​​​​നോ​​​​റി​​​​റ്റി​​​​ക്ക് നി​​​​ർ​​​​വ​​​​ച​​​​ന​​​​വു​​​​മു​​​​ണ്ടാ​​​​ക​​​​ണം.

ക്രൈ​​​​സ്ത​​​​വ സം​​​​ഭാ​​​​വ​​​​ന​​​​ക​​​​ളേ​​​​റെ​​​​യു​​​​ള്ള പൊ​​​​തു​​​​വി​​​​ദ്യാ​​​​ഭ്യാ​​​​സ മേ​​​​ഖ​​​​ല​​​​യെ ബാ​​​​ധി​​​​ക്കു​​​​ന്ന ഖാ​​​​ദ​​​​ര്‍ ക​​​​മ്മി​​​​റ്റി റി​​​പ്പോ​​​​ര്‍​ട്ടി​​​​ലെ വി​​​​ദ്യാ​​​​ഭ്യാ​​​​സ പ​​​​രി​​​​ഷ്‌​​​​കാ​​​​ര നി​​​​ര്‍​ദേ​​​​ശ​​​​ങ്ങ​​​​ളോ​​​​ടൊ​​​​പ്പം ഉ​​​​ള്‍​ക്കൊ​​​​ള്ളി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന ന്യൂ​​​​ന​​​​പ​​​​ക്ഷ അ​​​​വ​​​​കാ​​​​ശ ധ്വം​​​​സ​​​​ന​​​​ങ്ങ​​​​ളും ക്രൈ​​​​സ്ത​​​​വ ​​​സ​​​​ഭ​​​​ക​​​​ള്‍ വി​​​​ശ​​​​ദ​​​​മാ​​​​യ ച​​​​ര്‍​ച്ച​​​​യ്ക്കു വി​​​​ധേ​​​​യ​​​​മാ​​​​ക്ക​​​​ണം. -വി.​​​​സി.​ സെ​​​​ബാ​​​​സ്റ്റ്യ​​​​ന്‍ പ​​​​റ​​​​ഞ്ഞു.