മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ലാപ്പിൽ ഇസ്രയേൽ- പാലസ്‌തീൻ സംഘർഷവും ചൂടേറിയ ചർച്ചയായി. കോൺഗ്രസ് തുറന്ന വഴിയിലൂടെയാണ് ബി.ജെ.പി സർക്കാർ ഇസ്രയേലുമായുള്ള ചങ്ങാത്തം ശക്തമാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം നിലമ്പൂരിൽ പറഞ്ഞിരുന്നു. ഇസ്രയേലുമായി ഒരു ബന്ധവുമില്ലാത്ത രാജ്യമായിരുന്നു ഇന്ത്യ. എന്നാൽ അമേരിക്കൻ സമ്മർദ്ദത്തിന് വഴങ്ങി സാമ്രാജ്യത്വ വിരുദ്ധ നയം കോൺഗ്രസ് പൊളിച്ചെഴുതിയെന്നും മുഖ്യമന്ത്രി ആരോപിച്ചു. ന്യൂനപക്ഷങ്ങൾ നിർണ്ണായകമായ മണ്ഡലത്തിൽ എൽ.ഡി.എഫ് വിഷയം സജീവ ചർച്ചയാക്കിയതോടെ ഇതിന് മറുപടിയുമായി എ.ഐ.സി സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ഇന്നലെ രംഗത്തെത്തി. മുഖ്യമന്ത്രി നടത്തിയത് ചരിത്രത്തെ വളച്ചൊടിക്കലാണെന്ന് അദ്ദേഹം പറഞ്ഞു. പാലസ്തീൻ ജനതയുടെ മോചനത്തിനായും അവകാശങ്ങൾക്കായും മഹാത്മാഗാന്ധിയുള്ള കാലം മുതൽ കോൺഗ്രസിന് പ്രഖ്യാപിത നിലപാടുണ്ട്. അത് ഏതെങ്കിലും തിരഞ്ഞെടുപ്പ് വിജയത്തിനോ വോട്ട് ലഭിക്കാനോ ഉള്ളതല്ല. 2022 ഡിസംബറിൽ ഇസ്രയേൽ കോൺസുലേറ്റ് ജനറലുമായി ചർച്ച നടത്തിയത് പിണറായി വിജയനാണെന്നും വേണുഗോപാൽ പറഞ്ഞു.
അനുബന്ധ വാർത്തകൾ
മന്ത്രിസഭാ ഉപസമിതി റിപ്പോർട്ട് ലഭിച്ചശേഷം സമഗ്ര പുനരധിവാസ പാക്കേജ്
- സ്വന്തം ലേഖകൻ
- August 8, 2024
- 0
തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ടുള്ള നഷ്ടപരിഹാരം അടക്കമുള്ള സമഗ്ര പുനരധിവാസ പാക്കേജ് മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അടുത്ത മന്ത്രിസഭായോഗം പരിഗണിക്കും. ദുരിതാശ്വാസ ക്യാന്പുകളിൽ കഴിയുന്ന ദുരന്ത ബാധിതരുടെ അഭിപ്രായം കൂടി കേട്ടശേഷം […]
എതിർ സ്ഥാനാർഥി ആരായാലും നിലമ്പൂരിൽ യുഡിഎഫ് വിജയിക്കും: ഷാഫി പറമ്പിൽ
- സ്വന്തം ലേഖകൻ
- May 30, 2025
- 0
കോഴിക്കോട്: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിക്കുമെന്നുറപ്പാണെന്ന് വടകര എംപിയും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമായ ഷാഫി പറമ്പില്‍. എതിർ സ്ഥാനാർഥിയായി ആര് വന്നാലും പ്രശ്നമില്ലെന്നും ഷാഫി പറഞ്ഞു. “എതിര് സ്ഥാനാര്‍ഥി ഇല്ലെന്ന് പ്രതീക്ഷിച്ചല്ല മത്സരിക്കുന്നത്. രാഷ്ട്രീയ […]
ഏതു ദുരന്തത്തിലും ഗാഡ്ഗിൽ റിപ്പോർട്ട് പ്രചരിപ്പിക്കുന്നതായി മുഖ്യമന്ത്രി
- സ്വന്തം ലേഖകൻ
- August 1, 2024
- 0
തിരുവനന്തപുരം: ഏതു ദുരന്തമുണ്ടായാലും ചിലർ ഗാഡ്ഗിൽ റിപ്പോർട്ടിന്റെ പേരിൽ പ്രചാരണം നടത്തുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രളയമുണ്ടായപ്പോഴും ഗാഡ്ഗിൽ പറഞ്ഞിരുന്നതു പാലിച്ചെങ്കിൽ ദുരന്തം ഒഴിവാക്കാനാകുമെന്നായിരുന്നു പ്രചാരണമെന്നും ഇതു സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രി […]