കൊച്ചി: സീറോ മലബാര്‍ ലിറ്റര്‍ജിക്കല്‍ റിസേര്‍ച്ച് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള സെമിനാര്‍ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്നു.
മൂന്ന് ദിവസങ്ങളിലായി നടന്ന സെമിനാറില്‍ കേരളത്തിലെ സാമൂഹിക, ആത്മീയ, വിദ്യാഭ്യാസ മേഖലകളില്‍ ക്രിസ്ത്യന്‍ സമൂഹത്തിന്റെ ചരിത്രപരമായ പങ്കും സംഭാവനകളും അവലോകനം ചെയ്തു.
സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ സാമൂഹിക വികസന മാതൃക ക്രിസ്ത്യന്‍ പാരമ്പര്യത്തിന്റെ ആത്മീയ മൂല്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ക്രൈസ്തവ സമൂഹത്തിന്റെ ആത്മസമര്‍പ്പണവും സേവനമനോഭാവവുമാണ് സമൂഹപരിവര്‍ത്തനത്തിന്റെ അടിത്തറയായി നിലകൊണ്ടതെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസ, സാമൂഹിക സേവന രംഗങ്ങളിലുള്ള കത്തോലിക്കരുടെ ഇടപെടലുകളെ പ്രശംസിച്ച അദ്ദേഹം സഭ അതിന്റെ സാമൂഹിക സേവനപ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുകൊണ്ടുപോകാന്‍ കൂട്ടായ സഹകരണം ഉണ്ടാകണമെന്നും കൂട്ടിച്ചേർത്തു.
എല്‍ആര്‍സി ചെയര്മാന് ബിഷപ് മാര്‍ ടോണി നീലങ്കാവില്‍ മുഖ്യപ്രഭാഷണം നടത്തി. സീറോ മലബാര്‍ സഭാ ചാന്‍സലര്‍ റവ. ഡോ. ഏബ്രഹാം കാവില്‍പുരയിടത്തില്‍, എല്‍ആര്‍സി എക്സിക്യൂട്ടീവ് ഡയറക്ടര്‍ റവ. ഡോ. ജോബിന് കാഞ്ഞിരത്തിങ്കല്‍, തുടങ്ങിയവര്‍ സംസാരിച്ചു.
വിവിധ മേഖലകളില്‍ പ്രാവീണ്യം നേടിയ 12 വ്യക്തികള്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. സെമിനാറില്‍ ഗവേഷകര്‍, പുരോഹിതര്‍, സന്യാസിനികള്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സമാപനസമ്മേളനത്തില്‍ എല്‍ആര്‍സി ബോര്‍ഡ് മെംബര്‍ റവ. ഡോ. ജെയിംസ് പുലിയുറുമ്പില്‍ നന്ദി രേഖപ്പെടുത്തി.
അനുബന്ധ വാർത്തകൾ
കൊച്ചി: കേരളത്തിലെ ക്രൈസ്തവ സമൂഹത്തിന്റെ വിവിധ പ്രശ്നങ്ങള്‍ പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയമിച്ച ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷന് പഠന റിപ്പോര്‍ട്ട് അടിയന്തരമായി വെളിച്ചത്തു കൊണ്ടു വരണമെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ. […]
വയനാട്: ഉരുള്‍പൊട്ടല്‍ ബാധിത പ്രദേശത്തെ ജനകീയ തിരച്ചിലിന്റെ ലക്ഷ്യം രക്ഷാദൗത്യരീതി ജനങ്ങളെ ബോധ്യപ്പെടുത്തലെന്ന് ഐജി സേതുരാമന്. ദുരന്തബാധിതര്‍ തിരച്ചിലിന്റെ ഭാഗമല്ലെന്ന് അദ്ദേഹം പ്രതികരിച്ചു. ദുരന്തബാധിതര്‍ നേരിട്ട് തിരയുന്നതല്ല രീതി. അവര്‍ ചൂണ്ടിക്കാണിക്കുന്ന സ്ഥലങ്ങളില്‍ പരിശോധന […]
വൈപ്പിൻ: തീരക്കടലിൽ ഇന്ന് അർധരാത്രിക്ക് ശേഷം ട്രോളിംഗ് നിരോധനം പ്രാബല്യത്തിലാകുന്നതോടെ ഇനി 52 ദിനങ്ങളോളം ബോട്ടുകൾക്ക് കടലിൽ പ്രവേശനമില്ല. ഇത് മുന്നിൽ കണ്ട് മുനമ്പം, മുരുക്കും പാടം, കൊച്ചി മത്സ്യബന്ധന മേഖലയിലെ ദൂരിഭാഗം മത്സ്യ […]