തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ പേട്ട-കടകംപള്ളി വില്ലേജുകളിലെ 9.409 ഏക്കർ ഭൂമി എയർ ഇന്ത്യയുടെ സഹോദര സ്ഥാപനമായ എയർ ഇന്ത്യ എഞ്ചിനീയറിംഗ് സർവീസസ് ലിമിറ്റഡിന് (എഐഇഎസ്എൽ) പത്ത് വർഷത്തേക്ക് പാട്ടത്തിന് നൽകാൻ മന്ത്രിസഭാ തീരുമാനം. 3,51,84072 രൂപ വാർഷിക നിരക്കിൽ നിബന്ധനകളോടെയാണ് ഭൂമി നൽകുക.
മറ്റ് മന്ത്രിസഭാ തീരുമാനങ്ങൾ ഇവയാണ്:
ഗവ. പ്ലീഡർ തസ്തിക സൃഷ്ടിക്കും
ഹൈക്കോടതിയിൽ സീനിയർ ഗവൺമെന്റ് പ്ലീഡർമാരുടെയും ഗവൺമെന്റ് പ്ലീഡർമാരുടെയും മൂന്ന് വീതം അധിക തസ്തികകൾ സൃഷ്ടിക്കും.
വാഹനങ്ങൾ വാങ്ങുന്നതിന് അനുമതി
ഹൈക്കോടതി ജഡ്ജിമാരുടെ ഉപയോഗത്തിന് 32 വാഹനങ്ങൾ വാങ്ങുന്നതിന് അനുമതി നൽകി. എൽ ബി എസ് സെന്റർ ഫോർ സയൻസ് & ടെക്നോളജിയുടെ ഉപയോഗത്തിന് പുതിയ വാഹനം വാങ്ങുന്നതിന് അനുമതി നൽകി.
ടെണ്ടർ അംഗീകരിച്ചു
കൊല്ലം ജില്ലയിലെ ‘”Upgradation of Roads-Improvements to Ambalamkunnu- Poredom Road by laying DBM and BC in Kollam District (Ambalamkunnu-Roadvila- Poredom Road)-General Civil Work പ്രവൃത്തിക്കായി 9,21,12,386 രൂപയുടെ ടെണ്ടർ അംഗീകരിച്ചു.
ഉത്തരവ് ഭേദഗതി
എറണാകുളം ജില്ലയിൽ കുന്നത്തുനാട് താലൂക്കിൽ ചേലാമറ്റം വില്ലേജിൽ ടൗൺ ബ്ലോക്ക് 11 ൽ റീ സർവ്വെ 1 ൽ പ്പെട്ടതും ട്രാവൻകൂർ റയോൺസിന് മുൻപ് പാട്ടത്തിന് നൽകിയിരുന്നതുമായ 30 ഏക്കർ ഭൂമി 64.13 കോടി രൂപ ന്യായവില ഈടാക്കി കിൻഫ്രയ്ക്ക് വ്യാവസായിക പാർക്ക് സ്ഥാപിക്കുന്നതിനായി പതിച്ചു നൽകാൻ തീരുമാനിച്ചിരുന്ന 20/03/2025ലെ ഉത്തരവിലെ ഭൂമിവില പൊതു താൽപര്യാർത്ഥം 12.28 കോടി രൂപയായി പുതുക്കി നിശ്ചയിച്ച് ഉത്തരവ് ഭേദഗതി ചെയ്യും.