പറവൂര്‍: അങ്കണവാടി വിദ്യാര്‍ഥിനിയായ മൂന്നര വയസുകാരിയുടെ ചെവി തെരുവുനായ കടിച്ചു പറിച്ചു. ചിറ്റാറ്റുകര നീണ്ടൂര്‍ മേയ്ക്കാട്ട് വീട്ടില്‍ മിറാഷ്-വിനുമോള്‍ ദമ്പതികളുടെ മകള്‍ നിഹാരയ്ക്കാണ് കടിയേറ്റത്.
ഇന്നലെ വൈകുന്നേരം നാലിന് രാമന്‍കുളങ്ങര ക്ഷേത്രമൈതാനിയില്‍ മറ്റു കുട്ടികള്‍ കളിക്കുന്നത് പിതാവിനോടൊപ്പം കണ്ടിരിക്കുമ്പോഴാണ് നായയുടെ അക്രമണം ഉണ്ടായത്.
ഇരുവര്‍ക്കും പിന്നിലൂടെ എത്തിയ തെരുവുനായ കുട്ടിയെ ആക്രമിക്കുന്നതു കണ്ട പിതാവ്, നായയെ തുരത്തിയോടിക്കാന്‍ ശ്രമിച്ചെങ്കിലും നായ കുട്ടിയുടെ വലതു ചെവിയില്‍ കടിച്ചു വലിച്ചു. ചെവി അറ്റു താഴെ വീണു. ഉടനെ തന്നെ കുട്ടിയെ പറവൂരിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കളമശേരി മെഡിക്കല്‍ കോളജിലും എത്തിച്ചു.
ഇവിടെ പേവിഷ ബാധയ്ക്കെതിരായ കുത്തിവയ്പ് എടുത്ത ശേഷം വിദഗ്ധ ചികിത്സയ്ക്കായി എറണാകുളം സ്പെഷലിസ്റ്റ് ആശുപത്രിയിലും പിന്നീട് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചെവി ഒരു കവറിലാക്കിയാണ് ആശുപത്രിയില്‍ എത്തിച്ചത്. രാത്രി വൈകി കുട്ടിയുടെ ശസ്ത്രക്രിയ നടത്തി.
അനുബന്ധ വാർത്തകൾ
വിഴിഞ്ഞം: നിയമലംഘനം നടത്തി മീൻ പിടിച്ച ട്രോളർ ബോട്ടിനു രണ്ടരലക്ഷം രൂപ പിഴയിട്ടു. ബോട്ടിൽനിന്നു കണ്ടുകെട്ടിയ മീൻ ലേലത്തിൽപോയ ഇനത്തിൽ ലഭിച്ചത് 1.10 ലക്ഷം. ഒരു ബോട്ടിൽനിന്നു സർക്കാരിനു ലഭിച്ചത് മൂന്നരലക്ഷത്തിൽപ്പരം രൂപ..! ഞായറാഴ്ച […]
കൽപ്പറ്റ: മുണ്ടക്കൈ, ചൂരൽമല തുടങ്ങിയ പ്രദേശങ്ങളിൽ സംസ്ഥാന സർക്കാർ നടത്തുന്ന പുനരധിവാസ പദ്ധതിയിലേക്ക് പ്രാദേശിക വികസന ഫണ്ടിൽനിന്ന് ഒരു കോടി രൂപ അനുവദിക്കുമെന്ന് കേരള കോണ്‍ഗ്രസ് -എം ചെയർമാൻ ജോസ് കെ. മാണി എംപി […]
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകന് വിവേക് കിരണിന് ഇഡി(എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) നോട്ടീസയച്ചത് പാര്‍ട്ടിക്കു പോലുമറിയാത്ത രഹസ്യം. സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങള്‍ തേടി മകന് വിവേകിന് ഇഡി അയച്ച നോട്ടീസ് പുറത്തു വന്നതിനു പിന്നാലെ […]