പറവൂര്‍: അങ്കണവാടി വിദ്യാര്‍ഥിനിയായ മൂന്നര വയസുകാരിയുടെ ചെവി തെരുവുനായ കടിച്ചു പറിച്ചു. ചിറ്റാറ്റുകര നീണ്ടൂര്‍ മേയ്ക്കാട്ട് വീട്ടില്‍ മിറാഷ്-വിനുമോള്‍ ദമ്പതികളുടെ മകള്‍ നിഹാരയ്ക്കാണ് കടിയേറ്റത്.
ഇന്നലെ വൈകുന്നേരം നാലിന് രാമന്‍കുളങ്ങര ക്ഷേത്രമൈതാനിയില്‍ മറ്റു കുട്ടികള്‍ കളിക്കുന്നത് പിതാവിനോടൊപ്പം കണ്ടിരിക്കുമ്പോഴാണ് നായയുടെ അക്രമണം ഉണ്ടായത്.
ഇരുവര്‍ക്കും പിന്നിലൂടെ എത്തിയ തെരുവുനായ കുട്ടിയെ ആക്രമിക്കുന്നതു കണ്ട പിതാവ്, നായയെ തുരത്തിയോടിക്കാന്‍ ശ്രമിച്ചെങ്കിലും നായ കുട്ടിയുടെ വലതു ചെവിയില്‍ കടിച്ചു വലിച്ചു. ചെവി അറ്റു താഴെ വീണു. ഉടനെ തന്നെ കുട്ടിയെ പറവൂരിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കളമശേരി മെഡിക്കല്‍ കോളജിലും എത്തിച്ചു.
ഇവിടെ പേവിഷ ബാധയ്ക്കെതിരായ കുത്തിവയ്പ് എടുത്ത ശേഷം വിദഗ്ധ ചികിത്സയ്ക്കായി എറണാകുളം സ്പെഷലിസ്റ്റ് ആശുപത്രിയിലും പിന്നീട് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചെവി ഒരു കവറിലാക്കിയാണ് ആശുപത്രിയില്‍ എത്തിച്ചത്. രാത്രി വൈകി കുട്ടിയുടെ ശസ്ത്രക്രിയ നടത്തി.
അനുബന്ധ വാർത്തകൾ
കോഴിക്കോട്: വേതന വര്‍ധനയടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് സമരം ചെയ്യുന്ന ആശാ വര്‍ക്കര്‍മാര്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരില്‍ പ്രചാരണത്തിനെത്തും. ഏതെങ്കിലും സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കുന്നതിനുപകരം ആശാ സമരത്തെ അപമാനിച്ചവര്‍ക്കു വോട്ടില്ല എന്ന മുദ്രാവാക്യം ഉയര്‍ത്തിയായിരിക്കും പ്രചാരണം. 12നാണ് […]
തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടലുമായി ബന്ധപ്പെട്ടുള്ള സാലറി ചലഞ്ചിൽ വീഴ്ചവരുത്തിയ 30 ശമ്പള വിതരണ ഉദ്യോഗസ്ഥരുടെ ശമ്പളം താത്കാലികമായി തടഞ്ഞു. ജീവനക്കാര്‍ സന്നദ്ധത അറിയിച്ചിട്ടും ദുരിതാശ്വാസ നിധിയിലേക്ക് പണമെത്തിക്കുന്നതിന് വേണ്ട നടപടി എടുക്കാത്തതിനാണ് ഇവരുടെ ശമ്പളം […]
തൃശൂർ: ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരി കേസില്‍ കുടുക്കിയ സംഭവത്തിൽ ഇവരുടെ ബന്ധു ലിവിയ ജോസ് കസ്റ്റഡിയില്‍. ദുബായില്‍ നിന്ന് മുംബൈയില്‍ വന്ന് വിമാനമിറങ്ങിയപ്പോഴാണ് ഇവര്‍ പിടിയിലായത്. ഇവരെ […]