ന്യൂഡൽഹി: പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കു നൽകുന്ന സംവരണത്തിനു മേൽത്തട്ട് സംവിധാനം കൊണ്ടുവരണമെന്ന സുപ്രീംകോടതി വിധിക്കെതിരേ ആദിവാസി സംഘടനകളുടെ കൂട്ടായ്മ.
വിഷയവുമായി ബന്ധപ്പെട്ട് മൂന്നു ദിവസത്തിനുള്ളിൽ സുപ്രീംകോടതിയിൽ പുനഃപരിശോധനാ ഹർജി സമർപ്പിക്കുമെന്ന് കോണ്‍ഫെഡറേഷൻ ഓഫ് ദളിത് ആൻഡ് ആദിവാസി ഓർഗനൈസേഷൻസ് ചെയർമാൻ അശോക് ഭാരതി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
സുപ്രീംകോടതി വിധിക്കെതിരേ രാജ്യവ്യാപകമായ പ്രതിഷേധത്തിനും സംഘടനകൾ ആഹ്വാനം ചെയ്തു. കേന്ദ്രസർക്കാർ ജീവനക്കാരുടെ ജാതിവിവരങ്ങൾ ഉടൻ പുറത്തുവിടണമെന്നും പട്ടികജാതി-പട്ടികവർഗക്കാരുടെ അവസ്ഥ മനസിലാക്കാൻ കമ്മീഷനെ നിയമിക്കണമെന്നും ആദിവാസി സംഘടനാ കൂട്ടായ്മ ആവശ്യപ്പെട്ടു.
സുപ്രീംകോടതിയുടെ ഏഴംഗ ബെഞ്ച് കഴിഞ്ഞദിവസം പുറപ്പെടുവിച്ച ഉത്തരവ് ആദിവാസികളുടെ അവകാശങ്ങൾക്കെതിരേയുള്ള ലംഘനമാണെന്ന് അശോക് ഭാരതി കുറ്റപ്പെടുത്തി.
കേന്ദ്രസർക്കാർ ജീവനക്കാരിൽ 60 ശതമാനവും എസ്സി, എസ്ടി, ഒബിസി വിഭാഗങ്ങളിൽനിന്നുള്ളവരല്ല. ഹിന്ദുരാഷ്ട്രം സൃഷ്ടിക്കുന്നതിനെക്കുറിച്ചാണ് മോദി സർക്കാർ സംസാരിക്കുന്നത്.
എന്നാൽ, എസ്സി, എസ്ടി, ഒബിസി തുടങ്ങിയ വിഭാഗങ്ങളോടു വിവേചനം കാണിച്ച് ഇതെങ്ങനെ സാധ്യമാകും. ബിജെപിയുടെ ഹിന്ദുരാഷ്ട്രം യഥാർഥത്തിൽ സവർണ രാഷ്ട്രമാണ്. അത് അധഃസ്ഥിതരോടു നീതി പുലർത്തുന്നില്ലെന്നും അശോക് ഭാരതി ചൂണ്ടി