"ഇത് എന്ത് തരത്തിലുള്ള ഹർജിയാണ്? നിങ്ങൾക്ക് കണ്ണില്ല, നിങ്ങൾക്ക് മൂക്കില്ല, നിങ്ങൾക്ക് ഒരു കൈയും ഇല്ല. കൈ (ചിഹ്നം) ഒഴിവാക്കുക എന്നതാണ് ഇതിന്റെ ഉദ്ദേശ്യം," ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി പർദിവാല, മനോജ് മിശ്ര എന്നിവർ ഉൾപ്പെട്ട ബെഞ്ച് പറഞ്ഞു.
ന്യൂഡൽഹി: ശരീരഭാഗങ്ങൾ തെരഞ്ഞെടുപ്പ് ചിഹ്നമായി ഉപയോഗിക്കുന്നതിൽ നിന്ന് രാഷ്ട്രീയ പാർട്ടികളെ വിലക്കമെന്നാവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീംകോടതി തള്ളി. ഇത്തരം ഹർജിയിൽ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കോൺഗ്രസിന്റെ കൈപ്പത്തി ചിഹ്നത്തെ ലക്ഷ്യംവച്ചുള്ള ഹർജിയാണിതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി കോടതി തള്ളിയത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ശരീരഭാഗങ്ങൾ രാഷ്ട്രീയ പാർട്ടി ചിഹ്നങ്ങളായി ഉപയോഗിക്കുന്നത് തടയാൻ തെരഞ്ഞെടുപ്പ് കമ്മീഷന് നിർദേശം നൽകണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. എന്നാൽ പൊതുതാത്പര്യ ഹർജി കോൺഗ്രസിനെ ലക്ഷ്യംവച്ചാണെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജെ.ബി. പർദിവാല, പി.എസ്. നരസിംഹ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.