കൽപ്പറ്റ: ആൾക്കൂട്ട ആക്രമണത്തിൽ മധ്യവയസ്കനു ഗുരുതര പരിക്കേറ്റു. എടഗുനി കരുമതിയിൽ ബിജുവിനെയാണ്(50)ഒരുകൂട്ടം ആളുകൾ മർദിച്ചത്. ബുധനാഴ്ച രാത്രി എട്ടരയോടെ പിണങ്ങോട് റോഡിൽ ആക്സിസ് ബാങ്ക് പരിസരത്താണ് സംഭവം. ബിജു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. . […]
Category: വാർത്തകൾ
കാട്ടാന വീട് തട്ടിമറിച്ചു
കൽപ്പറ്റ: വൈത്തിരി സുഗന്ധഗിരിയിൽ കാട്ടാന വീട് തട്ടിമറിച്ചു. വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. സുഗന്ധഗിരിയിലെ തന്പിയും കുടുംബവും താമസിക്കുന്ന ആസ്ബറ്റോസ് ഷീറ്റ് മേഞ്ഞ വീടാണ് ആന തട്ടിയിട്ടത്. വീടിന്റെ ഭാഗം ദേഹത്തുവീണ് തന്പിക്ക്(63) നിസാര പരിക്കേറ്റു. […]
ജില്ലയിൽ 6,500ലധികം തെരുവുനായകൾ : ബത്തേരിയിൽ എബിസി സെന്റർ ഇന്ന് പ്രവർത്തനം തുടങ്ങും
കൽപ്പറ്റ: ജില്ലയിൽ 6,500ൽപരം തെരുവുനായകൾ. ദേശീയ മൃഗസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായി ജില്ലയിൽ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ നടത്തിയ നിരീക്ഷണത്തിലാണ് ഇത്രയും തെരുവുനായകളെ കണ്ടതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, ബത്തേരി ബ്ലോക്ക് പഞ്ചായത്ത് […]
പുന്നക്കലിൽ കാട്ടാന ശല്യം രൂക്ഷം
കോഴിക്കോട്: പുന്നക്കൽ ഓളീക്കൽ പ്രദേശത്തു കാട്ടാന ശല്യം രൂക്ഷം. ഒരാഴ്ചക്കാലമായി ഈ പ്രദേശത്ത് സ്ഥിരമായി കാട്ടാന ഇറങ്ങുകയും കർഷകരുടെ വിളകൾ നശിപ്പിക്കുകയും ചെയ്യുന്നുണ്ട്. തെങ്ങ്, ജാതി, കൊക്കോ, വാഴ തുടങ്ങിയ നിരവധി വിളകളാണ് നശിപ്പിച്ചത്. […]
പാക് ചാരന്മാർക്ക് സിം കാർഡുകൾ വിതരണം ചെയ്തു; രാജസ്ഥാൻ സ്വദേശി അറസ്റ്റിൽ
ന്യൂഡൽഹി: പാക് ചാരന്മാർക്ക് ഇന്ത്യൻ സിം കാർഡുകൾ വിതരണം ചെയ്തയാൾ അറസ്റ്റിൽ. രാജസ്ഥാൻ സ്വദേശിയായ കാസിം(34) എന്നയാളെ ഡൽഹി പോലീസ് ആണ് അറസ്റ്റ് ചെയ്തത്. ഇയാൾ 2024ലും 2025ലും പാക്കിസ്ഥാൻ സന്ദർശിച്ചിട്ടുണ്ട്. സന്ദർശന വേളയിൽ […]
കാട്ടുപന്നികളെ കൊല്ലാനുള്ള ഉത്തരവ് തുടരും
തിരുവനന്തപുരം: നാട്ടിലിറങ്ങുന്ന കാട്ടുപന്നികളെ വെടിവച്ചു കൊല്ലാൻ തദ്ദേശസ്ഥാപന അധ്യക്ഷന്മാർക്കും സെക്രട്ടറിമാർക്കും അധികാരം നൽകുന്ന ഉത്തരവിന്റെ കാലാവധി ഒരു വർഷം കൂടി നീട്ടി. ഇതുസംബന്ധിച്ച് നേരത്തെ ഇറങ്ങിയ ഉത്തരവിന്റെ കാലാവധി 27ന് അവസാനിച്ചതിനെ തുടർന്ന് പുതിയ […]
കപ്പൽ അപകടം പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ചു
തിരുവനന്തപുരം: കേരള തീരത്ത് അറബിക്കടലിൽ കപ്പൽ മറിഞ്ഞുണ്ടായ അപകടം സംസ്ഥാനം പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ചു. കപ്പൽ അപകടത്തെ തുടർന്ന് ഉണ്ടാകാൻ സാധ്യതയുള്ള പാരിസ്ഥിതിക, സാമൂഹ്യ, സാന്പത്തിക ആഘാതം കണക്കിലെടുത്താണ് പ്രഖ്യാപനം. അപകടത്തിൽപ്പെട്ട എം എസ് […]
ദേശീയപാത നിർമാണത്തിലെ തകരാർ; പരിശോധനയ്ക്കു വിദഗ്ധ സമിതി
ന്യൂഡൽഹി: മലപ്പുറം കൂരിയാട് ദേശീയപാത നിർമാണത്തിൽ അപാകതയുണ്ടെന്നു സമ്മതിച്ച് ദേശീയപാത അഥോറിറ്റി (എൻഎച്ച്എഐ). നിർമാണ ടെൻഡർ വ്യവസ്ഥകളിൽ വെള്ളം ചേർത്തതായും 40 ശതമാനം വരെ തുക കുറച്ചാണ് ഉപകരാറുകൾ നൽകിയതെന്നും എൻഎച്ച്എഐ അധികൃതർ സമ്മതിച്ചു. […]
കപ്പലപകടം: മത്സ്യത്തൊഴിലാളികൾക്ക് ആയിരം രൂപയും ആറ് കിലോ അരിയും
തിരുവനന്തപുരം: കപ്പൽ മുങ്ങിയതിനെത്തുടർന്നുണ്ടായ പ്രയാസങ്ങൾ അനുഭവിക്കുന്ന മത്സ്യത്തൊഴിലാളികൾക്ക് താത്കാലിക ആശ്വാസമായി ഓരോ കുടുംബത്തിനും ആയിരം രൂപയും ആറ് കിലോ അരിയും നൽകാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലെ […]
“പാക് അധിനിവേശ കാഷ്മീരിലെ ജനങ്ങൾ സ്വമേധയാ ഇന്ത്യയിലേക്കു മടങ്ങും’; രാജ്നാഥ് സിംഗ്
ന്യൂഡൽഹി: പാക്കിസ്ഥാനെതിരേ വീണ്ടും നിലപാടു കടുപ്പിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. പാക് അധിനിവേശ കാഷ്മീരിലെ ജനങ്ങൾ ഇന്ത്യയുടെ ഭാഗമാണെന്നും അവർ സ്വമേധയാ ഇന്ത്യയിലേക്കു കടന്നുവരുന്ന ദിവസം വിദൂരമല്ലെന്നും സിഐഐ ഉച്ചകോടിയിൽ പ്രസംഗിക്കവെ രാജ്നാഥ് സിംഗ് […]