കൽപ്പറ്റ: വൈത്തിരി സുഗന്ധഗിരിയിൽ കാട്ടാന വീട് തട്ടിമറിച്ചു. വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. സുഗന്ധഗിരിയിലെ തന്പിയും കുടുംബവും താമസിക്കുന്ന ആസ്ബറ്റോസ് ഷീറ്റ് മേഞ്ഞ വീടാണ് ആന തട്ടിയിട്ടത്. വീടിന്റെ ഭാഗം ദേഹത്തുവീണ് തന്പിക്ക്(63) നിസാര പരിക്കേറ്റു. ബുധനാഴ്ച രാത്രിയാണ് നാല് ആനകൾ സുഗന്ധഗിരിയിൽ എത്തിയത്.
വിവരം അറിഞ്ഞയുടൻ വനം വകുപ്പിന്റെ ആർആർ ടീം സ്ഥലത്ത് എത്തിയെങ്കിലും മഴയും വൈദ്യുതി വിതരണം തടസപ്പെട്ടിരുന്നതും ആനകളെ തുരത്തുന്നതിന് വിഘാതമായി. വനം ഉദ്യോഗസ്ഥർ പ്രദേശത്ത് നിരീക്ഷണം തുടരുകയാണ്.