ദുബായ്: ഇറാനിൽ ഒന്‍പത് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ തൂക്കിലേറ്റി. ഇറേനിയൻ ജുഡീഷറിയുടെ മിസാൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം അറിയിച്ചത്. 2018ലെ ആക്രമണത്തിനു പിന്നാലെ അറസ്റ്റിലായവരെയാണ് വധശിക്ഷയ്ക്കു വിധേയരാക്കിയത്.
Category: വാർത്തകൾ
ഓസ്ട്രിയൻ സ്കൂളിൽ വെടിവയ്പ്; ഒന്‍പതു പേർ കൊല്ലപ്പെട്ടു
വിയന്ന: ഓസ്ട്രിയൻ നഗരമായ ഗ്രാസിലെ സ്കൂളിൽ ഇന്നലെയുണ്ടായ വെടിവയ്പിൽ വിദ്യാർഥികളടക്കം ഒന്‍പതു പേർ കൊല്ലപ്പെട്ടു. വിദ്യാർഥികളെ വെടിവച്ചു കൊന്നശേഷം മുൻ വിദ്യാർഥികൂടിയായ അക്രമി (21) ശുചിമുറിയിൽ കയറി സ്വയം വെടിവച്ചു മരിച്ചു. 12 പേർക്കു […]
ഹൊദെയ്ദ തുറമുഖ നഗരം ഇസ്രയേൽ നാവികസേന ആക്രമിച്ചു
ദുബായ്: ഹൂതി വിമതരുടെ നിയന്ത്രണത്തിലുള്ള ഹൊദെയ്ദ തുറമുഖം ഇസ്രേലി നാവികസേന ആക്രമിച്ചു. നേവി മിസൈൽ കപ്പലുകളാണ് ആക്രമണം നടത്തിയെതന്നും ഇത്തരത്തിലുള്ള ആദ്യത്തെ സംഭവമാണെന്നും ഇസ്രേലി സൈന്യം അറിയിച്ചു. തുറമുഖം ഉപയോഗിച്ച് ഹൂതി ഭീകരർ ആയുധങ്ങൾ […]
യുക്രെയ്നിൽ ഡ്രോൺ ആക്രമണം; മൂന്നു പേർ കൊല്ലപ്പെട്ടു
കീവ്:യുക്രെയ്നിലെ രണ്ടു നഗരങ്ങളിലേക്ക് റഷ്യ നടത്തിയ ഡ്രോൺ, മിസൈൽ ആക്രമണത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടു. 13 പേർക്കു പരിക്കേറ്റു. തലസ്ഥാനമായ കീവിലും തെക്കൻ തുറമുഖ നഗരമായ ഒഡേസയിലുമായിരുന്നു റഷ്യൻ ആക്രമണം. ഒഡേസയിൽ രണ്ടു പേരും […]
ബാഗ് പരിശോധിച്ച സ്കൂൾ ജീവനക്കാരിയെ വിദ്യാർഥി കുത്തിക്കൊന്നു
പാരീസ്: പാരീസിൽ ബാഗ് പരിശോധിച്ച സ്കൂൾ ജീവനക്കാരിയെ വിദ്യാർഥി കുത്തിക്കൊന്നു. സംഭവത്തിൽ പതിനഞ്ചുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച കിഴക്കൻ പാരീസിലെ നൊഴോസിൽ ഫ്രോസ്വാ ഡോൽറ്റോ സെക്കൻഡറി സ്കൂളിലായിരുന്നു സംഭവം. ജീവനക്കാരിക്കു നിരവധി തവണ […]
‘ഹാപ്പി ബർത്ത്ഡേ ബോസ്’: കോൺഗ്രസ് നേതാക്കൾക്കൊപ്പം ഇൻസ്പെക്ടറുടെ ജന്മദിനാഘോഷം, നടപടിക്ക് സാധ്യത
കോഴിക്കോട്: കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ പോലീസ് ഇൻസ്പെക്ടറുടെ ജന്മദിനം സ്റ്റേഷനിൽ ആഘോഷിച്ചത് വിവാദമാകുന്നു. കൊടുവള്ളി സ്റ്റേഷൻ ഇൻസ്പെക്ടർ കെ.പി. അഭിലാഷിന്റെ ജന്മദിനമാണ് ആഘോഷിച്ചത്. കോൺഗ്രസ് കൊടുവള്ളി സൗത്ത് മണ്ഡലം പ്രസിഡന്റിന്റെയും യൂത്ത് […]
ഗാസയ്ക്കു സഹായവുമായി ബോട്ടിലെത്തിയ ഗ്രേറ്റയെ ഇസ്രേലി സേന കസ്റ്റഡിയിലെടുത്തു
ടെൽ അവീവ്: പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തുൻബെർഗിന്റെ നേതൃത്വത്തിൽ ഗാസയ്ക്കു സഹായവസ്തുക്കളുമായി എത്തിയ ബോട്ട് ഇസ്രേലി സേന കസ്റ്റഡിയിലെടുത്തു. ഗ്രേറ്റ അടക്കം ബോട്ടിലുണ്ടായിരുന്ന 12 പേരും സേനയുടെ കസ്റ്റഡിയിലായി. ഇസ്രയേലിലെ അഷ്ദോദ് തുറമുഖത്താണു ബോട്ട് […]
ലോസ് ആഞ്ചലസ് പ്രക്ഷോഭം ശമിക്കുന്നു: ട്രംപിനെതിരേ കേസുമായി ഗവർണർ
ലോസ് ആഞ്ചലസ്: ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റവിരുദ്ധ നടപടികൾക്കെതിരേ ലോസ് ആഞ്ചലസ് നഗരത്തിൽ ആരംഭിച്ച പ്രക്ഷോഭം ശമിക്കുന്നു. ഞായറാഴ്ച രാത്രിയോടെ നഗരം ശാന്തമായെന്നാണ് റിപ്പോർട്ടുകൾ. അതേസമയം ഞായറാഴ്ച പകൽ നഗരമധ്യത്തിൽ പ്രക്ഷോഭം നടത്തിയവർ പോലീസുമായി ഏറ്റുമുട്ടി. […]
കപ്പല്‍ മാര്‍ഗമുള്ള ചരക്കുനീക്കം വര്‍ധിച്ചു; അപകടങ്ങൾ തുടര്‍ക്കഥ
കൊച്ചി: ഇന്ത്യന്‍ തീരങ്ങളില്‍ കപ്പല്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നതിന്റെ ആശങ്കയിലാണ് കടല്‍ മാര്‍ഗമുള്ള ചരക്കുനീക്ക മേഖല. വിഴിഞ്ഞത്തുനിന്ന് കൊച്ചിയിലേക്ക് കണ്ടെയ്നറുകളുമായി വന്ന ചരക്കുകപ്പല്‍ അപകടത്തിൽപ്പെട്ട് ഒരുമാസം തികയും മുന്‍പാണ് ഇന്നലെ വീണ്ടുമൊരു കപ്പലപകടം. അപകടങ്ങള്‍ ആവർത്തിക്കുന്നത് […]
മുല്ലപ്പെരിയാർ ഡാം ബലപ്പെടുത്തണമെന്ന തമിഴ്നാടിന്റെ ആവശ്യം മാറ്റിവയ്ക്കും
ന്യൂഡൽഹി: മുല്ലപ്പെരിയാർ ഡാം ബലപ്പെടുത്തണമെന്ന തമിഴ്നാടിന്റെ ആവശ്യം തൽക്കാലം മാറ്റിവയ്ക്കാൻ മേൽനോട്ട സമിതിയുടെ തീരുമാനം. മുല്ലപ്പെരിയാർ ഡാം ബലപ്പെടുത്തുന്നതിന് മുൻപ് ഐസോടോപ്പ് പഠനം നടത്തണമെന്ന് തമിഴ്നാടിനോട് കേരളം ആവശ്യപ്പെട്ടു. തിങ്കളാഴ്ച ഡൽഹിയിൽ വച്ചു നടന്ന […]