മുസ്ലിം സ്ത്രീകൾക്ക് അവരുടെ ആരാധനാലയങ്ങളിൽ പ്രവേശനം ഇല്ലാത്തത് പൊതു സമൂഹത്തിന് ശല്യവും മതസൗഹാർദത്തിന് തടസ്സവുമായി മാറുന്നു: കാസ

സ്ത്രീകൾ ബഹിരാകാശത്ത് പോയി തിരിച്ചു വരുന്ന ഇക്കാലത്തും മുസ്ലിം സ്ത്രീകൾക്ക് അവരുടെ ആരാധനാലയങ്ങളിൽ പ്രവേശനം ഇല്ലാത്തത് പൊതു സമൂഹത്തിന് ശല്യവും മതസൗഹാർദത്തിന് തടസ്സവുമായി മാറുന്നതായി കാസ തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക് പേജിൽ കുറിച്ചു.

ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനത്തിനായി സമരം ചെയ്ത മുസ്ലിം സ്ത്രീകൾ പക്ഷേ മുസ്ലിം പള്ളികളിൽ സ്ത്രീകൾക്ക് പ്രാർത്ഥനാ സൗകര്യം ഒരുക്കി തരുന്നതിനായി സമരം ചെയ്യുന്നില്ല.

മുവാറ്റുപുഴ നിർമ്മല കോളേജിലെ മൂന്ന് വിദ്യാർത്ഥിനികൾക്ക് നിസ്‌കരിക്കാൻ സ്ഥലത്തിന് അവകാശം ഉന്നയിച്ച് കോളേജ് വിദ്യാർത്ഥികൾ പ്രിൻസിപ്പാളിനെ തടഞ്ഞു വച്ച് സംഘർഷാവസ്ഥ സൃഷ്ടിച്ച ശേഷം, കോതമംഗലം, പൈങ്ങോട്ടുരുള്ള സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്‌കൂളിലെ രണ്ടു വിദ്യാർത്ഥിനികളും അവരുടെ മാതാപിതാക്കളും സമാനമായ ആവശ്യങ്ങൾ ഉന്നയിച്ച് അനാവശ്യ വിവാദം സൃഷ്ടിച്ച് മാതൃകാപരമായി പ്രവർത്തിക്കുന്ന സ്‌കൂളിന്റെ സുഗമമായ നടത്തിപ്പിന് തടസ്സം സൃഷ്ടിക്കാനുള്ള ശ്രമം ഉണ്ടായിരുന്നു.

മുവാറ്റുപുഴ നിർമ്മല കോളേജിലെസംഭവത്തിൽ കുട്ടികൾക്ക് തെറ്റ് പറ്റിയതായി മഹല്ല് കമ്മിറ്റിക്കാർ പിന്നീട് സമ്മതിച്ചിരുന്നു. ഈ സംഭവത്തിന് ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് കോതമംഗലം, പൈങ്ങോട്ടുരുള്ള സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്‌കൂളിലും സമാന ആവശ്യവുമായി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്.

ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനത്തിനായി സമരം ചെയ്ത മുസ്ലിം സ്ത്രീകൾ പക്ഷേ മുസ്ലിം പള്ളികളിൽ സ്ത്രീകൾക്ക് പ്രാർത്ഥനാ സൗകര്യം ഒരുക്കി തരുന്നതിനായി സമരം ചെയ്യുന്നില്ല. അതേ സമയം ക്രിസ്ത്യൻ മാനേജ്മെന്റുകൾ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ തങ്ങൾക്ക് നിസ്കാര സൗകര്യം വേണം എന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് എസ്.എഫ്.ഐ, എം.എസ്.എഫ് എന്നീ വിദ്യാർത്ഥി സംഘടകളുടെ പിന്തുണയോടുകൂടി സംഘർഷം സൃഷ്ടിക്കുകയും ചെയ്യുന്നു.

മുഴുവൻ പോസ്റ്റ് വായിക്കാം

സ്ത്രീകൾ ബഹിരാകാശത്ത് പോയി തിരിച്ചു വരുന്ന ഇക്കാലത്തും മുസ്ലിം സ്ത്രീകൾക്ക് അവരുടെ ആരാധനാലയങ്ങളിൽ പ്രവേശനം ഇല്ലാത്തത് പൊതുസമൂഹത്തിന് ശല്യവും മതസൗഹാർദത്തിന് തടസ്സവുമായി മാറുന്നു.
ഒന്നുകിൽ മുസ്ലിം മസ്ജിദുകളിൽ പ്രവേശിച്ച് പ്രാർത്ഥിക്കാനുള്ള അവസരം മുസ്ലിം പെൺകുട്ടികൾക്ക് ഉണ്ടാക്കിക്കൊടുക്കുക, അല്ലെങ്കിൽ മറ്റു മതസ്ഥരുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രാർത്ഥിക്കാനുള്ള സ്ഥലം നൽകണമെന്ന് ആവശ്യപെട്ട് മുസ്ലിം വിദ്യാർത്ഥികൾ കരുതിക്കൂട്ടി ഉണ്ടാക്കുന്ന പ്രശ്നങ്ങൾ അവസാനിപ്പിക്കുക……….ഇനി പഠനത്തെക്കാൾ വലുത് മതമാണെങ്കിൽ മുസ്ലിം പെൺകുട്ടികൾക്ക് മദ്രസ വിദ്യാഭ്യാസം മാത്രം നൽകി വീട്ടിലിരുത്തുവാൻ തീരുമാനമെടുക്കുക.
തുടർച്ചയായി ഇത്തരം പ്രശ്നങ്ങൾ ഹൈന്ദവ ക്രൈസ്തവ മാനേജ്മെൻറ് സ്ഥാപനങ്ങളിൽ ഉണ്ടാക്കുന്നത് ദുരൂഹമാണ് , ഇതെല്ലാം ഒരു ഒറ്റപ്പെട്ട സംഭവങ്ങളായി മാത്രം കാണാനാവില്ല.